തിരുവനന്തപുരം: കേന്ദ്ര ബജറ്റ് ഐതിഹാസികമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കുമെന്നും രാജ്യത്തെ ശാക്തീകരിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു. ബജറ്റ് അവതരിപ്പിച്ച നിർമലാ സീതാരാമനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.അതേസമയം നരേന്ദ്രമോദിയുടെ മൂന്നാം ഭരണത്തിലെ മൂന്നാം ബജറ്റ്
ഡൽഹി: മൂന്നാം മോദി സർക്കാറിന്‍റെ മൂന്നാം ബജറ്റ് അവതരണം പൂര്‍ത്തിയായപ്പോൾ കേരളത്തിന്റെ പ്രധാന ആവശ്യങ്ങളൊന്നും പരിഗണിച്ചില്ല. ഒരു മണിക്കൂര്‍ 26 മിനിറ്റ് നീണ്ടുനിന്ന ധനമന്ത്രി നിർമലാ സീതാരാമന്റെ ബജറ്റ് പ്രസംഗത്തിൽ അപൂർവ ധാതു ഖനന-സംസ്കരണ-വിപണന ഇടനാഴിയുടെ ഭാഗമാക്കിയതും കടലാമ ഗവേഷണ സ്ഥാപനം അനുവദിച്ചതും മാത്രമാണ് കേരളത്തിനായുള്ള പദ്ധതികൾ. രാവിലെ 11 മണിക്ക് ധനമന്ത്രി കേന്ദ്ര
ഡൽഹി: രാവിലെ 11 മണിക്ക് കേന്ദ്ര ബജറ്റ് പാർലമെന്റിൽ സമർപ്പിച്ചു. തുടർന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാർലമെന്റിൽ ബജറ്റ് പ്രസംഗം ആരംഭിച്ചു. ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ-പൂനൈ, പൂനൈ-ബൈദരാബാദ്, ഹൈദരബാദ്-ചെന്നൈ, ഹൈദരാബാദ്-ബാംഗ്ലൂർ, ബാംഗ്ലൂർ-ചെന്നൈ, ഡൽഹി-വാരണാസി, വാരണാസി-സിലിഗുഡി തുടങ്ങിവയാണ് പ്രധാന നഗരങ്ങളെ
തിരുവനന്തപുരം: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ 18.75 കോടിയിലധികം വരുന്ന വായ്പാ കുടിശ്ശികകൾ സർക്കാർ ഏറ്റെടുക്കും. വായ്പാ കുടിശ്ശികകൾ ഏറ്റെടുക്കാനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ച് ജനുവരി 29 ന് സംസ്ഥാനസർക്കാരിന്റെ ഉത്തരവ് പുറത്തുവന്നു. ദുരന്തബാധിതരുടെ കാർഷികവായ്പകൾ, സ്വർണപ്പണയവായ്പകൾ, ഭവനവായ്പകൾ തുടങ്ങിയ നിരവധി കടങ്ങളാണ് സർക്കാർ ഏറ്റെടുത്തത്.
ഛണ്ഡീഗഡ്: പഞ്ചാബിലെ മുതിർന്ന കോൺഗ്രസ് നേതാവ് നവ്ജോത് കൗർ സിദ്ദു പാർട്ടി വിട്ടു. എക്സിൽ പങ്കുവച്ച കുറിപ്പിലാണ് പാർട്ടി വിടുന്നുവെന്ന് അവർ അറിയിച്ചത്. വ്യക്തിപരമായ രാഷ്ട്രീയ നേട്ടത്തിനായി പഞ്ചാബ് പിസിസി (പിപിസിസി) അധ്യക്ഷൻ അമരീന്ദർ സിംഗ് രാജ പാർട്ടി സംവിധാനം ഉപയോഗിച്ചെന്ന് വിമർശിച്ചാണ് നവ്ജോത് കൗർ കോൺഗ്രസ് വിട്ടത്. ആദ്യം ബിജെപിയിലായിരുന്ന നവ്ജോത് കൗർ ഭർത്താവിനൊപ്പമാണ്
ഡൽഹി: കേന്ദ്ര ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാർലമെന്റിൽ അവതരിപ്പിക്കും. കഴിഞ്ഞ തവണത്തെ ബജറ്റിൽ പ്രതിവർഷം 12 ലക്ഷം വരെ വരുമാനം ഉള്ളവരെ ആദായ നികുതിയിൽ നിന്ന് കേന്ദ്രം ഒഴിവാക്കിയിരുന്നു. ഇത് മധ്യവർഗ വോട്ടുകൾ സമാഹരിക്കുന്നതിന് മോദി ഗവൺമെന്റിനെ സഹായിച്ചു എന്നാണ് കരുതുന്നത്. കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ
കോട്ടയം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് പാർട്ടി മൽസരിച്ച 10 സീറ്റുകളും പാർട്ടിക്ക് ലഭിക്കണമെന്നുള്ള ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നതായി കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് പറഞ്ഞു. കോട്ടയത്ത് ചേർന്ന ഉന്നതാധികാര സമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാർത്ഥിത്വം നൽകുന്നതിൽ യുഡിഎഫിൻ്റെ പൊതു മാനദണ്ഡമായ ജയ സാധ്യത പാർട്ടി പാലിക്കുമെന്നും
മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കരുത്തുറ്റ ചാലകശക്തിയായിരുന്ന അജിത് പവാറിന്റെ വിടവാങ്ങൽ സംസ്ഥാന ഭരണകൂടത്തിലും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിലും (NCP) സമാനതകളില്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ നേതൃശൂന്യത നികത്താനും പാർട്ടി ശിഥിലമാകാതെ കാക്കാനുമുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ് അജിത് പവാറിന്റെ പത്നി സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായി അധികാരമേറ്റത്.
ഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം കേന്ദ്ര ബജറ്റ് നാളെ. രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ പാർലിമെന്റിൽ ബജറ്റ് അവതരിപ്പിക്കും. തുടർച്ചയായി 9 ബജറ്റവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന റെക്കോർഡ് നിർമലാ സീതാരാമന് സ്വന്തമാകും. ആദായ നികുതിയിൽ ഇളവ് ഉണ്ടാകുമോ എന്നാണ് രാജ്യത്തെ മധ്യവർഗം ഉറ്റുനോക്കുന്നത്. അതേസമയം അടിസ്ഥാന സൗകര്യ വികസനത്തിനും നിക്ഷേപത്തിനും ഊന്നൽ
കൊല്ലം: 1 മുതൽ 10 വരെ ക്ലാസുകളിലെ സിലബസിൽ പഠനഭാരം കൂടുതലാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പത്താം ക്ലാസ് സോഷ്യൽ സയൻസ് സിലബസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് കുട്ടികൾ നേരത്തേ വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്ന് അധ്യാപകരും അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ പഠനഭാരം


























