കാഠ്മണ്ഡു: ജെൻസി പ്രതിഷേധം രാജ്യമാകെ അക്രമാസക്തമാകുന്നതിനിടയിൽ രാജി വച്ച് നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഓലി. പ്രധാനമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും വീടുകൾ പ്രതിഷേധക്കാർ ആക്രമിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. അക്രമം രൂക്ഷമായതോടെ ദുബായിലേക്ക് നാടുവിടാൻ പ്രധാനമന്ത്രി
ന്യൂഡൽഹി: രാഷ്ട്രപതിയുടെ റഫറൻസിൽ കേരളത്തിന്റെ വാദം സുപ്രീംകോടതിയിൽ പൂർത്തിയായി. ഗവർണർ ജനങ്ങളോട് ബാധ്യസ്ഥനാണെന്നും, എതിരാളിയല്ലെന്നും കേരളം സുപ്രീം കോടതിയിൽ വിശദീകരിച്ചു. നിയമനിർമ്മാണ സഭയുടെ ഭാഗമായ ഗവർണർ, പാസാകുന്ന ബില്ലുകളുടെ സ്വഭാവം കൃത്യമായി അറിയാമെന്നും, ശത്രുത മനോഭാവത്തിലല്ല പ്രവർത്തിക്കേണ്ടതെന്നും സംസ്ഥാനം വാദത്തിൽ വ്യക്തമാക്കി. ഗവർണർ ജനങ്ങളുടെ ഇച്ഛയും രാജ്യഘടനാ
നേപ്പാൾ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത യുവജന പ്രക്ഷോഭത്തിലൂടെയാണ് കടന്ന് പോകുന്നത്. സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കി രാജ്യത്ത് സാമൂഹികമാധ്യമങ്ങൾ നിരോധിച്ചതോടെയാണ് പ്രക്ഷോഭങ്ങളുടെ തുടക്കമായത്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്, യൂട്യൂബ്, എക്‌സ് എന്നിവയുൾപ്പെടെ 26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ സർക്കാർ കഴിഞ്ഞ വെള്ളിയാഴ്ച നിരോധിച്ചത്. പിന്നാലെ കാഠ്മണ്ഡുവിൽ
കാഠ്മണ്ഡു: സമൂഹമാധ്യമങ്ങൾ വിലക്കിയുള്ള നേപ്പാൾ ഭരണകൂടത്തിന്റെ നടപടിയിൽ ജെൻസി പ്രതിഷേധം കത്തിപ്പടരുന്നു. പ്രതിഷേധം അതിരുകടന്നതോടെ രാജി സന്നദ്ധത അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഓലി രംഗത്തെത്തി. ഉടൻ തന്നെ രാജി പ്രഖ്യാപനം ഉണ്ടാകും. പ്രധാനമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും വീടുകൾ പ്രതിഷേധക്കാർ ആക്രമിച്ചു. അക്രമം രൂക്ഷമായതോടെ ദുബായിലേക്ക് നാടുവിടാൻ പ്രധാനമന്ത്രി
ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്. പുതിയ പാർലമെന്റ് മന്ദിരത്തിലെ ഒന്നാം നിലയിലുള്ള വസുധ ഹാളിലാണ് രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചു വരെ വോട്ടെടുപ്പ് നടക്കുക. രഹസ്യ ബാലറ്റ് അടിസ്ഥാനത്തിലാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നടത്തുന്നത്. എൻഡിഎ സ്ഥാനാർത്ഥിയായി മഹാരാഷ്ട്ര ഗവർണ്ണർ സിപി രാധാകൃഷ്ണനും ഇന്ത്യ സഖ്യത്തെ പ്രതിനിധീകരിച്ച് മുൻ സുപ്രീംകോടതി ജഡ്ജി
ബലാത്സംഗ കേസിൽ പ്രതിയായ റാപ്പർ വേടൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ ചോദ്യംചെയ്യിലിന് ഹാജരായി. ഹൈക്കോടതിയിലെ മുൻകൂർ ജാമ്യ വ്യവസ്ഥയിലെ നിർദ്ദേശപ്രകാരമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ വേടൻ എത്തുന്നത്. ഇന്നും നാളെയും ചോദ്യംചെയ്യലിന് എത്തണമെന്നാണ് മുൻകൂർ ജാമ്യത്തിലെ വ്യവസ്ഥ. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും നിർദ്ദേശമുണ്ട്. യുവ ഡോക്ടറുടെ പരാതിയിൽ കേസ്
തൃശ്ശൂർ: പീച്ചി പൊലീസ് സ്റ്റേഷന്‍ മര്‍ദനത്തില്‍ സി ഐ,പി വി രതീഷിനെതിരെ ഉടൻ അച്ചടക്ക നടപടിയുണ്ടാകുമെന്ന് സൂചന. കഴിഞ്ഞ ദിവസം രതീഷിന് കാരണം കാണിക്കല്‍ നോട്ടീസ് നൽകിയിരുന്നു. നടപടിയെടുക്കാതിരിക്കാന്‍ 15 ദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ദക്ഷിണമേഖല ഐജി ശ്യാംസുന്ദര്‍ ആണ് നോട്ടീസ് നല്‍കിയത്. മര്‍ദനദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് അടിയന്തര
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായ ഗ്യാനേഷ് കുമാർ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് കൊള്ള ആരോപണത്തിൽ നടത്തിയ പ്രതികരണത്തെ വിമർശിച്ച് മുൻ തെരഞ്ഞെടുപ്പ് കമ്മിഷണർമാർ. വോട്ട് ചോരി വിഷയത്തിൽ ഗ്യാനേഷ് കുമാറിന്റെ പ്രതികരണം ശരിയായില്ല എന്നാണ് വിമർശനം. രണ്ട് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർമാരും മുൻ തെരഞ്ഞെടുപ്പ് കമ്മീഷണറുമാണ് രംഗത്തെത്തിയത്. രാഹുൽ
കീവ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യക്കുമേൽ ചുമത്തിയ അധിക തീരുവ നടപടിയെ പിന്തുണച്ച് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി. റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ അമേരിക്ക എടുത്ത നടപടി ശരിയായിരുന്നുവെന്ന് അമേരിക്കൻ ബ്രോഡ്കാസ്റ്റർ എബിസിയോട് സംസാരിക്കവെ സെലൻസ്കി പറഞ്ഞു. ക്രൂഡ് ഓയിൽ വ്യാപാരത്തിലുടെ റഷ്യക്കു ലഭിക്കുന്ന സമ്പത്ത് യുക്രൈൻ യുദ്ധത്തിന്
പാലക്കാട്: കിഫ് ഇൻഡ് സമ്മിറ്റ്-2025ൽ ക്ഷണം ലഭിക്കാത്തതിൽ അതൃപ്തിയറിയിച്ച് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. വ്യവസായ വകുപ്പ് പാലക്കാട് കഞ്ചിക്കോട് ഫോറം പരിപാടിയിലേക്കാണ് മന്ത്രിക്ക് ക്ഷണം ലഭിക്കാഞ്ഞത്. പാലക്കാട് ജില്ല ചുമതലയുള്ള മന്ത്രിയാണ് കെ കൃഷ്ണൻകുട്ടി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സമ്മിറ്റിൽ മന്ത്രിമാരായ പി രാജീവ്, എംബി രാജേഷ് എന്നിവരും


























