Home Archive by category News (Page 249)
Homepage Featured News World

ചന്ദ്രയാൻ -5 ദൗത്യത്തിനായി ഇന്ത്യയും ജപ്പാനും ഒന്നിക്കുന്നു; കരാറിൽ ഒപ്പുവെച്ച് പ്രധാനമന്ത്രിമാർ

ടോക്കിയോ: ഇന്ത്യയുടേയും ജപ്പാന്റെയും ബഹിരാകാശ ഏജൻസികൾ സംയുക്തമായി നടത്തുന്ന ചന്ദ്രയാൻ -5 ദൗത്യത്തിന്റെ കരാറിൽ ഇരുരാജ്യങ്ങളും ശനിയാഴ്ച ഒപ്പുവച്ചു. സംയുക്ത പര്യവേക്ഷണ ദൗത്യവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും (ഐഎസ്ആർഒ) ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസിയും (ജാക്‌സ)
Homepage Featured Kerala News

താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി, മണ്ണിടിച്ചിൽ മേഖലയിൽ വിദ​ഗ്ധ പരിശോധന നടത്തും

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി. കോഴിക്കോട് കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കളക്ടറുടെ യോഗത്തിൽ പൊലീസ്, ഫയർ ഉദ്യോഗസ്ഥർ ഉൾപ്പെടുള്ളവർ പങ്കെടുത്തിരുന്നു. ഇന്ന് മുതൽ ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ കയറ്റിവിടുമെന്ന് അധികൃതർ അറിയിച്ചു. മണ്ണിടിച്ചിലുണ്ടായ ഒൻപതാം വളവിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. ചുരത്തിൽ
Homepage Featured India News

50 ശതമാനം പിഴ ചുങ്കം; കാരണം ട്രംപിന്റെ നോബൽ സമ്മാന മോഹം തകർത്തതോ? വെളിപ്പെടുത്തലുമായി യു.എസ് ധനകാര്യ കമ്പനി

വാഷിങ്‌ടൺ ഡിസി: ഇന്ത്യ-പാക് സംഘർഷത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ മധ്യസ്ഥത വാദത്തെ ഇന്ത്യ എതിർത്തതാണ് വ്യാപാര സംഘർഷത്തിലേക്ക് നയിച്ചതെന്ന് യു.എസ് ധനകാര്യ കമ്പനി. സംഘർഷത്തിൽ മധ്യസ്ഥത വ​ഹിച്ചത് താനാണെന്നും ഇന്ത്യയുമായും പാക് പ്രസിഡന്റുമായും ഫോണിൽ സംസാരിച്ച് സംഘർഷം നിയന്ത്രിച്ചെന്നും ട്രംപ് വെളിപ്പെടുത്തിയിരുന്നു. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായി
India News

കോൺ​ഗ്രസുമായി കൈകോർക്കാൻ വിജയ്? വോട്ടർ അധികാർ യാത്രയിൽ പങ്കെടുക്കും

ചെന്നൈ: നടൻ വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം പാർട്ടി കോണ്‍ഗ്രസുമായി കൈകോർക്കാൻ ഒരുങ്ങുന്നു. വോട്ടർപട്ടകയിലെ ക്രമക്കേട് ആരോപിച്ച് രാഹുൽ ഗാന്ധി നടത്തുന്ന വോട്ടർ അധികാർ യാത്രയിൽ വിജയിയും ഭാഗമാകുമെന്നാണ് റിപ്പോർട്ട്. കോൺഗ്രസുമായി അടുക്കാനുള്ള ശ്രമങ്ങൾ വിജയ് ആരംഭിച്ചതായി ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വോട്ടുകൊള്ള ആരോപണം ഉന്നയിച്ച രാഹുൽ ​ഗാന്ധിക്കും
Kerala News

അപർണ വഴിയൊരുക്കിയത് രോഗിയില്ലാത്ത ആംബുലൻസിന്; ഡ്രൈവറും വാഹനവും എംവിഡി കസ്റ്റഡിയിൽ

തൃശ്ശൂർ: അടുത്തിടെ സമൂഹിക മാധ്യമങ്ങളിൽ ഏറെ വൈറലായ വീഡിയോകളിലൊന്നായിരുന്നു തൃശ്ശൂർ നഗരത്തിൽ പൊലീസുകാരി ആംബുലൻസിന് വഴിയൊരുക്കാനായി ഓടുന്നത്. തൃശ്ശൂർ സിറ്റി വനിത പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. അപർണ ലവകുമാറാണ് ഗതാഗതക്കുരുക്കിനിടെ ആംബുലൻസിന് മുന്നിൽ ഓടി വഴിയൊരുക്കിയത്. എന്നാൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തിൽ ആംബുലൻസിൽ രോഗിയില്ലെന്ന് കണ്ടെത്തിയിരിക്കുകയാണ്. സംഭവത്തിൽ
Kerala Lead News News

