Home Archive by category News (Page 230)
Homepage Featured Kerala News

നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം, രാഹുൽ സഭയിൽ എത്തി

തിരുവനന്തപുരം: സംസ്ഥാന നിയമസഭ സമ്മേളനം ഇന്ന് തുടങ്ങുന്ന അവസരത്തിൽ, പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് നിയമസസഭയിൽ എത്താൻ സാധ്യതയുണ്ട് എന്ന സൂചനകളാണ് വരുന്നത്. രാഹുലുമായി ചില നേതാക്കൾ സംസാരിച്ചതായാണ് വിവരം. 9 മണിക്ക് സഭ ആരംഭിക്കും. അതേ സമയം, രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിൽ
Homepage Featured News World

പക്വത പ്രായത്തിനൊപ്പം വരുന്നില്ല; 17 മണിക്കൂറിനുള്ളിൽ ഞങ്ങൾ വിപ്ലവം കൊണ്ടുവന്നു; ഭാവി നേപ്പാളിനെക്കുറിച്ചു ജെൻ സി

കാഠ്മണ്ഡു: 60-ലധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിന്‌ ശേഷം നേതാക്കൾ മീഡിയയുമായി തങ്ങളുടെ ആശയങ്ങൾ പങ്കുവെച്ചു. അഴിമതി രഹിത രാഷ്ട്രീയ സംവിധാനത്തിനും യുവ പൗരന്മാർക്ക് മികച്ച അവസരങ്ങൾ ലഭിക്കുന്നതിനും സാധ്യമായത് എല്ലാം ചെയ്യണമെന്ന് ജൻ സി പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സമാധാനത്തോടെയുള്ള ജീവിതം രാജ്യത്ത്
Homepage Featured India News

അസം മേഖലയിൽ ഭൂചലനം; 5.8 തീവ്രത രേഖപ്പെടുത്തി

ദിസ്‌പുർ: വടക്കുകിഴക്കൻ മേഖലകളിൽ റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പം സംബന്ധിച്ച വിവരങ്ങൾ അസം സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. വൈകുന്നേരം 4.41 ന് ഉണ്ടായ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഉദൽഗുരി ജില്ലയാണെന്ന് അവർ പറഞ്ഞു. 5 കിലോമീറ്റർ ആഴത്തിൽ ഭൂകമ്പം
Homepage Featured India News

ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് ജനാധിപത്യത്തെ കൊല്ലും: വിജയ്

ചെന്നൈ: ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് ജനാധിപത്യത്തെ കൊല്ലുമെന്നും അതിർത്തി നിർണ്ണയം ദക്ഷിണേന്ത്യയെ ദുർബലപ്പെടുത്തുമെന്നും നടൻ വിജയ്. 2026 ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ടിവികെയുടെ പ്രചാരണത്തിന് തുടക്കം കുറിച്ച് അരിയല്ലൂരിൽ നടത്തിയ സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർദ്ദിഷ്ട അതിർത്തി നിർണ്ണയ പ്രക്രിയയെയും വിജയ് വിമർശിച്ചു.
Homepage Featured Kerala News

റോഡ് ഉദ്ഘാടനം വിവാദം: ഉദ്ഘാടനം ചെയ്ത ട്രാഫിക് എസ്ഐയ്ക്ക് സസ്പെൻഷൻ

കൊച്ചി: മൂവാറ്റുപുഴ നഗരത്തിലെ എംസി റോഡ് ഉദ്ഘാടനം വിവാദമായതിനെ തുടർന്ന് ട്രാഫിക് എസ്‌ഐക്കെതിരെ നടപടി. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ചടങ്ങിൽ പങ്കെടുത്തതിനാലാണ് ട്രാഫിക് എസ്‌ഐ കെ.പി. സിദ്ദിഖിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഉദ്ഘാടനത്തിൽ പങ്കെടുക്കുകയും എംഎൽഎയുടെ നിർദ്ദേശപ്രകാരം റോഡ് ഉദ്ഘാടനം ചെയ്തതുമാണ് വിവാദത്തിന് കാരണമായത്. നവീകരണ
Homepage Featured India News

