ന്യൂഡൽഹി: കൊളോണിയൽ കാലഘട്ടത്തിലെ ക്രിമിനൽ മാനനഷ്ട നിയമം അടിയന്തരമായി പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി. വ്യക്തികളും രാഷ്ട്രീയ പാർട്ടികളും പലപ്പോഴും “പകവീട്ടാൻ” വേണ്ടി മാത്രമേ ഇത് ഉപയോഗിക്കുന്നുള്ളൂ എന്ന് കോടതി അഭിപ്രായപ്പെട്ടു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) മുൻ സെക്ഷൻ
പത്തനംതിട്ട: ദൈവം ഇല്ലെന്ന് പറഞ്ഞ പിണറായി ഭഗവത് ഗീതയെ കുറിച്ച് ക്ലാസെടുക്കുന്നതായി വിമർശിച്ച് തമിഴ്നാട് മുൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന് ബദലായി വിശ്വാസികളുടെ നേതൃത്വത്തിൽ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനേയും തമിഴ്നാട് മുഖ്യമന്ത്രി
സ്പൈഡർമാൻ : ബ്രാൻഡ് ന്യൂ ഡേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ അപകടത്തിൽ നടൻ ടോം ഹോളണ്ടിന് പരിക്ക്. സ്കോട്ട്ലണ്ടിലെ ഗ്ലാസ്ഗോയിൽ നടന്ന ചിത്രീകരണത്തിനിടയിലാണ് അപകടം സംഭവിച്ചത്. ദുഷ്കരമായ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് ടോം ഹോളണ്ടിന് പരിക്കേൽക്കുന്നത്. താഴേക്ക് വീണ് പരിക്കേറ്റെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒപ്പമുണ്ടായിരുന്ന സ്റ്റണ്ട് മാസ്റ്ററിനും
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഭാവി വികസന പ്രക്രിയകളെക്കുറിച്ച് ചർച്ച ചെയ്യാനായി സർക്കാർ സംഘടിപ്പിക്കുന്ന പരിപാടിയാണ് വികസന സദസ്സ്. പൊതുജന പങ്കാളിത്തത്തോടെ ആശയങ്ങൾ സർക്കാരിലേക്ക് എത്തിക്കുന്നതിനും അവയ്ക്ക് പ്രായോഗിക രൂപം നൽകുന്നതിനും ലക്ഷ്യമിടുന്നുവെന്നാണ് സംസ്ഥാന സർക്കാർ വികസന സദസ്സിനെക്കുറിച്ച് പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് നിശാഗന്ധി
കൊച്ചി: കേരളത്തിന്റെ ഭക്ഷണവിഭവങ്ങൾ ആസ്വദിച്ചും, വൈവിധ്യങ്ങളെ പരിചയപ്പെട്ടും ഇടപ്പള്ളി ലുലുമാൾ സന്ദർശിച്ച് ന്യുജേഴ്സി ഗവർണർ ഫിലിപ്പ് ഡി മർഫി. കൊച്ചിയിൽ ബിസിനസ് പാർട്ട്ണർ ഷിപ്പ് ഉച്ചകോടിക്കെത്തിയ അദ്ദേഹം ലുലുഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ക്ഷണപ്രകാരമാണ് കൊച്ചി ലുലുമാൾ സന്ദർശിച്ചത്. ന്യുജേഴ്സിയിൽ ലുലുവിന്റെ വാണിജ്യങ്ങൾക്ക് പിന്തുണ നൽകുന്ന അദ്ദേഹം എം.എ യൂസഫലിയുടെ അടുത്ത്
