Home Archive by category News (Page 220)
Homepage Featured Kerala News

പാറശ്ശാലയിൽ ആഹാരം കഴിക്കുന്നതിനിടയിൽ തെങ്ങ് വീണു; രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പാറശാല ചാവടിയിൽ തെങ്ങ് വീണ് രണ്ട് പേർക്ക് ദാരുണാന്ത്യം. ചാവടി സ്വദേശികളായ വസന്തകുമാരി, ചന്ദ്രിക എന്നിവരാണ് മരിച്ചത്. തെങ്ങ് വീണ് പാലം തകർന്നായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന 5 തൊഴിലാളികൾക്ക് ഗുരുതര പരിക്കേറ്റു. ജോലിക്കിടെ ചായ കുടിച്ച ശേഷം വിശ്രമിക്കുകയായിരുന്ന തൊഴിലാളി
Homepage Featured Kerala News

വളങ്ങൾക്ക് വലിയ തോതിൽ വില കൂടുന്നു; കർഷകർ പ്രതിസന്ധിയിൽ

വയനാട്: രാസവളങ്ങൾക്ക് സംസ്ഥാനത്ത് വില കൂടുകയും വിപണിയിൽ കടുത്ത ക്ഷാമം നേരിടുകയും ചെയ്യുന്നു. യൂറിയ, പൊട്ടാഷ്, അമോണിയ, ഡി എ പി ( ഡൈ അമോണിയം ഫോസ്ഫേറ്റ്) കോംപ്ലക്സ് വളങ്ങളായ 16:16:16, 10:26:26, 15:15:15 വളങ്ങൾക്ക് സംസ്ഥാനത്ത് ക്ഷാമം നേരിടുന്നുണ്ട്. വില കൂടിയതോടെ കാർഷിക ചിലവിൽ വൻ വർദ്ധനയുണ്ടായേക്കും. നിർമ്മാണ മേഖലയിൽ അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും വളം ഡിപ്പോകളിൽ വളം
Homepage Featured Kerala News

പമ്പയിലും നിലയ്ക്കലും സന്നിധാനത്തും ഇനി 365 ദിവസവും 5ജി സേവനവുമായി ജിയോ

കൊച്ചി : അയ്യപ്പ സംഗമത്തിന് മുന്നോടിയായായാണ് ജിയോ 5 ജി സേവനങ്ങൾ തുടർച്ചയായി ശബരിമലയിൽ ലഭ്യമാക്കുമെന്ന് റിലയൻസ് ജിയോ പ്രഖ്യാപിച്ചത്. മുൻപ് തീർത്ഥാടന സീസണിൽ മാത്രമായിരുന്നു 5 ജി സേവനങ്ങൾ പമ്പയിലും നിലയ്ക്കലും ലഭ്യമായിരുന്നത്. ജിയോ എയർഫൈബർ മുഖേനയുള്ള ബ്രോഡ്ബാൻഡ് സേവനങ്ങളും അവിടെ ലഭ്യമാകും. ജിയോ മൊബൈൽ സേവങ്ങൾക്ക് 1.1 കോടി ഉപഭോക്താക്കളും ബ്രോഡ്ബാൻഡിന് 5 ലക്ഷത്തിലധികം
Homepage Featured India News

ഇന്ത്യൻ സൈന്യത്തിന്റെ കൺവെട്ടത്ത് നിന്ന് ഓടിയോളിച്ച് പാക് തീവ്രവാദ സംഘടനകൾ; ജെയ്ഷ് ഇ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ കേന്ദ്രങ്ങൾ മാറ്റുന്നു

ന്യൂഡൽഹി: ഓപ്പറേഷൻ സിന്തൂറിന് ശേഷം ജെയ്ഷ് ഇ മുഹമ്മദിന്റെയും ഹിസ്ബുൾ മുജാഹിദിന്റെയും കേന്ദ്രങ്ങൾ പാക് അധീന കാശ്മീരിൽ (പിഒകെ) നിന്നും മാറ്റുന്നതായി റിപ്പോർട്ട്. ഖൈബർ പഖ്തൂൺ ഖ്വാ (കെപികെ)യിലേക്ക് മാറ്റുന്നതായാണ് റിപ്പോർട്ട്. ഇന്ത്യൻ ആക്രമണം ഭയന്നാണ് കേന്ദ്രങ്ങൾ മാറ്റുന്നത് എന്നാണ് സൂചന. കെപികെ എന്നത് കൂടുതൽ പരുക്കൻ പ്രദേശമാണെന്നും വിവരമുണ്ട്. ഓപ്പറേഷൻ സിന്തൂറിന്റെ ഭാഗമായി
Homepage Featured India News

