കാസർഗോഡ്: പോക്സോ കേസിൽ ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഒ വികെ സൈനുദീനെ സസ്പെൻഡ് ചെയ്തു. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഉത്തരവിറക്കിയത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ സൈനുദീൻ റിമാൻഡിൽ ആണ്. 18 പേർ രണ്ടുവർഷമായി പീഡിപ്പിച്ചിരുന്നെന്നാണ് 16 കാരൻ പൊലീസിന്
കൊച്ചി: വിദേശത്ത് ജോലി നൽകാമെന്ന് വാഗ്ദാനം. പെൺകുട്ടിക്ക് 350 ദിര്‍ഹം നഷ്ടമായി. പത്രത്തിൽ വന്ന പരസ്യം വിശ്വസിച്ച് അപേക്ഷ നൽകിയ പെൺകുട്ടിക്കും കുടുംബത്തിനും 350 ദിർഹം (ഒമ്പതിനായിരത്തോളം രൂപ) നഷ്ടമായി. ഇത്തരം തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി പ്രവാസി കമ്മീഷൻ രംഗത്തെത്തി. പ്രവാസി കമ്മീഷന് അദാലത്തിൽ ആണ് പെൺകുട്ടിയുടെ പരാതി ലഭിച്ചത്. അംഗീകാരമില്ലാത്ത ഏജൻസികളെക്കുറിച്ച്
തൃശ്ശൂർ: പീച്ചി കസ്റ്റഡി മർദനത്തിൽ എസ്എച്ച്ഒ പി.എം രതീഷിനെതിരെ വകുപ്പ് തല നടപടി. രതീഷിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് ദക്ഷിണ മേഖല ഐജി ഉത്തരവിറക്കി. നിലവിൽ കടവന്ത്ര എസ്എച്ച്ഒയാണ് രതീഷ്. പീച്ചി കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ രതീഷിനെതിരേ പരാതികൾ ഉയർന്നിരുന്നു. എന്നാൽ ഈ സമയത്തൊന്നും തന്നെ രതീഷിനെതിരേ യാതൊരുവിധത്തിലുള്ള നടപടിയും എടുത്തിരുന്നില്ല. കുന്നംകുളം
തിരുവനന്തപുരം: കസ്റ്റഡി മർദന കേസിൽ ഭരണ – പ്രതിപക്ഷ അംഗങ്ങൾ നേർക്കുന്നേർ. നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച പ്രതിപക്ഷ എംഎൽഎമാർക്ക് അതേ രീതിയിൽ തന്നെ മറുപടി കൊടുത്തിരിക്കുകയാണ് മുഖ്യമന്ത്രിയും ഭരണപക്ഷ അംഗങ്ങളും. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനെതിരെയായിരുന്നു പ്രതീപക്ഷ അംഗങ്ങൾ ആഞ്ഞടിച്ചത്. ആഭ്യന്തര വകുപ്പിന് മേൽ
സംസ്ഥാനത്തെ പൊലീസ് മർദനത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ എംഎൽഎമാർ. ആഭ്യന്തര വകുപ്പിന് മേൽ മുഖ്യമന്ത്രിയ്ക്ക് നിയന്ത്രണമില്ലെന്ന വിമർശനമാണ് എംഎൽഎമാർ ഉയർത്തുന്നത്. പിണറായി വിജയന്റെ പഴയ പ്രസംഗം ഓർമിപ്പിച്ചാണ് റോജി എം ജോൺ എംഎൽഎ പ്രമേയം അവതരിപ്പിച്ചത്. പണ്ട് കരുണാകരന്റെ കാലത്ത് പൊലീസ് മർദ്ദനത്തെ കുറിച്ച് വാതോരാടെ
കാഞ്ഞങ്ങാട്: കാസർഗോഡ് ബന്തടുക്കയിൽ പത്താം ക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിടപ്പുമുറിയിൽ സാരിയിൽ തൂങ്ങികിടക്കുന്ന നിലയിലാണ് ദേവികയെന്ന പതിനാറുകാരിയെ ഇന്ന് രാവിലെ കണ്ടെത്തിയത്. കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ് ദേവിക. ബന്തടുക്ക ഗ്രാമീണ ബാങ്കിനു സമീപം ഹോട്ടൽ നടത്തുന്ന ഉന്തത്തടുക്കയിലെ സവിതയുടെ മകളാണ്. ദേവികയുടേത് ആത്മഹത്യ തന്നെയാണെന്നാണ്
തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ തിങ്കളാഴ്ച തുടങ്ങിയ നിയമസഭ സമ്മേളനത്തിൽ എത്തിയതിൽ കോൺഗ്രസിനുള്ളിൽ തന്നെ ആശയക്കുഴപ്പം. രാഹുൽ സഭ സമ്മേളനത്തിൽ വിട്ടുനിൽക്കണമെന്നായിരുന്നു നേരത്തെ പാർട്ടി അനൗദ്യോഗികമായി രാഹുലിന് നൽകിയ നിർദ്ദേശമെന്ന് അറിയാൻ സാധിക്കുന്നു. എന്നാൽ, ഇത് മറികടന്നുകൊണ്ടാണ് ഒരു വിഭാഗം
ദോഹ: ഖത്തറിലെ ഇസ്രയേൽ നടത്തിയ അക്രമണത്തിന് പിന്നാലെ അറബ് രാജ്യങ്ങൾ സൈനികമായി ഒരുമിക്കുന്നു. അറബ് രാജ്യങ്ങൾക്ക് മേൽ തുടർച്ചയായി നടന്ന അക്രമണത്തിന് പിന്നാലെയാണ് ഏകീകൃത സൈനിക കമാൻഡിന് രൂപം നൽകാൻ ജി.സി.സി രാജ്യങ്ങൾ ഒരുങ്ങുന്നത്. ഖത്തറിലെ ഹമാസ് കേന്ദ്രത്തിന് നേരെ നടത്തിയ ഇസ്രയേലിന്റെ വ്യോമാക്രമണം നീതികരിക്കാൻ കഴിയാത്ത നടപടിയെന്നാണ് അറബ് ഉച്ചകോടിയിൽ വിമർശനമം ഉയർന്നത്. ഗൾഫ്
ജെറുസലേം: ഖത്തറിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ.ഖത്തറിൽ നടത്തിയ ആക്രമണത്തിന്റെ വ്യാപ്തിയും പ്രത്യാഖ്യാതങ്ങളും ചർച്ചയാകും. മുതിർന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള ആക്രമണം അന്താരാഷ്ട്ര പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പിന്നാലെ പരസ്യ പ്രതിഷേധം അറിയിച്ച്
ന്യൂഡൽഹി: രാജ്യത്തെ പോലീസ് സ്റ്റേഷനുകളെ നിരീക്ഷിക്കാൻ കൺട്രോൾ റൂമുകളും പോലീസ് സ്റ്റേഷനുകളിൽ പരിശോധന നടത്താൻ സ്വതന്ത്ര ഏജൻസിയേയും നിർദേശിച്ച് സുപ്രീംകോടതി. കസ്റ്റഡി മരണങ്ങളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. രാജ്യത്തെ പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ ഓഫ് ചെയ്യാനുള്ള സാദ്ധ്യതയും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കസ്റ്റഡി മരണങ്ങളും കസ്റ്റഡി


























