Home Archive by category News (Page 225)
India News

ഓപ്പറേഷൻ സിന്തൂർ അവസാനിപ്പിച്ചത് ആരുടേയും ഇടപെടലുകൾ കൊണ്ടല്ല; ആവർത്തിച്ച് രാജ്നാഥ് സിങ്

ഹൈദരാബാദ്: പാക്കിസ്ഥാൻ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്തൂർ പ്രതിരോധ നടപടി നിർത്തിവെയ്ക്കുന്നതിൽ മറ്റൊരു ബാഹ്യ ഇടപെടലുകളും ഉണ്ടായിട്ടില്ലെന്നും പ്രശ്നം ഇരു രാജ്യങ്ങൾക്കുമിടയിൽ ഉള്ളതാണെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. സെപ്റ്റംബർ 17 ബുധനാഴ്ച ഹൈദരാബാദ് പരേഡ് ​ഗ്രൗണ്ടിൽ
Homepage Featured Kerala News

ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് സുപ്രീം കോടതി; ഹർജികൾ തള്ളി

ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമം നടത്താൻ അനുമതി നൽകി സുപ്രീം കോടതി. അയ്യപ്പ സംഗമം നടത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാനില്ലെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിൻറെ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാൻ പാടില്ല എന്നും സുപ്രീം കോടതി ഉത്തരവിൽ പറയുന്നു. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് എന്ത് പ്രശ്നം വന്നാലും ഉത്തരവാദിത്തം ദേവസ്വം
Kerala News

അയ്യപ്പ സംഗമം: പന്തളം കൊട്ടാരം പ്രതിനിധിയെത്തില്ല; യുവതീ പ്രവേശനത്തിലെ നിലപാട് തിരുത്താത്തതിൽ വിയോജിപ്പ്

പത്തനംതിട്ട: സെപ്റ്റംബർ ഇരുപതിന് പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പസംഗമത്തിൽ പന്തളം രാജകുടുംബത്തിന്റെ പ്രതിനിധികൾ പങ്കെടുക്കില്ല. കൊട്ടാര കുടുംബാംഗങ്ങളായ രണ്ടുപേരുടെ നിര്യാണത്തെത്തുടർന്നുള്ള അശുദ്ധി നിലനിൽക്കുന്നുവെന്നാണ് വിശദീകരണം. എന്നാൽ, ഇക്കാര്യം അറിയിച്ചുകൊണ്ട് കൊട്ടാരം നിർവാഹകസംഘം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ സർക്കാരിന്റേയും ദേവസ്വം ബോർഡിന്റെയും നിലപാടുകളുമായി
Homepage Featured India News

റിസർവ് ബാങ്ക് പലിശനിരക്ക് കുറയ്ക്കും; മോർഗൻ പ്രവചനം ശരിയാകുമോ?

ന്യൂഡൽഹി: രാജ്യത്ത് ഭക്ഷ്യനസ്തുക്കളുടെ വില കുറഞ്ഞതും ചരക്ക് സേവന നികുതി നിരക്കിൽ വരുത്തിയ മാറ്റങ്ങളും കാരണം വരും മാസങ്ങളിൽ പണപ്പെരുപ്പം കുറയാൻ സാധ്യതയുണ്ടെന്ന് ആഗോള ബ്രോക്കറേജ് സ്ഥാപനം മോർഗൻ സ്റ്റാൻലി റിപ്പോർട്ട് ചെയ്തു. പണപ്പെരുപ്പം കുറഞ്ഞാൽ ഈ വർഷം അവസാനത്തോടെ റിസർവ് ബാങ്ക് 0.5% വരെ പലിശനിരക്ക് കുറയ്ക്കാൻ അവസരമുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. മോർഗൻ സ്റ്റാൻലിയുടെ
Kerala News

തൃശൂർ അതിരൂപത മെത്രാൻ മാർ ജേക്കബ് തൂങ്കുഴി കാലം ചെയ്തു

തൃശൂർ: തൃശൂർ അതിരൂപത മെത്രാൻ മാർ ജേക്കബ് തൂങ്കുഴി കാലം ചെയ്തു. 94 വയസായിരുന്നു. ഇന്ന് ഉച്ച കഴിഞ്ഞ് 2.50 നായിരുന്നു അന്ത്യം. പാലാ വിളക്കുമാടം തൂങ്കുഴിയിൽ കുരിയപ്പൻ റോസ ദമ്പതികളുടെ മകനായി 1930 ഡിസംബർ 13 നായിരുന്നു മാർ തൂങ്കുഴിയുടെ ജനനം. ചങ്ങനാശ്ശേരി രൂപതയ്ക്കുവേണ്ടി സെമിനാരിയിൽ ചേർന്ന അദ്ദേഹം പിന്നീട് തലശ്ശേരി രൂപതയ്ക്കുവേണ്ടി പുരോഹിതനായി. സഭാനിയമത്തിലും സിവിൽ നിയമത്തിലും
Homepage Featured India News

