Home Archive by category News (Page 236)
Kerala News

സി​പി​ഐ സംസ്ഥാന സമ്മേളനം: സർക്കാറിന്റെ മദ്യനയത്തിന് വിമർശനം

തിരുവനന്തപുരം: സി.​പി​.ഐ സംസ്ഥാന സമ്മേളനത്തിൽ സർക്കാരിന്റെ മദ്യനയത്തിന് വിമർശനം. സി​പി​ഐ പ്രവർത്തന റിപ്പോർട്ടിലാണ് ഈ വിമർശനം ഉയരുന്നത്. മദ്യനയത്തിലെ നിലവിലെ നിലപാട് തെറ്റാണെന്നുെം പ്രവർത്തന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പരമ്പരാ​ഗത ചെത്ത് തൊഴിലാളികളെ അവ​ഗണിക്കുന്ന നയമാണ് സർക്കാരിന്റെതെന്നും
Kerala News

ശബരിമല സ്വർണ്ണ പാളി വിവാദം: ദേവസ്വം ബോർഡിന് തിരിച്ചടി

പത്തനംതിട്ട: ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ ദേവസ്വം ബോർഡിന് തിരിച്ചടി, ചെന്നൈയിലേക്ക് കൊണ്ടുപോയ സ്വർണ്ണ പാളി എത്രയും വേ​ഗം തിരിച്ചെത്തിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ശ്രീകോവിലിനു മുന്നിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ്ണം പൂശിയ പാളിയാണ് നന്നാക്കാൻ എന്ന പേരിൽ ചെന്നൈയിലേക്ക് കൊണ്ടു പോയത്. കേസ് പരി​ഗണിച്ച കോടതി ദേവസ്വം ബോ‍ർഡിനെ ഇതിന്റെ പേരിൽ വിമർശിച്ചിരുന്നു. കോടതിയുടെ
Kerala News

10 ലക്ഷം രൂപ വരെ പരിരക്ഷ; ‘നോർക്ക കെയർ’ – പ്രവാസികൾക്കുള്ള സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ്

നോർക്ക റൂട്ട്‌സ്‌ മുഖേന കേരള സർക്കാർ നടപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതി ‘നോർക്ക കെയർ’ യാഥാർത്ഥ്യമാകുന്നു. അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണൽ അപകട പരിരക്ഷയും ലഭിക്കുന്ന പദ്ധതി സെപ്റ്റംബർ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മുഴുവൻ മലയാളികളെയും പദ്ധതിയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം യുഎഇയിൽ മാത്രം രണ്ടുലക്ഷം പേരെയാണ് ആദ്യപടിയെന്നോണം
Lead News News World

ജെൻ സി പ്രക്ഷോഭം: ജയിലുകളിലേക്കും ഇരച്ചുകയറി പ്രതിഷേധക്കാർ,1500ലേറെ തടവുകാർ രക്ഷപ്പെട്ടു

കാഠ്മണ്ഡു: നേപ്പാളിൽ നടക്കുന്ന ജെൻ സി പ്രക്ഷോഭം ജയിലുകളിലേക്കും പൊട്ടിപ്പുറപ്പെട്ടതോടെ സ്ഥിതി വഷളായി. 1500ലേറെ തടവുകാരാണ് കലാപത്തിനിടയിൽ ജയിലിൽ നിന്നും രക്ഷപ്പെട്ടത്. ജയിൽ നിന്ന് രക്ഷപ്പെട്ടവരിൽ നേപ്പാളിലെ മുൻമന്ത്രി സഞ്ജയ് കുമാർ സാഹ്, രാഷട്രീയ പാർട്ടി പ്രസിഡന്റ് റാബി ലാമിച്ഛാനെ തുടങ്ങിവരും ഉൾപ്പെട്ടിട്ടുണ്ട്. ലളിത്പുരിലെ നാഖു ജയിലിലേക്കാണ് കഴിഞ്ഞദിവസം പ്രക്ഷോഭകാരികൾ
Homepage Featured Kerala News

വയനാട് ദുരിതാശ്വാസം: ഉരുണ്ട് കളിച്ച് കേന്ദ്രം, നണമില്ലാതെ വീണ്ടും സാവാകാശം തേടി

കൊച്ചി: വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ ഉരുണ്ട് കളിച്ച് കേന്ദ്രം. ഹൈക്കോടതി കേസ് പരിഗണിച്ചപ്പോൾ വ്യക്തമായ ഒരു ഉത്തരം നൽകാതെ വീണ്ടും സാവകാശം തേടുകയായിരുന്നു കേന്ദ്രം. ഏത് മന്ത്രാലയമാണ് തീരുമാനമെടുക്കേണ്ടത് എന്നതിൽ ആശയക്കുഴപ്പമുണ്ടെന്നാണ് കേന്ദ്രം കോടതിയിൽ പറഞ്ഞത്. ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ
Kerala News

