ആലപ്പുഴ: സെൻസർ ബോർഡിനെതിരെ ഗുരുതര ആരോപണവുമായി ജി സുധാകരൻ. സെൻസർ ബോർഡിലുള്ളവർ മദ്യപിച്ചിരുന്നാണ് സെൻസറിങ്ങ് നടത്തുന്നതെന്നും ജി സുധാകരൻ കുറ്റപ്പെടുത്തി. സിനിമയുടെ തുടക്കത്തില്‍ തന്നെ മദ്യപിക്കുന്ന റോളുകളാണ് കാണിക്കുന്നത്. നിർമ്മാതാക്കൾ പണം നൽകി സെൻസർ ബോർഡിനെ സ്വാധീനിക്കുന്നുണ്ടെന്നും പണവും
കൽപറ്റ: ആത്മഹത്യ ചെയ്ത മുൻ വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയന്റെ മരുമകൾ പത്മജയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചാണ് പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതര പരുക്കുകളില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കോൺഗ്രസിനെ വീണ്ടും സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസിനുള്ള ലേണേഴ്സ് ടെസ്റ്റിൽ മാറ്റം. ചോദ്യങ്ങളുടെ എണ്ണത്തിലും സമയത്തിലുമെല്ലാമാണ് മാറ്റം വരുത്തിയിരിക്കുന്നത്. നേരത്തെ 20 ചോദ്യങ്ങൾ ചോദിച്ചിരുന്ന സ്ഥാനത്ത് ഇനി മുതൽ 30 ചോദ്യങ്ങളാണ് ചോദിക്കുക. ഇതിൽ 18 ഉത്തരങ്ങളെങ്കിലും ശരിയാക്കിയാൽ മാത്രമായിരിക്കും വിജയം. നേരത്തെ ഇരുപത് ചോദ്യങ്ങളില്‍ പന്ത്രണ്ട് എണ്ണം ശരിയായാല്‍ ടെസ്റ്റ്
ന്യൂഡൽഹി: കേന്ദ്ര സർക്കാർ മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വംശീയകലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യമായി മണിപ്പൂരിലെത്തിയ മോദി ചുരാന്ദ്പുരിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. ധൈര്യത്തിന്‍റെയും നിശ്ചയധാർഢ്യത്തിന്റേയും നാടാണ് മണിപ്പൂരെന്നും ജനങ്ങളെ സല്യൂട്ട് ചെയ്യുന്നെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. “പ്രകൃതിയുടെ
മാനന്തവാടി: വയനാട്ടില്‍ ജീവനൊടുക്കിയ വാര്‍ഡ് മെമ്പര്‍ ജോസ് നെല്ലേടത്തിന്റെ ആത്മഹത്യയിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുക്കും. ആത്മഹത്യ കുറിപ്പിൽ പരാമർശിക്കുന്ന ആളുകളുടെ മൊഴിയെടുക്കാനും തീരുമാനമായി. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ചതിച്ചെന്ന് ജോസ് ആത്മഹത്യ കുറിപ്പിൽ ആരോപിക്കുന്നു. മൂന്ന് നേതാക്കളുടെ പേരുകള്‍ കത്തിലുണ്ടെന്നാണ് സൂചന. പുല്‍പ്പള്ളിയില്‍ കോണ്‍ഗ്രസ്
തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് മന്ത്രിസഭയോഗം അംഗീകാരം നൽകി. കേന്ദ്ര നിയമത്തിൽ ഭേദഗതിക്കുള്ള ബിൽ വരുന്ന സഭ സമ്മേളനത്തിൽ അവതരിപ്പിക്കും. വന നിയമത്തിലെ ഭേദഗതി ബില്ലിനും അംഗീകാരം നൽകി. സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ ചന്ദന മരം വനം വകുപ് അനുമതിയോടെ മുറിക്കാം. വനം എക്കോ ടൂറിസം ബോർഡ് ബിൽ മാറ്റി വെച്ചു. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭ
ന്യൂഡൽഹി: സംസ്ഥാനങ്ങളിൽ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനുള്ള നടപടികൾ തുടങ്ങിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. സുപ്രീം കോടതിയിൽ സത്യവാങ്മൂലവും സമർപ്പിച്ചു. 2026 ജനുവരി ഒന്ന് യോഗ്യത തീയതിയായി നിശ്ചയിച്ചു. അതിനുള്ളിൽ നടപടികൾ പൂർത്തിയാക്കും. ഇതിനായി സംസ്ഥാന സിഇഒമാർക്ക് നിർദ്ദേശം നൽകി എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവിച്ചു. കഴിഞ്ഞമാസം ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യയ
മോസ്കോ: റഷ്യയിലെ കാംചത്ക മേഖലയിലെ കിഴക്കൻ തീരത്ത് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതിനെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകി. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് ഏകദേശം 190 മൈൽ ചുറ്റളവിലുള്ള റഷ്യയുടെ തീരങ്ങളിൽ വേലിയേറ്റ നിരപ്പിൽ നിന്ന് 0.3 മുതൽ 1 മീറ്റർ വരെ ഉയരത്തിൽ അപകടകരമായ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന്, നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക്
തൃശൂർ: സിപിഎമ്മിനെ വെട്ടിലാക്കിയ ശബ്ദരേഖ ചോർച്ച വിവാദത്തിൽ തൃശൂർ ജില്ലാ സെക്രട്ടറി വി പി ശരത്തിന് എതിരെ നടപടി വന്നേക്കും. മൂന്നു ദിവസത്തിനുള്ളിൽ വിഷയത്തില്‍ വിശദീകരണം നൽകണം എന്നാണ് പാർട്ടി നിർദേശം . മറുപടി തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കും എന്നാണ് വിവരം. സിപിഎം നേതാക്കൾക്കെതിരെ ഗുരുതര സാമ്പത്തിക ആരോപണമാണ് ഡിവൈഎഫ്ഐ നേതാവ് ഉന്നയിച്ചത്. തൃശ്ശൂരിലെ സിപിഎം
കുറ്റിക്കോൽ: കാസർഗോഡ് ജില്ലയിലെ കുറ്റിക്കോലിൽ നാടിനെ ഞെട്ടിച്ച സംഭവങ്ങളാണ് വെള്ളിയാഴ്ച അരങ്ങേറിയത്. ഗ്രഹനാഥനെ വിടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിന് വെട്ടേറ്റ മുറിവുമായി സഹായമഭ്യർത്ഥിച്ച് എത്തിയ ഭാര്യയെ നാട്ടുകാർ ആശുപത്രിയലുമെത്തിച്ചു. ഇതൊന്നും അറിയാതെ ഉറങ്ങുകയായിരുന്നു വീടിനുള്ളിൽ രണ്ട് പിഞ്ചോമനകൾ. കുറ്റിക്കോല്‍ പയന്തങ്ങാനം കെ.സുരേന്ദ്രന്‍ (50) ആണ് മരിച്ചത്.


