അയ്യപ്പ സംഗമം: ആചാര സംരക്ഷണമാണ് പ്രധാനം, സർക്കാരിൽ പൂർണ വിശ്വാസമെന്ന് എൻഎസ്എസ്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനും സർക്കാരിനും പൂർണ്ണ പിന്തുണയുമായി എൻഎസ്എസ്. പിണറായി സർക്കാർ ശബരിമല ആചാരം സംരക്ഷിക്കുമെന്ന് പൂർണവിശ്വാസമുണ്ടെന്ന് എൻഎസ്എസ് വൈസ് പ്രസിഡന്റ് എൻ സംഗീത് കുമാർ പറഞ്ഞു.അയ്യപ്പ സംഗമം സംഘടിപ്പിക്കുന്ന സർക്കാർ ആചാരം സംരക്ഷിക്കാനും വിശ്വാസം സംരക്ഷിക്കാനും മുൻപന്തിയിൽ തന്നെയുണ്ടാകുമെന്നാണ് തങ്ങളുടെ
India News

തീരുവയിൽ നട്ടംതിരിഞ്ഞ് തുണി വ്യാപാരികൾ; തിരുപ്പൂരിൽ 2000 കോടിയുടെ ഓർഡറുകൾ പ്രതിന്ധിയിൽ

കോയമ്പത്തൂർ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം അധിക തീരുവ നിലവിൽ വന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് രാജ്യത്തെ ടെക്സ്റ്റൈൽസ് മേഖല. തുണിവ്യാപര രംഗത്തെ പ്രധാന വിപണികളിലൊന്നായ തിരുപ്പൂരിൽ 2000 കോടി രൂപയുടെ അമേരിക്കൻ ഓർഡറുകൾ കയറ്റുമതി പ്രതിസന്ധി നേരിടുന്നതായാണ് റിപ്പോർട്ടുകൾ. ഓഗസ്റ്റ് 25നാണ് നേരത്തെ പ്രഖ്യാപിച്ച 25 ശതമാനം തീരുവയ്ക്ക് പുറമെ 25 ശതമാനം
Gulf Homepage Featured News

അറബിക് എഐ ചാറ്റ് ആപ്ലിക്കേഷനിൽ ചരിത്ര നേട്ടം; ഹ്യൂമൻ ചാറ്റ് വികസിപ്പിച്ച് സൗദി അറേബ്യ

റിയാദ്: അറബിക് എ.ഐ ചാറ്റ് ആപ്ലിക്കേഷനിൽ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സൗദി അറേബ്യ. ലോകത്തിലെ ഏറ്റവും നൂതനമായ അറബിക് ഭാഷാ മോഡലായ ‘അല്ലം 34ബി’ സപ്പോർട്ട് നൽകുന്ന ഇന്ററാക്ടീവ് അറബിക് ചാറ്റ് ആപ്ലിക്കേഷനായ ‘ഹ്യൂമൻ ചാറ്റ്’ പുറത്തിറക്കിയാണ് സൗദി ചരിത്രനേട്ടം സ്വന്തമാക്കിയത്. വെബ്, ഐ.ഒ.എസ്, ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളിൽ ഹ്യൂമൻ ചാറ്റ് ആപ്പ് നിലവിൽ
Homepage Featured Kerala News

ഉടുത്ത് ഉപേക്ഷിക്കാൻ തയ്യാറല്ല ന്യൂജെൻ; കാഫ്താൻസ്, ശരാറ, പലാസോ – ഓണക്കോടിയിലെ താരങ്ങൾ

ഓണക്കാലത്ത് ഏറ്റവും കൂടുതൽ സജീവമാകുന്ന വിപണികളിലൊന്നാണ് വസ്ത്രി നിർമ്മാണ മേഖല. ഓണക്കോടിയെടുക്കുകയെന്നത് ഓണാഘോഷങ്ങളിൽ ഒഴിവാക്കാനാകാത്ത ഒന്നാണ്. ഓരോ ഓണക്കാലത്തും വിപണിയിൽ പുതിയ ഫാഷൻ ട്രെൻഡുകളുണ്ടാകുന്നു. കോളെജുകളിലെ ആഘോഷങ്ങളിലാണ് പലപ്പോഴും ഇത്തരം ഫാഷനുകൾ വൈറലാകുന്നത്. എന്നാൽ ഒറ്റത്തവണ മാത്രം ഉപയോഗിച്ച് ഉപേക്ഷിക്കാൻ പുതിയ തലമുറ തയ്യാറല്ലെന്നാണ് ഈ രംഗത്തെ ആളുകൾ പറയുന്നത്.
Kerala Lead News News

ശസ്ത്രക്രിയ പിഴവ്: ശസ്ത്രക്രിയയ്ക്ക് മുമ്പ് പണം നൽകി; ഡോക്ടർക്കെതിരെ മൊഴി നൽകി സുമയ്യ

തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടയിൽ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്കെതിരെ യുവതി മൊഴി നൽകി . കാട്ടക്കട മലയിൻകീഴ് സ്വദേശി സുമയ്യയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ പിഴവ് മൂലം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നത്. സുമയ്യയുടെ പ്രശ്നം ആരോ​ഗ്യവകുപ്പ് നിസ്സാരമായി കാണുകയാണെന്നു സുമയ്യയുടെ സഹോദരീ ഭർത്താവ് സബീർ ആരോപിച്ചു. നീതി ലഭിക്കും വരെ പോരാട്ടം