വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് വഴിയൊരുങ്ങുന്നു. അടുത്തമാസം ദക്ഷിണകൊറിയയിൽ വെച്ച് നടക്കാനിരിക്കുന്ന അപെയ്ക്ക് (ഏഷ്യ പസഫിക്ക് സാമ്പത്തിക ഇക്കണോമിക്ക് കോ-ഓപ്പറേഷൻ) യോഗത്തിൽ വെച്ച് ഇരുനേതാക്കളും കൂടിക്കാഴ്ച്ച
പുൽപ്പള്ളി: വയനാട് പുൽപ്പള്ളിയിൽ മദ്യവും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്ത സംഭവത്തിൽ താൻ നിരപരാധിയെന്ന് പൊലീസിനോട് നിരവധി തവണ പറഞ്ഞിരുന്നതായി തങ്കച്ചൻ. ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ, പി ഡി സജി, ജോസ് നെല്ലേടം തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്ക് സംഭവത്തിൽ പങ്കുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 17 ദിവസത്തെ ജയിൽവാസത്തിന് ശേഷം തങ്കച്ചൻ മോചിതനായി. തങ്കച്ചൻ നിരപരാധിയാണെന്ന്
കുവൈത്ത് സിറ്റി: പിണങ്ങിയ ഭാര്യാഭർത്താക്കന്മാരെ ഒന്നിപ്പിക്കും. രോഗശാന്തി നൽകും, കൂടോത്രത്തിൽ നിന്ന് രക്ഷിക്കും. നാളുകളായി ഇത്തരം പ്രലോഭനങ്ങൾ നൽകി ആളുകളിൽ നിന്ന് പണം തട്ടിയെടുത്ത മന്ത്രവാദിയെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. മന്ത്രവാദികളെയും ഇത്തരം തട്ടിപ്പുകൾ നടത്തുന്നവരെയും പിടികൂടാനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി, ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന്
തിരുവനന്തപുരം: കഴക്കൂട്ടത്ത് മദ്യവഹരിയിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു. ഉള്ളൂർക്കോണം വലിയവിള സ്വദേശി ഉല്ലാസാണ് കൊല്ലപ്പെട്ടത്. വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിലാണ് ഉല്ലാസിനെ കണ്ടെത്തിയത്, വീടിന്റെ ഹാളിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. മദ്യലഹരിയിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. അടുത്ത വീട്ടിലായിരുന്ന
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്‍റെ 171-ാമത് ജന്മദിനത്തോടനുബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ ആശംസകൾ നേർന്നു. മനുഷ്യരെ ഭിന്നിപ്പിക്കാനല്ല, മറിച്ച് ഒരുമിപ്പിക്കാനാണ് ഗുരു പഠിപ്പിച്ചതെന്നും കേരളത്തിന് വെളിച്ചം പകർന്ന ശ്രീനാരായണ ഗുരുവിനെ പോലും സ്വന്തമാക്കാൻ വർഗ്ഗീയ ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും വർഗ്ഗീയതയെ എന്നും എതിർത്ത ഗുരുശ്രേഷ്ഠനായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി
മെൽബൺ: നടി നവ്യാ നായർ ഓസ്ട്രേലിയയിൽ മുല്ലപ്പൂ കൈവശം വെച്ചതിന് പിഴ. മെൽബൺ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 15 സെന്റിമീറ്റർ നീളമുള്ള മുല്ലപ്പൂ കൈസ്സിൽ വെച്ചതിന് പിഴ ഈടാക്കിയത്. വിക്ടോറിയയിലെ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷത്തിൽ പങ്കെടുക്കാനായിരുന്നു നവ്യയുടെ യാത്ര. പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് വിമാനത്താവളത്തിൽ ഉണ്ടായ അനുഭവം താരം തുറന്നുപറഞ്ഞത്. മുല്ലപ്പൂ
തൃശൂര്‍: പീച്ചി കസ്റ്റഡി മര്‍ദനത്തിൽ കൂടുതൽ വെളിപ്പെടുത്തൽ പുറത്തു. ഹോട്ടല്‍ ജീവനക്കാരെയും മാനേജരേയും പൊലീസ് സ്റ്റേഷന് അകത്ത് വെച്ച് മര്‍ദിച്ച സംഭവത്തില്‍, എസ്ഐ പണം നല്‍കാന്‍ ആവശ്യപ്പെട്ടെന്നും ഇല്ലെങ്കില്‍ പോക്സോ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഹോട്ടല്‍ മാനേജര്‍ ഔസേപ്പ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സർവീസിൽ നിന്ന് എസ്ഐ രതീഷിനെ പിരിച്ചുവിടണമെന്നാണ് ഹോട്ടൽ ഉടമ ഔസേപ്പ്
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള രണ്ട് മലപ്പുറം സ്വദേശികളുടെ ആരോഗ്യനില അതീവ ഗുരുതരം.രണ്ടു പേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലാണുള്ളത്. എട്ട് ദിവസത്തിനിടെ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേരാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. വിദേശത്ത് നിന്നുൾപ്പെടെ മരുന്നെത്തിച്ച് രോഗികൾക്ക് നൽകുന്നുണ്ടെന്ന് മെഡിക്കൽ കോളേജ്
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തെ ഭക്തർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതായി എസ്എൻഡിപി ജനറൽ സെക്രട്ടറ്റി വെള്ളാപ്പള്ളി നടേശൻ. പരിപാടിയിലൂടെ ശബരിമലയ്ക്ക് ലോകപ്രസക്തി ലഭിക്കുമെന്നും വലിയ വരുമാന സാധ്യതയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള അയ്യപ്പസംഗമത്തിലേക്ക് ക്ഷണിക്കാൻ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് എത്തിയ വേളയിൽ സംസാരിക്കുകയായിരുന്നു
ബീഡിയെയും ബിഹാറിനെയും താരതമ്യം ചെയ്തുകൊണ്ടുള്ള വിവാദ പോസ്റ്റിന് പിന്നാലെ കെപിസിസി സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി.ടി. ബൽറാം. ജിഎസ്ടി വിഷയത്തിലായിരുന്നു വിവാദ പോസ്റ്റ്. സംഭവം ചർച്ചയായതോടെ പോസ്റ്റ് പിൻവലിക്കുകയും തെറ്റ് പറ്റിയെന്നും ജാഗ്രത കുറവുണ്ടായെന്ന് കെപിസിസി പ്രസിഡന്റ് സമ്മതിക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയാ വിങ് പുനഃസംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.


