ആധാർ അപ്ഡേഷൻ നടത്താൻ ഇനി അലയണ്ട; ഇ ആധാർ ആപ്പുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ആധാർ അപ്ഡേഷനുകൾ നടത്തുന്നതിനായി മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കാൻ കേന്ദ്ര സർക്കാർ. ഇ ആധാർ ആപ്പ് എന്ന പേരിൽ യുണീക്ക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുക്കുന്നത്. ആധാർ സേവാ കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിക്കാതെ ആപ്പ് ഉപയോ​ഗിച്ച് ഉപയോക്താക്കൾക്ക് വ്യക്തിഗത വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നത് ഉൾപ്പടെയുള്ള സേവനങ്ങളാണ് ആപ്ലിക്കേഷൻ വഴി വാഗ്‌ദാനം
Homepage Featured News World

ഇന്ത്യൻ ടെക്ക് കമ്പനികൾക്ക് വൻ തിരിച്ചടി; എച്ച് വൺ ബി വിസ ഫീസ് വർധിപ്പിച്ച് ട്രംപ്

വാഷിംഗ്ടൺ: ഇന്ത്യൻ ടെക്ക് കമ്പനികൾക്ക് തിരിച്ചടിയായി എച്ച് വൺ ബി വിസയുടെ അപേക്ഷ ഫീസ് കുത്തനെ വർധിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ്. നിലവിൽ 1700നും 4500 ഡോളറിനും ഇടയിലായിരുന്ന ഫീസാണ് ഒരു ലക്ഷം ഡോളർ ആയി ഉയർത്തിയത്. ഇന്ത്യൻ ഐടി പ്രൊഫഷനലുകൾക്കും ചെറുകിട കമ്പനികൾക്കും ഈ ഫീസ് താങ്ങാനാകാത്തതാണ്. എന്നാൽ, അമേരിക്കക്കാർക്ക് ടെക്നോളജി രംഗത്ത് അവസരങ്ങൾ വർദ്ധിപ്പിക്കാനുള്ള
Kerala Lead News News

ശബരിമലയിലേത് മതാതീത ആത്മീയത; അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

പമ്പ: ശബരിമലയിലേത് മതാതീത ആത്മീയതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയ്ക്ക് വേറിട്ട തനതായ ചരിത്രവും ഐതീഹ്യവുമുണ്ട്. അത് സമൂഹത്തിലെ അധഃസ്ഥിതരുമായി ബന്ധപ്പെട്ടതാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ശബരിമലയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു.  “ഭക്തി കേവലം പരിവേഷമായി അണിയുന്നവർക്ക് പ്രത്യേക അജണ്ട.
Kerala Lead News News

വടിയെടുത്ത് കോൺഗ്രസ്; യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ കമ്മിറ്റി പിരിച്ചുവിട്ടു

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്ന ലൈംഗിക ചൂഷണ ആരോപണങ്ങൾക്ക് പിന്നാലെ കോൺഗ്രസിൽ ഉടലെടുത്തിരിക്കുന്ന പ്രശ്നങ്ങൾ പുതിയ തലത്തിലേക്ക്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നേരെയുള്ള സൈബർ അക്രമണങ്ങളുടെകൂടെ പശ്ചാത്തലത്തിൽ കടുത്ത നടപടിയിലേക്ക് കടന്നിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. ഇതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്
Features Homepage Featured News

ചിമ്പാന്‍സികളും മദ്യപ്രിയർ, ദിവസവും അകത്താക്കുന്നത് 14 ഗ്രാം എഥനോള്‍

ചിത്രത്തിന് കടപ്പാട് earth.com ചിമ്പാന്‍സികളും മദ്യപ്രിയർ എന്ന് പഠന റിപ്പോർട്ട്. പഴങ്ങളില്‍ നിന്നും ചിമ്പാന്‍സികള്‍ അകത്താക്കുന്ന എഥനോള്‍ മനുഷ്യര്‍ മദ്യപാനത്തിലൂടെ അകത്താക്കുന്ന ആല്‍ക്കഹോളിന് സമാനമാണെന്നാണ് സയന്‍സ് അഡ്വാന്‍സ് ജേര്‍ണല്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. പഴങ്ങളില്‍ നിന്നാണ് ചിമ്പാന്‍സികള്‍ എഥനോള്‍ അകത്താക്കുന്നത്. പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന
Homepage Featured India News

മണിപ്പൂരിൽ സൈനിക വാഹനത്തിന് നേരെ ആക്രമണം; ഒരു ജവാന് വീരമൃത്യു

ഇംഫാൽ: സൈനിക വ്യൂഹം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ തോക്ക് ധാരികളുടെ വെടിവയ്പ്പ്. സംഭവത്തിൽ അസാം റൈഫിൾസിലെ ജവാന് വീരമൃത്യു. ബിഷ്ണുപൂർ ജില്ലയിലാണ് സുരക്ഷാ വാഹനവ്യൂഹത്തിന് നേരെ അജ്ഞാതരായ തോക്കുധാരികൾ ആക്രമണം നടത്തിയത്. വാഹനവ്യൂഹം കടന്ന് വരവേ പതിയിരുന്ന് അക്രമണം നടത്തുകയായിരുന്നു. നാല് ജവാന്മാർക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