Home Archive by category News (Page 25)
Homepage Featured India News

ധൈര്യമുണ്ടെങ്കിൽ ബീഫ് കയറ്റുമതി നിരോധിക്കട്ടെ; ആദിത്യനാഥിനെ വെല്ലുവിളിച്ച് അവിമുക്തേശ്വരാനന്ദ്; മുഖ്യമന്ത്രിയെ വ്യാജ ഹിന്ദു ആയി പ്രഖ്യാപിക്കുമെന്നും സ്വാമി

വാരണാസി: ധൈര്യമുണ്ടെങ്കിൽ ബീഫ് കയറ്റുമതി നിരോധിക്കട്ടെ എന്ന് ആദിത്യനാഥിനെ വെല്ലുവിളിച്ച് അവിമുക്തേശ്വരാനന്ദ്. പശുവിനെ രാജ്യമാതാവ് (സംസ്ഥാന മാതാവ്) എന്ന പദവി നൽകി 40 ദിവസത്തിനുള്ളിൽ ബീഫ് കയറ്റുമതി നിരോധിച്ചുകൊണ്ട് താൻ ഒരു ഹിന്ദുവാണെന്ന് തെളിയിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട്
Homepage Featured India News

മഹാരാഷ്ട്രയിൽ സിപിഎമ്മിനും ഓൾ ഇന്ത്യ കിസാൻ സഭയ്ക്കും ഐതിഹാസിക സമര വിജയം; കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ

മുംബൈ: മഹാരാഷ്ട്രയിൽ സിപിഎമ്മിനും ഓൾ ഇന്ത്യ കിസാൻ സഭ(AIKS) യ്ക്കും ഐതിഹാസിക സമര വിജയം. 5 ദിവസത്തോളമായി തുടരുന്ന നാസിക്-മുംബൈ ലോങ്ങ് മാർച്ച് മുംബൈയ്ക്ക് അടുത്ത് എത്താനിരിക്കെ കർഷകർ ഉന്നയിച്ച ആവശ്യങ്ങൾ മഹാരാഷ്ട്ര സർക്കാർ രേഖാമൂലം അംഗീകരിച്ചു. കർഷകർ ആദിവാസി വിഭാ​ഗങ്ങൾ തുടങ്ങിയവർക്കായുള്ള അവകാശങ്ങൾ നേടിയെടുക്കാൻ സമരത്തിന് കഴിഞ്ഞു. വരൾച്ച ബാധിച്ച പ്രദേശങ്ങളിൽ
Kerala Lead News News

വൈദ്യുതാഘാതമേറ്റ് മരിച്ച സ്കൂൾ വിദ്യാർത്ഥി മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങി; നിർമിച്ചു നൽകിയത് സ്കൗട്ട്സ് ആന്റ് ​ഗൈഡ്സ്

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിന് സമീപത്തെ വൈദ്യുതി ലൈനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ച സ്കൂൾ വിദ്യാർത്ഥി മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങി. കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ​ഗൈഡ്സ് ആണ് വീട് നിർമിച്ചു നൽകിയത്. ‘മിഥുൻ ഭവനം’ എന്ന പേരിട്ടിരിക്കുന്ന വീട് ആറുമാസം കൊണ്ട് 1000 സ്ക്വയർ ഫീറ്റിലാണ് നിർമിച്ചത്. 20 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. സ്നേഹവീടിൻ്റെ
Homepage Featured Kerala News

സ്പ്രിം​ഗ്ലർ വിവാദവുമായി ബന്ധപ്പെട്ട് താൻ കേസ് കൊടുത്തിട്ടില്ല, ഇട്ടിട്ട് ഓടിയത് പിണറായി വിജയൻ: വിഡി സതീശൻ

തിരുവനന്തപുരം: സ്പ്രിം​ഗ്ലർ വിവാദവുമായി ബന്ധപ്പെട്ട് താൻ കേസ് കൊടുത്തിട്ടില്ലെന്നും ഇട്ടിട്ട് ഓടിയത് പിണറായി വിജയനാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അതിവേഗ റെയിൽ പാത വരുന്നതിന് എതിരല്ലെന്നും നല്ല പദ്ധതി ആര് കൊണ്ടുവന്നാലും എതിർക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സി ജെ റോയിയുടെ ആത്മഹത്യയിൽ ​ഗൗരവകരമായ അന്വേഷണം നടത്തണമെന്നും ദുരൂഹത നീക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
Homepage Featured India News

അന്തരിച്ച അജിത് പവാറിൻ്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ ഇന്ന് മുംബൈയിൽ

മുംബൈ: അന്തരിച്ച അജിത് പവാറിന് പകരം ഭാര്യ സുനേത്ര പവാർ ഉപമുഖ്യമന്ത്രിയാകും. ഇന്ന് വൈകീട്ട് മുംബൈയിൽ വച്ച് നടക്കുന്ന ചടങ്ങിൽ മഹാരാഷ്ട്രയുടെ ആദ്യ വനിത ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്യും. എൻസിപിയുടെ മുതിർന്ന നേതാക്കൾ ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. നിലവിൽ രാജ്യസഭാ എംപിയാണ് സുനേത്ര പവാർ. ജനുവരി 28 നായിരുന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാർ
Homepage Featured Kerala News

