Home Archive by category News (Page 222)
India News

ഉത്തരാഖണ്ഡിലും ഹിമാചലിലും മഴ ശക്തം; നാഷണല്‍ ഹൈവേകളടക്കം 600 റോഡുകൾ അടഞ്ഞു കിടക്കുന്നു

ഉത്തരാഖണ്ഡ്:  മഴ ശക്തമായി തുടരുന്ന ഉത്തരാഖണ്ഡില്‍ വ്യാഴാഴ്ച്ചയുണ്ടായ മണ്ണിടിച്ചലില്‍ 2 പേര്‍ മരണം. ചമോലി ജില്ലയിലെ നാലു ഗ്രാമങ്ങളിലാണ് മണ്ണിടിച്ചലുണ്ടായത്. നാല്‍പതിലധികം വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. അഞ്ചു പേരെ പ്രദേശത്ത് നിന്ന് രക്ഷപ്പെടുത്തി. ധുര്‍മ കുന്താരി ലഗാഫാലി വില്ലേജുകളിലായി
Homepage Featured News World

ബഗ്രാം വ്യോമതാവളം യുഎസ് സേനയ്ക്ക് തിരികെ നൽകാൻ ശ്രമിക്കും: ഡൊണാൾഡ് ട്രംപ്

വാഷിംഗ്‌ടൺ ഡിസി: 2021-ൽ അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈന്യം പിൻവാങ്ങിയതിനെ തുടർന്ന് രാജ്യത്ത് അവശേഷിച്ച ബഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബഗ്രാം വ്യോമതാവളം യുഎസ് സേനയ്ക്ക് തിരികെ നൽകാൻ ശ്രമിക്കുകയാണെന്നാണ് ട്രംപ് ഒരു പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ നിലവിൽ രാജ്യം ഭരിക്കുന്ന
Lead News News World

ഇന്ത്യൻ ടെക്കിയെ അമേരിക്കൻ പൊലീസ് വെടിവച്ചു കൊന്നത് എന്തിന്? പൊലീസും കുടംബവും പറയുന്നതെന്ത്

വാഷിങ്ടൻ: അമേരിക്കൻ പൊലീസിന്റെ വെടിയേറ്റാണ് തെലങ്കാനയിൽ നിന്നുള്ള സോഫ്റ്റ് വെയർ എഞ്ചിനീയർ മുഹമ്മദ് നിസാമുദീൻ എന്ന മുപ്പതുകാരൻ കൊല്ലപ്പെടുന്നത്. കാലിഫോർണിയയിലെ സാന്റ ക്ലാരയിലാണ് സംഭവം. ഇയാൾ താമസിക്കുന്ന വീട്ടിലാണ് പൊലീസെത്തി ഇയാൾക്ക് നേരെ വെടിയുതിർക്കുന്നത്. പൊലീസും മുഹമ്മദ് നിസാമിദീന്റെ കുടുംബവും ഇക്കാര്യം സ്ഥിരീകരിക്കുന്നു. സെപ്റ്റംബർ മൂന്നിനാണ് സംഭവം നടക്കുന്നത്. എന്നാൽ
Homepage Featured News World

റഷ്യയിൽ വീണ്ടും ശക്തമായ ഭൂചലനം, തീവ്രത 7.8; സുനാമി മുന്നറിയിപ്പ്

മോസ്കോ: റഷ്യയെ വീണ്ടും ആശങ്കയിലാക്കി ഭൂചലനവും സൂനാമി മുന്നറിയിപ്പും. റഷ്യയുടെ കിഴക്കന്‍ പ്രവിശ്യയായ കംചത്ക ഉപദ്വീപിലാണ് ഭൂചലനമുണ്ടായത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെയുണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തി. ഇതേ തുടർന്നാണ് റഷ്യയിൽ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിരിക്കുന്നത്. ഭൂചലനത്തിന് പിന്നാലെ ആറുതവണ തുടര്‍ചലനങ്ങളുണ്ടായതായും രാജ്യാന്തര മാധ്യമങ്ങൾ
India News

അദാനി എന്റർപ്രൈസസിനെതിരായ വാർത്ത ഉള്ളടക്കങ്ങൾ നീക്കണമെന്ന ഉത്തരവിന് സ്റ്റേ

ന്യൂഡൽഹി: ഗൗതം അദാനിക്കും അദാനി എന്റർപ്രൈസസ് ലിമിറ്റഡിനെ കുറിച്ചുമുള്ള വാർത്ത ഉള്ളടക്കങ്ങൾ നീക്കണമെന്ന സിവിൽ കോടതി ഉത്തരവിന് സ്റ്റേ നൽകി ഡൽഹി ഹൈക്കോടതി. സ്ഥിരീകരിക്കാത്തതും, തെളിവില്ലാത്തതും, അപകീര്‍ത്തികരവുമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നോ പ്രചരിപ്പിക്കുന്നതില്‍ നിന്നോ മാധ്യമപ്രവര്‍ത്തകരെയും മാധ്യമ പോര്‍ട്ടലുകളെയും തടഞ്ഞുകൊണ്ടുള്ള എക്സ് പാര്‍ട്ട്
Homepage Featured Kerala News