കേരള സർവകലാശാല രജിസ്ട്രാർ പദവി തർക്കം: അനിൽ കുമാറിന് തിരിച്ചടി

കൊച്ചി: കേരള സർവകലാശാല രജിസ്ട്രാർ പദവി തർക്കത്തിൽ രജിസ്ട്രാർ അനിൽ കുമാറിന്റെ ഹർജി തള്ളി ഹൈക്കോടതി. അനിൽ കുമാറിന്റെ സസ്പെൻഷൻ പിൻവലിക്കണം എന്ന ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് ടി ആർ രവിയുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സസ്പെൻഷൻ തുടരണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സിൻഡിക്കേറ്റ് യോ​ഗം വിളിക്കാനും ഹൈക്കോടതി ചുമതലപ്പെടുത്തി. തന്നെ നിയമിച്ചത് സിൻഡിക്കേറ്റാണ്
India News

പിടിച്ചെടുത്തത് 6.7 കിലോ സ്വർണം; ഇരുമ്പയിര് കടത്തിൽ കോൺഗ്രസ് എംഎൽഎ സതീഷ് കൃഷ്ണ അറസ്റ്റിൽ

ബെംഗളൂരു: ഇരുമ്പയിര് കടത്ത് കേസുമായി ബന്ധപ്പെട്ട് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 13, 14 തീയതികളിൽ ഉത്തര കന്നഡ, ഗോവ, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിലെ സെയിലിന്റെ വീട്ടിലും സ്ഥാപനങ്ങളിലും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ സെയിലിന്റെ വസതിയിൽ നിന്ന് 1.4 കോടി രൂപയും ശ്രീലാൽ
Kerala Lead News News

ബഹുമാനം ഒട്ടും കുറയ്ക്കണ്ട; മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സംബോധന ചെയ്യുന്നതിൽ സർക്കുലർ പുറത്തിറക്കി സർക്കാർ

തിരുവന്തപുരം: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സംബോധന ചെയ്യുമ്പോൾ ‘ബഹു’ എന്ന് കൂടെ ചേർക്കണമെന്ന് പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് റിഫോംസ് വകുപ്പാണ് പുതിയ സർക്കുലർ പുറത്തിറക്കിയത്. പരാതികൾക്കോ, നിവേദനങ്ങൾക്കോ മറുപടി നൽകുമ്പോൾ ബഹു. മുഖ്യമന്ത്രി, ബഹു മന്ത്രി എന്ന് ചേർക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്. സാധാരണയായി മറുപടി നൽകുമ്പോൾ ചില കത്തുകളിൽ മാത്രമാണ് ഇങ്ങലെ
Homepage Featured Kerala News

ബലാത്സംഗ കേസ്: റാപ്പർ വേടൻ അറസ്റ്റിൽ, നടപടി ചോദ്യം ചെയ്യലിന് പിന്നാലെ

ബലാത്സംഗ കേസിൽ പ്രതിയായ റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. ഇന്നലെ മണിക്കൂറുകൾ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് റാപ്പർ വേടനെ വിട്ടയച്ചത്. ഇന്ന് രാവിലെ വീണ്ടും ഹാജരാകണമെന്ന നിർദ്ദേശമാണ് തൃക്കാക്കര പോലീസ് നൽകിയത്. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ വേടൻ തന്റെ പക്കലുള്ള തെളിവുകൾ പോലീസിന്
Homepage Featured Kerala News

രാഹുലിനെതിരായ ലൈംഗിക ആരോപണം: നിയമനടപടിക്ക് താൽപര്യമില്ലെന്ന് യുവതികൾ

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈം​ഗിക ചൂഷണ പരാതിയിൽ നിയമനടപടിക്ക് താൽപര്യമില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികൾ. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭാ​ഗത്ത് നിന്നും മോശം അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തൽ നടത്തിയ യുവ നടിയുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൾ തന്നെ ക്രൈം ബ്രാഞ്ചിനും മൊഴി നൽകിയെങ്കിലും നിയമനടപടിയുമായി