ന്യൂഡൽഹി: വോട്ടർ പട്ടിക ക്രമക്കേടിൽ വീണ്ടും മാധ്യമ സമ്മേളനവുമായി രാഹുൽ ഗാന്ധി. കോൺഗ്രസിന് വോട്ട് ചെയ്യുന്നവരെ ആസൂത്രിതമായി നീക്കി വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്നും രാഹുൽ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും രാഹുൽ ആഞ്ഞടിച്ചു. ഇത്തവണ പരാതിക്കാരെയും നേരിട്ട്
ന്യൂഡൽഹി: ബാങ്ക് ഉൾപ്പെടുത്തിയിരിക്കുന്ന നിബന്ധനകൾ പാലിക്കാത്ത പക്ഷം വായ്പയെടുത്തവർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതികൾ ഉപയോഗപ്പെടുത്താനാകില്ലെന്ന് സുപ്രീം കോടതി. വായ്പയെടുത്തയാൾക്ക് ഒറ്റത്തവണ തീർപ്പാക്കലിന് അർഹതയുണ്ടെങ്കിലും പദ്ധതിയിൽ പറയുന്ന നിബന്ധനകൾ പാലിച്ചിരിക്കണമെന്നും കോടതി വ്യക്തമാക്കി. എസ്ബിഐയും തന്യ എനർജി എന്റർപ്രൈസും തമ്മിലുള്ള കേസിലാണ് കോടതിയുടെ നിർണായക
കൽപ്പറ്റ: കുട്ടികൾ ഉൾപ്പെടെയുള്ളവർ ക്രൂരമായ പീഡനത്തിന് വിധേയരായ മുത്തങ്ങ സംഭവത്തിൽ നേരിട്ടത് കൊടിയമർദനമാണെന്നും എത്രകാലം കഴിഞ്ഞു മാപ്പ് പറഞ്ഞാലും അതിന് അർഹതയില്ലെന്നും സികെ ജാനു പ്രാദേശിക മാധ്യമത്തോട് പ്രതികരിച്ചു. മുത്തങ്ങ സംഭവത്തിൽ ഖേദമുണ്ടെന്ന് ഇന്നലെ കോൺഗ്രസ് നേതാവ് എകെ ആൻ്റണി പറഞ്ഞിനോടുള്ള പ്രതികരണമാണ് സികെ ജാനുവിന്റെ പ്രസ്താവന. വേദന അങ്ങനെ തന്നെ നിലനിൽക്കും. വൈകിയ
തിരുവനന്തപുരം: അടുത്ത കാലത്ത് കേരളത്തിന്റെ ആരോഗ്യ രംഗത്ത് വലിയ ആശങ്കയായി തുടരുകയാണ് അമീബിക് മസ്തിഷ്കജ്വരം. ഇതുവരെ 67 കേസുകളും 18 മരണവുമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടുതൽ ആളുകൾ രോഗബാധിതരായി ചികിത്സയിലും കഴിയുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ പ്രതിഷേധങ്ങളിൽ പൊലീസ് ഉപയോഗിക്കുന്ന ജലപീരങ്കിയിലും ആശങ്ക ഉയരുന്നത്. ജലപീരങ്കികളിൽ ഉപയോഗിക്കുന്ന വെള്ളത്തിലൂടെ
തിരുവനന്തപുരം: ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതും സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുന്നതുമായ പുതിയ സംരംഭവുമായി സർക്കാരെത്തുന്നു. ‘മുഖ്യമന്ത്രി എന്നോടൊപ്പം ‘ അഥവാ സി എം വിത്ത് മി എന്ന പേരിൽ സമഗ്ര സിറ്റിസൺ കണക്ട് സെൻറർ ആരംഭിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. സുതാര്യവും നൂതനവും ആയ ഈ സംവിധാനത്തിലൂടെ
ദുബായ്: ലോകസമ്പന്നരുടെ ഫോബ്സ് റിയൽടൈം പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളിയായി ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ യൂസഫലി. 58100 കോടി രൂപയുടെ (7 ബില്യൺ ഡോളർ) ആസ്തിയാണ് എം. എ യൂസഫലിക്കുള്ളത്. പട്ടികയിൽ 547ആം സ്ഥാനത്താണ് അദേഹം. ഹൈപ്പർമാർക്കറ്റുകൾ, ഷോപ്പിങ്ങ് മാളുകൾ, ഐടി ഇൻഫ്രാസ്ട്രക്ച്ചർ, ഫുഡ് പ്രോസസിങ്ങ് കേന്ദ്രങ്ങൾ, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളിലായി മികച്ച
തിരുവനന്തപുരം: ക്രിമിനൽ കേസ് പശ്ചാത്തലമുള്ളവർക്ക് പ്രവേശനം വിലക്കി കേരള സർവകലാശാല. ബിരുദ , ബിരുദാനനന്തര, ഗവേഷണ കോഴ്സുകളിലേക്ക് പ്രവേശനത്തിന് എത്തുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കുന്ന ഘട്ടത്തിൽ തന്നെ പശ്ചാത്തലം പരിശോധിക്കാനാണ് ഒരുങ്ങുന്നത്. ബിരുദ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾ ക്രിമിനൽ കേസിൽ പ്രതികളല്ലെന്ന് സത്യവാങ്മൂലം നൽകണം. സത്യവാങ്മൂലം ലംഘിച്ചാൽ പ്രവേശനം
ഇടുക്കി: ഇടുക്കി ചിത്തിരപുരത്ത് മണ്ണെടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞു വീണ് രണ്ട് പേർ മരിച്ചു. റിസോർട്ടിന് സംരക്ഷണ ഭിത്തി നിർമ്മിക്കാൻ മണ്ണെടിക്കുന്നതിന് ഇടയിലാണ് അപകടം സംഭവിച്ചത്. ആനച്ചാൽ സ്വദേശി രാജീവ്, ബൈസൺ വാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്. റെവന്യു വകുപ്പ് സീൽ ചെയ്ത കെട്ടിടത്തിൽ അനധികൃതമായി ഖനനം നടത്തുമ്പോഴായിരുന്നു അപകടം. നിയമം ലംഘിച്ച് ഖനനപ്രവർത്തനം
തിരുവനന്തപുരം: ആദിവാസികൾക്ക് ഏറ്റവും കൂടുതൽ ഭൂമി നൽകിയത് താനായിരുന്നു. എന്നിട്ടും ആദിവാസികളെ ചുട്ടുകരിച്ചെന്ന് താൻ പഴികേട്ടുവെന്നും തുറന്നു പറഞ്ഞ് എ.കെ ആന്റണി. ശിവഗിരിയിൽ നടത്തിയ പൊലീസ് നടപടിയിൽ ഖേദം പ്രകടിപ്പിക്കുന്നതായി എ.കെ.ആന്റണി വ്യക്തമാക്കി. നിയമസഭയിൽ ചർച്ചയ്ക്കിടയിൽ താൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടത്തിയ പോലീസ്
തിരുവനന്തപുരം: കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ചയും വ്യാഴാഴ്ചയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ബുധനാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.


