എം.​കെ. മു​നീ​റി​ന്‍റെ ആ​രോ​ഗ്യ​നി​ല​യിൽ പു​രോ​ഗ​തി; വെന്റിലേറ്ററിൽ നിന്ന് മാറ്റി

കോ​ഴി​ക്കോ​ട്: ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ചികിത്സയിൽ തുടരുന്ന മു​സ്ലീം ലീ​ഗ് നേ​താ​വും കൊ​ടു​വ​ള്ളി എം​എ​ല്‍​എ​യു​മാ​യ എം.​കെ. മു​നീ​റി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി. പൊ​ട്ടാ​സ്യം ലെ​വ​ല്‍ താ​ഴ്ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് എം.​കെ. മു​നീ​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ നിലവിലെ ആരോ​ഗ്യനിലയിലെ പുരോ​ഗതി
Homepage Featured Kerala News

കള്ളക്കഥകൾക്ക് പിറകിൽ കോൺഗ്രസ്; അപവാദ പ്രചരണങ്ങൾക്കെതിരെ സിപിഎം നേതാവ് കെ ജെ ഷൈൻ

അപവാദ പ്രചരണങ്ങൾ ക്കെതിരെ സിപിഎം നേതാവ് കെ ജെ ഷൈൻ. തന്നെയും കുടുംബത്തെയും തേജോവധം ചെയ്യുന്ന വിധത്തിലുള്ള വ്യാജ പ്രചാരണങ്ങളെ നിയമപരമായി നേരിടുമെന്ന് ഷൈൻ വ്യക്തമാക്കി. വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി, ഡിജിപി, വനിതാ കമ്മീഷന്‍ തുടങ്ങിയവര്‍ക്ക് തെളിവുകളോടെ പരാതി നല്‍കിയതായി അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഷൈനിനും ജില്ലയിലെ ഒരു സിപിഎം എംഎല്‍എയ്ക്കും എതിരെ
Homepage Featured India News

തമിഴ്നാട്ടിൽ ബിജെപിയെ നിലം തൊടീക്കില്ലെന്ന് താക്കീതുമായി സ്റ്റാലിൻ;കേന്ദ്രസർക്കാറിന് എണ്ണയെണ്ണി വിമർശനം

കേന്ദ്രസർക്കാറിനേയും ബിജെപിയേയും കടുത്ത ഭാഷയിൽ വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തമിഴ്നാടിന്റെ അവകാശങ്ങളും ഭാഷയും സ്വത്വവും സംരക്ഷിക്കുമെന്നും തമിഴ്നാടിനെ ഒരിക്കലും തല കുനിക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞു. ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ സ്ഥാപക ദിനവും പെരിയാറിന്റെയും അണ്ണായുടെയും ജന്മവാര്‍ഷികവും പ്രമാണിച്ച് കരൂരില്‍ നടന്ന
Kerala News

പോക്സോ കേസ് അട്ടിമറി; രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ

പത്തനംതിട്ടയിലെ പോക്സോ കേസ് അട്ടിമറിയിൽ ശക്തമായ നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്. തിരുവല്ല ഡിവൈഎസ്പി നന്ദകുമാർ, ആറന്മുള സി.ഐ പ്രവീൺ എന്നിവർക്ക് എതിരെ വകുപ്പ്തല നടപടിക്ക് ശുപാർശ നൽകി. പൊലീസിൻ്റെ അന്തസ്സ് കളങ്കപ്പെടുത്തുന്ന രീതിയിൽ കേസ് അട്ടിമറിച്ചു എന്നാണ് കണ്ടെത്തൽ. കേസിലെ പ്രതിയായ ഹൈക്കോടതി അഭിഭാഷകൻ നൗഷാദ് തോട്ടത്തിലിനെ അറസ്റ്റ് ചെയ്യാതെ ഗുരുതരവീഴ്ച വരുത്തി എന്നാണ്
News World

​ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ മരണസംഖ്യ ഉയരുന്നു; പലായനം തുടർന്ന് പതിനായിരങ്ങൾ

ഗാസയിൽ ഇസ്രായേൽ കരയാക്രമണത്തിൽ 79 പേർ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. എല്ലാ പരിധിയും ലംഘിച്ച് ആക്രമണം തുടരുന്ന ​പലസ്ഥീനിൽ വടക്കൻ പലസ്ഥീനിൽ നിന്നുള്ളവരെ ആളുകൾ തിങ്ങിപ്പാർക്കുന്ന തെക്കൻ പലസ്ഥീനിലേക്കും സെൻട്രൽ പലസ്ഥീനിലേക്കും പലായനം ചെയ്യിക്കാൻ ഇസ്രായേൽ ശ്രമം തുടരുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബിബിസി റിപ്പോർട്ടുകളനുസരിച്ച് ഇസ്രായേൽ യുദ്ധ