പുതിയതും പഴയതുമായ എല്ലാ എതിരാളികൾക്കും വെല്ലുവിളി; സ്റ്റാലിനെ പ്രശംസിച്ച് രജനീകാന്ത്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പ്രശംസിച്ച് സൂപ്പർതാരം രജനീകാന്ത്. സംഗീതജ്ഞൻ ഇളയരാജയുടെ 50 വർഷം പൂർത്തിയാക്കിയ ആഘോഷ വേദിയിലായിരുന്നു രജനിയുടെ വാക്കുകൾ. പഴയതും പുതിയതുമായ രാഷ്ട്രീയ എതിരാളികളെ ഒരുപോലെ നേരിടുന്ന സ്റ്റാലിൻ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു തെളിഞ്ഞ നക്ഷത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘കേന്ദ്രത്തിൽ ഭരിക്കുന്ന സർക്കാരിന് മാത്രമല്ല പുതിയതും
India Lead News News

ജനങ്ങളാണ് എന്റെ ദൈവം; തന്റെ വേദനകൾ അവരോടല്ലാതെ വേറെ ആരോടാണ് പറയേണ്ടതെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ജനങ്ങളാണ് തന്റെ ദൈവവും യജമാനന്മാരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ വിഷമങ്ങൾ ജനങ്ങളോടല്ലാതെ വേറെ ആരോടാണ് പറയുകയെന്നും അദ്ദേഹം ചോദിച്ചു. അസമിലെ ധരങ്ങിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മോദി. താൻ ശിവഭക്തനാണെന്നും കോൺഗ്രസിന്റെ അധിക്ഷേപ വിഷത്തെ വിഴുങ്ങാനുള്ള കഴിവുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.  ‘‘കോൺഗ്രസ് പാർട്ടി ഒന്നാകെ എന്നെ
Homepage Featured News World

നേപ്പാളിൽ മാർച്ച് 5 ന് തെരഞ്ഞെടുപ്പ്; കർഫ്യൂ പിൻവലിച്ചു; ജനജീവിതം സാധാരണ നിലയിലേക്ക്

കാഠ്മണ്ഡു: നേപ്പാൾ പ്രതിനിധി സഭയിലേക്ക് ആറ് മാസത്തിനുള്ളിൽ പുതിയ തിരഞ്ഞെടുപ്പ് നടത്തുമെന്നും മാർച്ച് 5 ന് തിരഞ്ഞെടുപ്പ് തീയതിയായി നിശ്ചയിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് രാമചന്ദ്ര പൗഡൽ പ്രഖ്യാപിച്ചു. ആഴ്ചകളോളം നീണ്ടുനിന്ന അക്രമാസക്തമായ ജെൻ സി പ്രതിഷേധങ്ങളെത്തുടർന്ന് 51 പേർ മരിക്കുകയും 1,300 ലധികം പേർക്ക് പരിക്കേൽക്കുകയും ആയിരക്കണക്കിന് തടവുകാർ രക്ഷപ്പെടുകയും
Homepage Featured News World

ചൈനയ്ക്കും താക്കീത്; റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയാൽ 100% തീരുവയെന്ന് ട്രംപ്

വാഷിങ്ങ്ടൺ: ലോക രാജ്യങ്ങൾക്ക് താക്കീതുമായി വീണ്ടും അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഇത്തവണ നിലപാട് കടുപ്പിച്ചിരിക്കുന്നത് ചൈനയ്ക്കെതിരെയാണ്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ ചൈനയ്ക്ക് 50 മുതൽ 100 ശതമാനം വരെ അധിക തീരുവ ഈടാക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. നാറ്റോയിൽ അംഗങ്ങളായ രാജ്യങ്ങൾ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചാൽ മാത്രമേ യുക്രെയ്ൻ യുദ്ധം
Homepage Featured India News

ഇന്ത്യ-പാകിസ്ഥാൻ ഏഷ്യാ കപ്പ് ബഹിഷ്‌കരണം രൂക്ഷമാകുന്നു; നേതാക്കന്മാർ രണ്ടു തട്ടിൽ ?

മുംബൈ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനെതിരെ രാജ്യ വ്യാപകമായ വിമർശനം ഉയർന്നു. പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളോടും അതിർത്തിയിൽ ജീവൻ നഷ്ടപ്പെട്ട ഇന്ത്യൻ സൈനികരോടും ഉള്ള അപമാനമാണിതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ഭീകരത അവസാനിക്കുന്നതുവരെ, പാകിസ്ഥാനുമായി ഒരു ബന്ധവും നിലനിർത്തരുത് എന്ന് ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെ ശനിയാഴ്ച മുംബൈയിൽ നടത്തിയ