കോഴിക്കോട്: കെ ടി ജലീലിന്‍റെ ആരോപണത്തിന് മറുപടിയുമായി രംഗത്തെത്തി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. നാണം കേട്ട് രാജിവെച്ചതുകൊണ്ടുള്ള പക മാത്രമല്ല ജലീലിനുള്ളതെന്നും മന്ത്രിയായിരുന്നപ്പോൾ നടത്തിയ മറ്റൊരു ഗുരുതര അഴിമതി പുറത്തു വരാൻ പോകുന്നു എന്ന വെപ്രാളമാണ് കാണിക്കുന്നതെന്നും പി കെ ഫിറോസ് പറഞ്ഞു.
തൃശ്ശൂര്‍: വീണ്ടും ക്രൂരമായ പൊലീസ് മർദ്ദനം. തൃശൂർ അരിമ്പൂർ ഓട്ടോ ഡ്രൈവറായ അഖിൽ യേശുദാസൻ എന്ന 28കാരനാണ് ക്രൂര മർദ്ദനമേൽക്കേണ്ടി വന്നത്. ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് പോയത് അഖിലാണെന്ന സംശയത്തിൽ വിളിച്ചുവരുത്തി അന്തിക്കാട് എസ്ഐ ആയിരുന്ന അരിസ്റ്റോട്ടിൽ ക്രൂരമായി മർദ്ദിച്ചു എന്നാണ് അഖിൽ പറയുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു മർദ്ദനം. കള്ളകേസിൽപെടുത്തി തന്നെ
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എയര്‍ ആംബുലൻസിൽ ഹൃദയം കൊച്ചിയിലേക്ക് എത്തിക്കും. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നാണ് ഹൃദയവും വഹിച്ചുകൊണ്ടുള്ള എയര്‍ ആംബുലന്‍സ് പറന്നുയരുന്നത്. അപകടത്തിൽ പരിക്കേറ്റ് മരിച്ച 33 വയസുകാരൻ കൊല്ലം സ്വദേശി ഐസക്കിന്റെ ഹൃദയമാണ് എയര്‍ ആംബുലൻസിൽ എത്തിക്കുന്നത്. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 28കാരനായ അങ്കമാലി സ്വദേശി അജിൻ
ശബരിമലയിലെ സ്വർണപ്പാളി ഉടൻ തിരിച്ച് കൊണ്ടുവരില്ല: ദേവസ്വം ബോർഡ് പ്രസിഡന്റ്; പുനഃപരിശോധനാ ഹർജി നൽകും
പത്തനംതിട്ട: അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിൽ കൊണ്ടുപോയ ശബരിമലയിലെ സ്വർണപ്പാളി ഉടൻ തിരിച്ച് കൊണ്ടുവരില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ഇലക്ട്രോ പ്ലേറ്റിങ് തുടങ്ങിക്കഴിഞ്ഞ സാഹചര്യത്തിൽ അത് തിരികെ കൊണ്ടുവരാൻ ആകില്ല. ഇക്കാര്യം ഹൈക്കോടതിയെ ധരിപ്പിക്കുമെന്നും പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. സ്വർണപ്പാളി സമർപ്പിച്ച ഭക്തൻ തന്നെയാണ് അറ്റകുറ്റപ്പണി
കൊല്ലം: പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദിച്ച് താക്കോൽ കൊണ്ട് പരിക്കേൽപ്പിച്ച സംഭവത്തിൽ അധ്യാപകനെതിരെ പൊലീസ് കേസ്. സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദിച്ചെന്ന പരാതിയിലാണ് പൊലീസ് കേസ്. വിദ്യാര്‍ത്ഥിയെ തടഞ്ഞുവെച്ച് താക്കോൽ കൊണ്ട് മര്‍ദിച്ചെന്നാണ് കേസ്. കൊല്ലം അഞ്ചാലുംമൂട് ഗവ. എച്ച്.എസ്.എസിലെ കായിക അധ്യാപകൻ റാഫിക്കെതിരെയാണ് അഞ്ചാലുംമൂട് പൊലീസ് കേസെടുത്തത്.
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (47) ആണ് മരിച്ചത്. ഒരു മാസത്തിനിടെ അമീബിക് മസിഷ്ക ജ്വരം ബാധിച്ച് ആറു പേരാണ് മരിച്ചെന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതര്‍ സ്ഥിരീകരിക്കുന്നത് എന്നാൽ ആരോഗ്യവകുപ്പിന്‍റെ ഔദ്യോഗിക കണക്കിൽ ഈ വര്‍ഷം രണ്ടുപേര്‍ മാത്രമാണ്
തിരുവനന്തപുരം: ഫയർ ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്‌തക്കെതിരെ സർക്കാർ അന്വേഷണം ആരംഭിച്ചു. ഉന്നതതല അന്വേഷണം നടത്തുന്നത് ആഭ്യന്തര വകുപ്പാണ് . വിജിലൻസ് മേധാവി സ്ഥാനം വഹിക്കുന്ന യോഗേഷ് അനുമതിയില്ലാതെ അന്വേഷണ ഉത്തരവുകൾ പുറത്തിറക്കി എന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരു അഭിഭാഷകൻ നൽകിയ പരാതിയെ തുടർന്നാണ് രഹസ്യ അന്വേഷണം നടത്തുന്നത്. സർക്കാരിന് അനഭിമതനായ
ന്യൂഡൽഹി: രാജ്യവ്യാപകമായി വോട്ടർ പട്ടികയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്താനുള്ള നടപടികൾ ഒക്ടോബറിൽ ആരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാരുമായുള്ള യോഗത്തിലാണ് തീരുമാനത്തിന് അംഗീകാരം ലഭിച്ചത്.ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രത്യേക വോട്ടർ പട്ടിക പരിഷ്കരണം നടത്തിയിരുന്നു. എല്ലാ
നേപ്പാൾ: സംഘർഷം നീളുന്ന നേപ്പാളിൽ കുടുങ്ങി മലയാളി വിദ്യാർഥി സംഘം. എറണാകുളം മുളന്തുരുത്തി നിർമല കോളേജിലെ 10 വിദ്യാർഥികളും രണ്ട് അധ്യാപകരുമാണ് കുടുങ്ങിയത്. എല്ലാവരും സുരക്ഷിതരാണെന്ന് അധ്യാപകർ പറഞ്ഞു. കാഠ്മണ്ഡുവിൽ നിന്നും ഏഴു കിലോമീറ്റർ ദൂരത്തുള്ള ബൈസേപാട്ടി എന്ന സ്ഥലത്താണ് സംഘമുള്ളത്. പഠന യാത്രയുടെ ഭാഗമായാണ് നേപ്പാളിലേക്ക് പോയത്. കലാപത്തിൻറെ പശ്ചാത്തലത്തിൽ നേപ്പാൾ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അംഗനവാടി മെനു പരിഷ്കരണത്തിനെതിരെ വിമർശനവുമായി അംഗനവാടി ജീവനക്കാർ. മുട്ട ബിരിയാണി, പിടി, പുലാവ്, ഇഡ്ലി, കൊഴുക്കട്ട, പായസം എന്നിങ്ങനെ നീളുന്നതാണ് അംഗനവാടിയിലെ പുതുക്കിയ മെനു. പുതുക്കിയ മെനു വന്നിട്ടും സർക്കാർ നൽകുന്നത് റേഷനരി മാത്രമാണെന്നാണ് വിമർശനം. ബിരിയാണിക്ക് ബിരിയാണി അരി തന്നെ വേണം. 30 ലേറെ വിഭവങ്ങളുമായി അംഗനവാടിയിലെ മെനു


