കൽപ്പറ്റ: നിർമ്മാണം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ലീഗിന്റെ ടൗൺഷിപ്പ് നിർമ്മാണ പദ്ധതിക്ക് നോട്ടീസ് നൽകിയിരിക്കുകയാണ് മേപ്പാടി ഗ്രാമ പഞ്ചായത്ത്. ഏഴു ദിവസത്തിനകം നോട്ടീസിന് വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ട് സ്റ്റേ ഓർഡറിനും സാധ്യതയുണ്ട്. മുണ്ടക്കൈ ദുരന്ത ബാധിതർക്കായി നിർമ്മിക്കുന്ന ലീഗിന്റെ
ഡൽഹി: ഉത്തരാഖണ്ഡിൽ പതിമൂന്നു കിലോമീറ്ററിനടുത്ത് നീളത്തിൽ സോൻ പ്രയാഗിനേയും കേദാർനാഥിനേയും ബന്ധിപ്പിക്കുന്ന വൻ റോപ് വേ ഒരുക്കുകയാണ് അദാനി എന്റർപ്രൈസസ് ലിമിറ്റഡ് (എഇഎൽ). തീർത്ഥാടകരുടെ പ്രിയ സ്ഥലങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് ഈ പാത ഒരുങ്ങുന്നതോടെ 9 മണിക്കൂർ നീണ്ട യാത്ര വെറും 36 മിനിറ്റായി കുറയുമെന്നാണ് റിപ്പോർട്ടുകൾ. തീർത്ഥാടനയാത്രകൾ സുഗമവും സുരക്ഷിതവുമാക്കാനുള്ള ഇന്ത്യ
ന്യൂഡൽഹി: സൈനിക നടപടികളൊന്നും ഇല്ലാതെ തന്നെ പാക് അധീന കശ്മീർ വീണ്ടും ഇന്ത്യയുടെ ഭാഗമാകുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യയുമായുള്ള ലയനത്തിന് വേണ്ടി പാക് അധീന കശ്മീരിൽ മുദ്രാവാക്യങ്ങൾ ഉയർത്തുകയാണ്. പാക് അധീന കശ്മീർ ഭാരതത്തിൻറെ ഭാഗമാണെന്ന് ഉച്ചത്തിൽ വിളിച്ച് പറയുന്ന ദിവസം വരുമെന്നും രാജ്‌നാഥ് സിങ് മൊറോക്കോയിലെ പരിപാടിയിൽ ഇന്ത്യൻ സമൂഹവുമായി
അഹമ്മദാബാദ്: അഹമ്മദാബാദ് എയർ ഇന്ത്യ അപകടത്തിന്റെ അന്വേഷണത്തിൽ കേന്ദ്രത്തിന്റെയും ഡിജിസിഎയുടെയും മറുപടി തേടി സുപ്രീം കോടതി. ജൂൺ 12 നാണ് ഗുജറാത്തിൽ എയർ ഇന്ത്യ ഫ്ലൈറ്റ് AI-171 ന്റെ ദാരുണമായ അപകടമുണ്ടായത്. സ്വതന്ത്രവും നീതിയുക്തവും നിഷ്പക്ഷവും വേഗത്തിലുള്ളതുമായ അന്വേഷണം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സംബന്ധിച്ച് സുപ്രീം കോടതി തിങ്കളാഴ്ച കേന്ദ്ര സർക്കാരിൽ നിന്നും സിവിൽ ഏവിയേഷൻ
ന്യൂഡൽഹി: ഭ്രമണപഥത്തിൽ ഇന്ത്യൻ ഉപഗ്രഹങ്ങളുടെ അടുത്തായി അയൽ രാജ്യങ്ങളുടെ ഉപഗ്രഹം കണ്ടെത്തിയതിനെ തുടർന്ന് ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ബോഡിഗാർഡ് സാറ്റലെെറ്റുകളെ (അംഗരക്ഷക ഉപഗ്രഹങ്ങൾ) നിയോഗിക്കാൻ പദ്ധതിയിട്ട് കേന്ദ്രസർക്കാർ. ഇന്ത്യൻ ഉപഗ്രഹത്തിന് നേരെയുള്ള ആക്രമണങ്ങൾ തിരിച്ചറിയാനും അവയിൽ നിന്ന് പ്രതിരോധം സൃഷ്ടിക്കുകയും ചെയ്യുന്നതിന് വേണ്ടിയാണ് ബോഡിഗാർഡ് സാറ്റലെെറ്റുകൾ.


























