ബ്രഹ്മപുത്ര നദിയിൽ അണക്കെട്ട് നിർമിക്കുന്നതിനുള്ള നടപടികൾ ചൈന ഊർജ്ജിതമാക്കിയതിന് പിന്നാലെ ബ്രഹ്മപുത്രയിൽ വലിയ അണക്കെട്ട് നിർമിക്കാൻ ഒരുങ്ങി ഇന്ത്യയും. അരുണാചൽപ്രദേശിലെ ദിബാങിലാണ് അണക്കെട്ട് നിർമിക്കാൻ ഒരുങ്ങുന്നത്. ഇതിനുള്ള നടപടികൾ ആരംഭിച്ചു. ബ്രഹ്മപുത്രയിൽ ചൈന വലിയ അണക്കെട്ട് നിർമിക്കുന്നത്
30 ലിറ്റർ മുലപ്പാൽ ദാനം ചെയ്യുന്നതിലൂടെ ഒരുപാട് കുഞ്ഞുങ്ങൾക്ക് അമ്മയാവുകയാണ് ഇന്ത്യയുടെ ബാറ്റ്മിന്റൺ താരം ജ്വാല ഗുട്ട. സിനിമ നടനും നിർമാതാവും കൂടിയായ വിഷ്ണു വിശാലുമായുള്ള വിവാഹത്തിന് ശേഷം കഴിഞ്ഞ ഏപ്രിലിലാണ് ജ്വാല അമ്മയാകുന്നത്. ഇന്ത്യയിൽ മുലപ്പാലിന്റ അഭാവം അനുഭവിക്കുന്ന വിശക്കുന്ന കുരുന്നുകൾക്കായി മുലപ്പാൽ സംഭരണ യജ്ഞത്തിലേക്ക് മുലപ്പാൽ നൽകിയാണ് താരം വാർത്തകളിൽ നിറയുന്നത്.
തിരുവനന്തപുരം: ലൈംഗിക ആരോപണത്തെത്തുടർന്ന് കോൺഗ്രസ് പാർട്ടിയുടെ അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിന് പിന്നാലെ ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ. പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്നും ഇപ്പോഴും പാർട്ടിക്ക് വിധേയനാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരു നേതാവിനെയും കാണാൻ ശ്രമിച്ചിട്ടല്ലെന്നും അദ്ദേഹം
കൊച്ചി/ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ രാജ്യത്തെ പ്രമുഖ വന്യജീവി പുനരധിവാസ കേന്ദ്രമായ വന്‍താരയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). ഗുജറാത്തിലെ ജാംനഗറില്‍ സ്ഥിതി ചെയ്യുന്ന വന്‍താരയുടെ പ്രവര്‍ത്തനങ്ങളില്‍ നിഗൂഢതയൊന്നുമില്ലെന്നും എല്ലാം സുതാര്യമാണെന്നും രേഖപ്പെടുത്തിയ റിപ്പോര്‍ട്ടാണ് എസ്‌ഐടി നല്‍കിയിരിക്കുന്നത്.
ന്യൂഡൽഹി: വനിതാ രാഷ്ട്രീയ പ്രവർത്തകരെ പോഷ് നിയമത്തിൽ ഉൾപ്പെടുത്തണമെന്ന ഹർജി സുപ്രീം കോടതി തള്ളി. 2013 ലെ ജോലിസ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗിക പീഡനം (തടയൽ, നിരോധനം, പരിഹാരം) നിയമം അല്ലെങ്കിൽ പോഷ് ആക്ട് പ്രകാരം വനിതാ രാഷ്ട്രീയ പ്രവർത്തകരെ സംരക്ഷണ പരിധിയിൽ നിന്ന് ഒഴിവാക്കുന്നതിനെ ചോദ്യം ചെയ്തുള്ള ഹർജിയാണ് തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് (സിജെഐ) ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ച്
ദോഹ: അടിയന്തര അറബ് – ഇസ്‌ലാമിക് ഉച്ചകോടിക്ക് മുന്നോടിയായി വിദേശകാര്യ മന്ത്രിമാരുടെ തയ്യാറെടുപ്പ് യോഗം ഞായറാഴ്ച ദോഹയിൽ ചേർന്നു. മന്ത്രിമാരുടെ തയ്യാറെടുപ്പ് യോഗത്തിൽ രൂപം നൽകിയ ഇസ്രായേൽ ആക്രമണത്തെക്കുറിച്ചുള്ള കരട് പ്രസ്താവന തിങ്കളാഴ്ച നടക്കുന്ന ഉച്ചകോടി അവലോകനം ചെയ്യും. സെപ്റ്റംബർ 9 ന് ഹമാസ് നേതാക്കളുടെ താമസ സ്ഥലമായ കെട്ടിടങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ
ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ. ഇടക്കാല ഉത്തരവുമായി സുപ്രീം കോടതി വിധി. അപൂര്‍വമായ സാഹചര്യങ്ങളിൽ മാത്രമാണ് സ്റ്റേ നൽകാറുള്ളുവെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി. നിയമം പൂര്‍ണമായും സ്റ്റേ ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കവഖഫ് നിയമഭേദഗതി ചോദ്യംചെയ്യുന്ന ഹർജികളിലാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച്
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ നീന്തൽ കുളങ്ങള്‍ക്ക് കര്‍ശന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. പൊതു, സ്വകാര്യ മേഖലകളിലുള്ള എല്ലാ നീന്തൽ കുളങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. നീന്തൽ കുളങ്ങള്‍ വഴിയും രോഗം പിടിപെടുമെന്ന് മുന്നറിയപ്പ് നല്‍കി കൊണ്ട് കഴിഞ്ഞ മാസം 27 നാണ് ആരോഗ്യവകുപ്പ് ഉത്തരവ്
തിരുവനന്തപുരം: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി. നിയമസഭ തുടങ്ങി ഇരുപത് മിനിറ്റ് പിന്നിട്ടിപ്പോളാണ് രാഹുൽ എത്തിയത്. പ്രത്യേക ബ്ലോക്കിലായിരിക്കും രാഹുൽ മാങ്കൂട്ടത്തിൽ ഇരിക്കുക.പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ എതിര്‍പ്പ് തള്ളിയാണ് രാഹുൽ സഭയിലെത്തിയത്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ല പ്രസിഡന്റ് നേമം ഷജീറിനൊപ്പം സ്വകാര്യ
കാഠ്മണ്ഡു: നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിലെ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി പ്രഖ്യാപിച്ച് പുതിയ പ്രധാനമന്ത്രി സുശീല കാർക്കി. സെപ്റ്റംബർ എട്ട്, ഒൻപത് സിയതികളിൽ നടന്ന പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടവരെയാണ് രക്തസാക്ഷികളായി പ്രഖ്യാപിച്ചത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം പ്രക്ഷോഭത്തിൽ പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ

























