കല്‍പ്പറ്റ: വയനാട് മുൻ ഡിസിസി ട്രഷറര്‍ എൻ എം വിജയന്‍റെ ബാങ്ക് ബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്ത വിഷയത്തിൽ മുഴുവൻ ബാധ്യതയും അടച്ച് തീർത്ത് കോൺഗ്രസ്. അർബൻ ബാങ്കിൽ 63 ലക്ഷം രൂപയുടെ കടമാണ് വിജയന് ഉണ്ടായിരുന്നത്. വിജയന്റെ ആത്മഹത്യയെ തുടർന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് കടം അടച്ചു തീർക്കുമെന്ന്
ബെംഗളൂരു: ഏറെ വിവാദങ്ങൾക്ക് ശേഷം ധർമ്മസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമരോടിയെ നാടുകടത്താൻ ഉത്തരവ്. ദക്ഷിണ കന്നട ജില്ലയിൽ പ്രവേശിക്കുന്നതിമാണ് തിമരോടിക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അഞ്ച് കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് തിമിരോടിയെ റായിച്ചൂരിലേക്ക് നാട് കടത്തുന്നത്. എന്നാൽ തിമിരോടി ഈ നീക്കത്തിനെതിരെ കോടതിയെ സമീപിക്കാൻ തയ്യാറാവുകയാണ്.
കൊച്ചി: ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി കസ്റ്റംസ് നടത്തിയ വാഹന പരിശോധനയിൽ തന്റെ ഒരു കാർ മാത്രമാണ് പിടിച്ചെടുത്തത് എന്ന് പ്രതികരിച്ച് നടൻ അമിത് ചക്കാലയ്ക്കൽ. തന്റെ പേരിലുള്ള ലാൻഡ് ക്രൂയിസർ രജിസ്റ്റർ ചെയ്തത് 1999 ലാണ്. 25 വർഷമായി ആ വാഹനം ഇന്ത്യലുണ്ടെന്നും കസ്റ്റംസിന്റെ നിർദ്ദേശമനുസരിച്ച് അതിന്റെ രേഖകൾ ഹാജരാക്കുമെന്നും അമിത് പറഞ്ഞു. ബാക്കിയുള്ള ആറ് വണ്ടികൾ മറ്റ് ആളുകൾ
കോട്ടയം: എൻഎസ്എസ് ഒരിക്കലും സർക്കാരിനെ എതിർത്തിട്ടില്ലെന്ന് മന്ത്രി വി എൻ വാസവൻ. ചില കാര്യങ്ങൾ വരുമ്പോൾ അഭിപ്രായം പറയും. വിമർശനങ്ങൾ ഉയർത്തും എന്നിരുന്നാലും പ്രശ്നാധിഷ്ഠിതമായി കാര്യങ്ങൾ പറയുന്ന നിലപാടാണ് എൻ എസ് എസിന്റേത്. സുകുമാരൻ നായർ നേരത്തെ തന്നെ അയ്യപ്പ സംഗമത്തിന് പിന്തുണ അറിയിച്ചിരുന്നു. അയ്യപ്പ സംഗമത്തിലേക്ക് അദ്ദേഹം പ്രതിനിധിയെയും അയച്ചതാണ്.സന്തോഷകരമായ സമീപനമാണ്
തിരുവനന്തപുരം: ബിജെപി ഒന്നും ചെയ്യുന്നില്ല, കേന്ദ്ര സർക്കാർ ആവട്ടെ വിശ്വാസികൾക്കായി ഒന്നും ചെയ്തുമില്ല. നിയമം കൊണ്ട് വരുമെന്ന ഉറപ്പ് പാലിച്ചുമില്ലെന്ന് ജി സുകുമാരൻ നായർ. ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തതില്‍ എന്‍എസ് എസിന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിനെ എൻഎസ്എസ്സിന് വിശ്വാസമാണ്. വിശ്വാസ പ്രശ്നത്തിലെ നിലപാട് മാറ്റം സ്വാഗതാർഹമാണെന്നും ജി