വായു മലിനീകരണം: വൈക്കോൽ കത്തിക്കുന്ന കർഷകർക്കെതിരെ കർശന നടപടിക്ക് സുപ്രീം കോടതി

ന്യൂഡൽഹി: ഡൽഹി നാഷണൽ ക്യാപിറ്റൽ റീജിയനിൽ കാലങ്ങളായി തുടരുന്ന വായുമലിനീകരണം തടയുന്നതിനായി കാരണക്കാരായവരുടെ അറസ്റ്റിലേക്കു വരെ പോകാമെന്ന് സുപ്രീം കോടതി നിർദേശം. ഒക്ടോബർ മാസത്തോടെ ഇവിടെ വായു മലിനീകരണം ഏറ്റവും കൂടിയേക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി നിർദേശം. ഡൽഹി കൂടാതെ രാജസ്ഥാൻ, ഉത്തർപ്രദേശ് ഹരിയാന തുടങ്ങുന്ന സംസ്ഥാനങ്ങളുടെ ഭാ​ഗങ്ങൾ ഉൾപ്പെടുന്ന മേഖലയാണ് നാഷണൽ ക്യാപ്പിറ്റൽ
Kerala Lead News News

‘എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ’; കലുങ്ക് സഭയിൽ വിവാദങ്ങൾ വിട്ടൊഴിയാതെ സുരേഷ് ഗോപി

തൃശ്ശൂർ: ഭവന നിർമ്മാണത്തിന് സഹായം അഭ്യർത്ഥിച്ചെത്തിയ വയോധികന്റെ നിവേദനം നിരസിച്ചതിന് പിന്നാലെ കലുങ്ക് സഭയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മറുപടികളും പ്രതികരണങ്ങളും വീണ്ടും വിവാദമാകുന്നു. കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാൻ സഹായിക്കാമോയെന്ന് ചോദിച്ചെത്തിയ വയോധികയോട് സുരേഷ് ഗോപി നടത്തിയ പ്രതികരണമാണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ
India Lead News News

പിറന്നാൾ ദിനത്തിൽ പ്രഖ്യാപനപ്പെരുമഴ; വനിതകൾക്കായി പ്രത്യേക പദ്ധതികൾ

എഴുപത്തിയഞ്ചാം ജന്മദിനത്തിൽ 23,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പിറന്നാൾ ദിനത്തിൽ മധ്യപ്രദേശിലെ ഥാറിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികൾ. നേതാക്കള്‍ക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത മോദി വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി മാതൃവന്ദന യോജനയുടെ ഭാഗമായി പത്ത് ലക്ഷം രൂപ വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിക്കുന്ന
Homepage Featured India News

കനത്ത മഴയും ഉരുൾപൊട്ടലും; ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും 18 മരണം

ഡെറാഡൂൺ: കനത്ത മഴയിലും ഉരുൾപൊട്ടലിലും ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നീ മലയോര സംസ്ഥാനങ്ങളിൽ 18 പേർ മരിച്ചു. 20 പേരെ കാണാതായി. നൂറുകണക്കിന് ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. കനത്ത മഴ മൂലം നദികളിൽ വെള്ളപ്പൊക്കമുണ്ടായാണ് അപകടത്തിന് കാരണം. ഉരുൾപൊട്ടലിൽ വീടുകളും റോഡുകളും തകർന്നു. വാഹനങ്ങൾ ഒലിച്ചുപോവുകയും ചെയ്തു. സെപ്റ്റംബർ 20 വരെ ഉത്തരാഖണ്ഡിലെ ഡെറാഡൂൺ, ചമ്പാവത്, ഉധം സിംഗ്
India News

മോദിക്ക് പിറന്നാൾ ആശംസ നേർന്ന് ലോകനേതാക്കൾ; പിണക്കം മറന്ന് ട്രംപ്; ഇന്ത്യയുടെ ഉത്സവമെന്ന് മുകേഷ് അംബാനി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75 വയസ് പിന്നിടുകയാണ്. വികസിത ഇന്ത്യയുടെ കുതിപ്പിന് നെടുനായകത്വം വഹിക്കുന്ന മോദിയുടെ പിറന്നാളിന് ആശംസയുമായി ലോകനേതാക്കളും വ്യാവസായ പ്രമുഖരും രം​ഗത്തെത്തി കഴിഞ്ഞു. ഇപ്പോഴിതാ മോദിക്ക് ആശംസയുമായി രം​ഗത്തെത്തുകയാണ് റിലയൻസ് ഇൻഡസ്ട്രീസ് ​ഗ്രൂപ്പ് തലവൻ മുകേഷ് അംബാനി. “സ്വതന്ത്ര ഇന്ത്യ 100 വർഷം തികയുമ്പോൾ മോദിജി ഇന്ത്യയെ സേവിക്കുന്നത്