സിനിമയെ ഇഷ്ടപ്പെട്ട റോയ്; സൂപ്പര്‍താരങ്ങളുമായി അടുത്ത സൗഹൃദം

ആത്മവിശ്വാസത്തിന്റെ ഉദാത്ത മാതൃകയായിരുന്നു കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ്. പ്രതിസന്ധികളിലും ഉലയാത്ത മനുഷ്യന്‍. ആഗ്രഹിച്ചതും അതിനപ്പുറവും ജീവിതത്തില്‍ നേടിക്കഴിഞ്ഞെന്നു ഈയിടെ ഒരു അഭിമുഖത്തില്‍ റോയ് പറഞ്ഞിരുന്നു. എന്നിട്ടും എന്തിനാണ് ആത്മഹത്യ? സിനിമയെ ഇഷ്ടപ്പെടുന്ന റോയിയുടെ മരണവും സിനിമ പോലെ നാടകീയമായി. ബഹുരാഷ്ട്ര കമ്പനിയായ എച്ച്.പിയിലാണ് റോയ് കരിയര്‍ തുടങ്ങുന്നത്.
Homepage Featured India Kerala News

സിജെ റോയിയുടെ ആത്മഹത്യ: അന്വേഷണം സിഐഡിക്ക്; കഴിഞ്ഞ മാസവും കോൺഫിഡന്റ് ​ഗ്രൂപ്പിൽ കേന്ദ്ര ഏജൻസിയുടെ പരിശോധന നടന്നെന്ന് റിപ്പോർട്ട്

ബാം​ഗ്ലൂർ: ഇൻകം ടാക്സ് റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം സിഐഡിക്ക് കൈമാറി കർണാടക സർക്കാർ. ആത്മഹത്യയുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണമെന്ന് സി ജെ റോയിയുടെ കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിൽ കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടി ജെ ജോസഫാണ് പരാതി നൽകിയത്. കോൺഫിഡന്റ് പെന്റ​ഗൺ കോർപ്പറേറ്റ് ഓഫീസിൽ റെയ്‍ഡ് നടക്കുന്നതിനിടെയാണ് റോയ്
Gulf Homepage Featured News

കുവൈറ്റിൽ കർശന പരിശോധന; കാലഹരണപ്പെട്ട മെഡിക്കൽ സാമഗ്രികളും വ്യാജ ബ്രാൻഡഡ് ഉത്പന്നങ്ങളും പിടിച്ചെടുത്തു

കുവൈത്ത്: നിയമലംഘനങ്ങൾ തടയുന്നതിനായി കുവൈത്തിൽ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ കർശന പരിശോധന. വ്യാജ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ വിൽക്കുക, വാഹനങ്ങൾ നിയമവിരുദ്ധമായി അറ്റകുറ്റപ്പണി നടത്തുക, കാലഹരണപ്പെട്ട മെഡിക്കൽ സാമഗ്രികൾ സ്റ്റോക്കിൽ സൂക്ഷിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെയാണ് കുവൈറ്റിൽ പരിശോധന കർശനമാക്കിയത്. കുവൈത്തിലെ സാൽമിയയിൽ നിന്ന് അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിട്ട 1,828
Homepage Featured India News

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്കാരം നാളെ; ഇൻകം ടാക്സ് ഉദ്യോ​ഗസ്ഥരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

ബാം​ഗ്ലൂർ: ആത്മഹത്യ ചെയ്ത കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്കാരം നാളെ. മൃതദേഹം ബെംഗളൂരു ബോറിംഗ് ആശുപത്രിയിലാണ് ഉള്ളത്. സഹോദരൻ സി ജെ ബാബുവിന്റെ വീട് സ്ഥിതി ചെയ്യുന്ന ബാം​ഗ്ലൂർ കോറമംഗലയിലാണ് സംസ്കാരം നടക്കുക. സി ജെ റോയിയുടെ ആത്മഹത്യയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരു സെൻട്രൽ ഡിസിപിക്കായിരുന്നു അന്വേഷണ ചുമതല. സംഭവത്തിൽ അന്വേഷണം കർണാടക സർക്കാർ സിഐഡിക്ക്
Homepage Featured Kerala News

കോൺഫിഡന്റ് ഗ്രൂപ്പ് സിഇഒ റോയ് ജീവനൊടുക്കി

കൊച്ചി: പ്രമുഖ ബിൽഡറും, കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി. ജെ റോയ് ജീവനൊടുക്കി. സ്വയം വെടി വയ്ക്കുകയായിരുന്നു എന്നാണ് വിവരം. ഇ ഡി റെയ്ഡിന് ഇടയാണ് സംഭവം. 57 വയസായിരുന്നു. ബെംഗളൂരുവിലെ ലാംഫോർഡ് റോഡിലുള്ള റിച്ച്മണ്ട് സര്‍ക്കിളിന് സമീപം ഗ്രൂപ്പ് ഓഫീസിനുള്ളിലാണ് സംഭവം. റെയ്ഡിനിടെ ഉദ്യോഗസ്ഥർ സിജെ റോയിയെ ചോദ്യം ചെയ്തിരുന്നു. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകൾ എടുക്കാനായി അടുത്ത