ദുബായ്: മാൾ ഓഫ് ദി എമിറേറ്റ്‌സിനടുത്തുള്ള അൽ ബർഷ പ്രദേശത്തെ 14 നിലയുള്ള റെസിഡൻഷ്യൽ കെട്ടിടത്തിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഉണ്ടായ തീപിടുത്തം ദുബായ് സിവിൽ ഡിഫൻസ് നിയന്ത്രണവിധേയമാക്കി. മുന്നറിയിപ്പ് ലഭിച്ച് ആറ് മിനിറ്റിനുള്ളിൽ അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു. തീ അണയ്ക്കുന്നതിനായി ‘ഷഹീൻ ഡ്രോണുകൾ’ ആണ് സിവിൽ ഡിഫൻസ് വിന്യസിച്ചത്. അംബരചുംബികളായ കെട്ടിടങ്ങളിലെ
വാഷിങ്ടൺ: എച്ച് 1 ബി വിസ പദ്ധതി പരിഷ്കരണത്തിന് തുടക്കമിട്ട് ഡോണൾഡ് ട്രംപ് ഭരണകൂടം. നിലവിൽ അപേക്ഷകരെയെല്ലാം തുല്യമായി പരിഗണിച്ചു കൊണ്ടുള്ള ലോട്ടറി സമ്പ്രദായത്തിലൂടെയാണ് വിസ അനുവദിച്ചിരുന്നത്. ഈ സമ്പ്രദായം നിർത്തലാക്കാനാണ് ട്രംപിന്റെ നിർദേശം. ലോട്ടറി സമ്പ്രദായത്തിന് പകരമായി യോഗ്യതയും ശമ്പളവും വൈദഗ്ധ്യവും കൂടുതലുള്ളവർക്ക് മുൻഗണന നൽകാനാണ് തീരുമാനം. ഇതിനായി വെയ്റ്റഡ് സെലക്‌ഷൻ
ന്യൂഡൽഹി: കൃത്യമായി മറുപടി പറയുന്നില്ലായെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷനെ സമ്മർദ്ദത്തിലാക്കുന്നതായിരുന്നു രാഹുൽ ഗാന്ധിയുടെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിന് പിന്നാലെ ശ്രദ്ധയോടെ കാര്യങ്ങൾ നീക്കുകയാണ് കമ്മിഷൻ. ഇതിന്റെ ഭാഗമായി വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുന്നതിനും ചേർക്കുന്നതിനും ഇ സൈൻ നിർബന്ധമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റ് വഴിയോ ആപ്പ് മുഖേനയോ പേര്
കൊച്ചി: ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഡംബര കാറുകൾ ഇന്ത്യയിൽ എത്തിച്ച തട്ടിപ്പിൽ കൂടുതൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്താൻ തീരുമാനം. തട്ടിപ്പിന്റെ ഭാഗമായി വ്യാപക കള്ളപണ ഇടപാട് നടന്നതായി കസ്റ്റംസ് കണ്ടെത്തിയതിനാൽ എൻഫോസ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തും. നികുതി വെട്ടിപ്പ് വിഷയം കേന്ദ്ര ജിഎസ്ടി വിഭാഗവും അന്വേഷിക്കും. തട്ടിപ്പിൽ എംബസികളുടെ പേരിൽ വ്യാജ രേഖകൾ ഉണ്ടാക്കിയത്
റാബട്: മൊറോക്കോയിലെ ബെറെച്ചിഡിൽ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡിന്റെ (ടിഎഎസ്എൽ) അത്യാധുനിക പ്രതിരോധ നിർമ്മാണ കേന്ദ്രം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും മൊറോക്കോ പ്രതിരോധ മന്ത്രി അബ്ദലത്തീഫ് ലൗഡിയും സംയുക്തമായി ഉദ്ഘാടനം ചെയ്തു. ഇന്ത്യയും മൊറോക്കോയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിലെ ഒരു ചരിത്ര നിമിഷമാണിതെന്ന് മന്ത്രിമാർ ഈ അവസരത്തെ വിശേഷിപ്പിച്ചു. 20,000 ചതുരശ്ര


























