തൃശൂർ: മുരിങ്ങൂരിലെ സർവീസ് റോഡ് തകർച്ചയുടെ പശ്ചാത്തലത്തിൽ പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും. കളക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം വ്യാഴാഴ്ച വിഷയം പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ടോൾ വിലക്ക് നീക്കിയുള്ള ഉത്തരവ് പുറപ്പെടുവിക്കാനാണ് ഇരുന്നതെന്നും എന്നാൽ റോഡ് തകർച്ചയുടെ പശ്ചാത്തലത്തിൽ നിലവിൽ
തിരുവനന്തപുരം: ജിഎസ്ടി പരിഷ്കരണത്തിൽവത്യമായ പഠനങ്ങൾ നടത്തിയിട്ടില്ലെന്നും നഷ്ടം സംഭവിക്കാനുള്ള സാധ്യതയുണ്ടായിട്ടും ഉത്പന്നങ്ങൾക്ക് വില കുറയുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഒരു സംസ്ഥാനം പോലും എതിരഭിപ്രായം ഉന്നയിച്ചിട്ടില്ലെന്നും ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ. കൗൺസിലിൻറെ തീരുമാനത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ച് ക്രൈംബ്രാഞ്ച്. ഇതുവരെ പുറത്തുവരാത്ത രാഹുലിന്റെ ടെലഗ്രാം ചാറ്റുകളും ശബ്ദരേഖകളുമാണ് ക്രൈംബ്രാഞ്ച് ശേഖരിച്ചത്. രാഹുലിന് എതിരെ പരാതി നല്‍കിയ അഭിഭാഷകന്‍ അടക്കമുള്ളവരുടെ മൊഴിയായിരുന്നു ക്രൈംബ്രാഞ്ച് ആദ്യം രേഖപ്പെടുത്തിയത്. തുടര്‍ന്നാണ് തെളിവുശേഖരണത്തിലേക്ക് കടന്നത്.
തിരുവനന്തപുരം: പേരൂർക്കട എസ്എപി ക്യാംപിലെ പൊലീസ് ട്രെയിനി ആനന്ദ് ആത്മഹത്യ ചെയ്തതിൽ പൊലീസുദ്യോഗസ്ഥർക്ക് പിഴവില്ലെന്ന് ചൂണ്ടികാണിച്ച് ഡിഐജിയുടെ റിപ്പോർട്ട്. ആദ്യത്തെ ആത്മഹത്യ ശ്രമം നടത്തിയതിന് ശേഷം ആനന്ദിനെ ഉദ്യോഗസ്ഥർ പരിചരിച്ചതിൽ പിഴവുണ്ടായിട്ടില്ല എന്നാണ് ഡിജിപിയുടെ റിപ്പോർട്ട്. കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ശ്രമം നടത്തിയതിന് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നായിരുന്നു
പലസ്തീനെ സ്വതന്ത്ര രാഷ്ടമായി അംഗീകരിച്ച പത്ത് രാജ്യങ്ങള്‍ക്കെതിരെ പ്രകോപിതനായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ബ്രിട്ടന്‍, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ക്കെതിരെയാണ് പ്രധാനമായും നെതന്യാഹുവിന്റെ ഭീഷണിയും മുന്നറിയിപ്പും. കഴിഞ്ഞ ദിവസമാണ് ബ്രിട്ടന്‍, കാനഡ, ഓസ്‌ട്രേലിയ രാജ്യങ്ങള്‍ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചത്. ഇതിനു പിന്നാലെ പുറത്തിറക്കിയ
കൊച്ചി: മുൻ മാനേജരെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദൻ നേരിട്ട് കോടതിയിൽ ഹാജരാകണം. ഒക്ടോബർ 27ന് ഹാജരാകണമെന്നാണ് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശം. കേസിൽ ഇൻഫോ പാർക്ക് പൊലീസ് നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിനുശേഷമാണ് നടൻ ഉണ്ണി മുകുന്ദൻ നേരിട്ട് ഹാജരാകണമെന്ന് കാക്കനാട് മജിസ്‌ട്രേറ്റ് കോടതി നിർദേശിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദൻ താമസിക്കുന്ന കാക്കനാട്
തിരുവനന്തപുരം: തിരുവനന്തപുരം തുമ്പയിൽ ഓൺലൈൻ ട്രേഡിങ് വഴി പണം തട്ടിയ കർണാടക സ്വദേശി അറസ്റ്റിൽ. 9,40,000 രൂപയാണ് തട്ടിയെടുത്ത കർണാടക സ്വദേശിയായ പ്രകാശ് ഇരപ്പയെയാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. കഴക്കൂട്ടം കുളത്തൂർ ആറ്റിപ്ര സ്വദേശിയായ ജയിംസ് സുകുമാരനിൽ നിന്നാണ് പണം തട്ടിയത്. 2024ൽ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പേരിൽ വ്യാജ ആപ്പ് രൂപീകരിച്ച് ആയിരുന്നു തട്ടിപ്പ് നടത്തിയത്. ഡൽഹി,
നിങ്ങളേത് ചാനലാണ്, നിന്നാൽ മതി അവിടെ, കാണിച്ചുതരാം; മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: തിരുവനന്തപുരത്തെ നഗരസഭാ കൗൺസിലർ തിരുമല അനിൽ കുമാർ ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് സംസാരിക്കവേ പൊട്ടിത്തെറിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മരണം റിപ്പോർട്ടു ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത വിഷയം ചോദിച്ചപ്പോളായിരുന്നു രാജീവ് പ്രകോപിതനായത്. ഏത് ചാനലിന്റെയാണെന്നും കാണിച്ചുതരാമെന്നുമെന്നും പറഞ്ഞാണ് ഭീഷണി മുഴക്കിയത്. നിങ്ങളോട്
ന്യൂഡൽഹി: സ്വതന്ത്ര്യദിനാഘോഷ പ്രസംഗത്തിൽ പ്രഖ്യാപിച്ച നികുതി പരിഷ്കരണം തിങ്കളാഴ്ച മുതൽ നിലവിൽ വരുന്നതോടെ ജിഎസ്ടി സേവിംഗ്സ് ഉത്സവത്തിന് തുടക്കമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടി പരിഷ്കരണം പ്രാബല്യത്തിൽ വരുന്നതോടെ വലിയ രീതിയിൽ വിലക്കുറവുണ്ടാകുമെന്നും രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജം നല്‍കുന്നതും സാധാരണക്കാർക്ക് ആശ്വാസമേകുന്നതുമാണെന്ന് പ്രധാനമന്ത്രി
സൈബർ കുറ്റവാളികൾക്കെതിരെ നിലപാട് കടുപ്പിക്കുമ്പോഴും സൈബർ തട്ടിപ്പ് വലിയതോതിൽ തുടരുകയാണ്. ദില്ലിയിൽ ഡിജിറ്റൽ അറസ്റ്റുവഴി 23 കോടിരൂപയാണ് ഇത്തവണ കൈക്കലാക്കിയത്. റിട്ടേഡ് ബാങ്ക് ഉദ്യോഗസ്ഥനാണ് പണം നഷ്ടമായത്. ഗുൽമോഹർ പാർക്കിലെ വീട്ടിൽ 78 കാരനെ ഒരുമാസമാണ് കുറ്റവാളികൾ വെർച്വൽ തടങ്കലിൽ വച്ചത്. ഏകദേശം 23കോടി രൂപയാണ് ഇയാൾക്ക് നഷ്ടപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. നരേഷ് മൽഹോത്രയെന്ന


























