ഇരട്ടി: മെത്താഫിറ്റാമിനുമായി കണ്ണൂരിൽ യുവാവ് അറസ്റ്റിൽ. ഇരിട്ടി നരയൻപാറ സ്വദേശി ഷമീറാണ് പിടിയിലായത്. 8.266 ഗ്രാം മെത്താഫിറ്റാമിൻ ആണ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ തെരൂർ – കോടോളിപ്രം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് വെള്ളപറമ്പ എന്ന സ്ഥലത്ത് വെച്ച് ഷമീറിനെ അറസ്റ്റ്
കൽപ്പറ്റ: വിവാദങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ വയനാട് ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ രാജിവെച്ചു. സംഘടനയ്ക്ക് അകത്ത് നിന്ന് വിവിധ ആരോപണ ഉയര്‍ന്നതിന് പിന്നാലെയാണ് അപ്പച്ചൻ രാജിവെച്ചിരിക്കുന്നത്. എൻഎം വിജയൻ്റെ മരണമുൾപ്പെടെ ജില്ലയിലെ കോൺഗ്രസിൽ പ്രശ്നങ്ങൾ രാജിയ്ക്കു പിന്നിലുണ്ട്. അടുത്തിടെ, പ്രിയങ്കഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് എൻ ഡി അപ്പച്ചൻ നടത്തിയ പരാമർശം കോൺഗ്രസ്
പാലക്കാട്: ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ലൈംഗിക ആരോപണങ്ങളുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി. ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ഉടൻ ബെംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്ന് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ആരോപിച്ചു. രാഹുലിനെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സസ്പെൻഡ് ചെയ്തതിന് പിന്നിലും ഒരു കാരണമുണ്ട്. വന്ന് വന്ന് മുറത്തിൽ കൊത്തിയപ്പോഴാണ് നടപടി ഉണ്ടായത്. അത്
കൊച്ചി: പാലിയേക്കരയിൽ ടോൾ പിരിവ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി. ഇത് മൂന്നാം തവണയാണ് ഹൈക്കോടതി ഉത്തരവ് നീട്ടുന്നത്. ഈ മാസം 30ന് ടോൾ പിരിവ് പുനഃസ്ഥാപിക്കുന്നത് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ആമ്പല്ലൂരിലേയും മുരിങ്ങൂരിലേയും സുരക്ഷാ പ്രശ്നങ്ങൾ ജില്ലാ കളക്ടർ കോടതിയെ അറിയിച്ചു. മുരിങ്ങൂരിൽ സർവീസ് റോഡ് തകർന്നുവെന്ന് കളക്ടർ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
കൊച്ചി:എം എസ് സി എൽസ 3 കപ്പൽ കേരള തീരത്തിനടുത്ത് മുങ്ങിയ സംഭവത്തിൽ സംസ്ഥാന സർക്കാരിന് 1200.62 കോടിയുടെ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. പരിസ്ഥിതിക്കുണ്ടായ നാശവും സാമ്പത്തിക നഷ്ടവും കണക്കിലെടുത്താണ് ഉത്തരവ്. മേയ് 24 ന് കൊച്ചി തീരത്തിനു സമീപം എം എസ് സി എൽസ തകരുകയായിരുന്നു. വിഴിഞ്ഞം തുറമുഖത്തു നിന്നു പുറപ്പെട്ട സൈബീരിയൻ ചരക്കു കപ്പലായ എം എസ് സി എൽസ 3 തീരത്തു
തിരുവനന്തപുരം: ഏറെക്കാലമായി ദേശീയ തലത്തിൽ പ്രത്യേകിച്ച് ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർ – സർക്കാർ പോര് രൂക്ഷമാണ്. കേരളത്തിലെയും സ്ഥിതി വ്യത്യസ്തമല്ല. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിവെച്ച വഴികളിലൂടെ തന്നെയാണ് നിലവിലെ ഗവർണർ രാജേന്ദ്ര അർലേക്കറും പോയിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ സ്കൂൾ പാഠപുസ്തകത്തിൽ ഗവർണറുടെ അധികാര പരിധികളെക്കുറിച്ചുള്ള
ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയിൽ തൻ്റെ സന്ദർശനത്തിനിടെയുണ്ടായ സാങ്കേതിക തകരാറുകൾ യാദ്യശ്ചികമല്ലെന്നും മനപ്പൂർവമുള്ള അട്ടിമറിയാണെന്നും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു. തനിക്കെതിരെ മൂന്നോളം നീക്കങ്ങളാണുണ്ടായത്. സ്തംഭിച്ച എസ്കലേറ്റർ, 15 മിനുട്ടിനു ശേഷം മാത്രം പ്രവർത്തിച്ച ടെലി പ്രോംറ്റർ, ഓഡിറ്റോറിയത്തിലെ ശബ്ദസംവിധാനങ്ങളിലുള്ള പ്രശ്നങ്ങൾ എല്ലാം ഇതിന്റെ സൂചനയാണെന്നാണ്
മുപ്പത്തിയെട്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പാലക്കാട് നിയമസഭാ മണ്ഡലത്തിലെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ്. എന്നാൽ മണ്ഡലത്തിൽ രാഹുലിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ ഒരുക്കാനുള്ള നീക്കത്തിലാണ് ബി ജെ പിയും ഡി വൈ എഫ് ഐയും. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി നടപടിയെടുത്തെങ്കെലും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരസ്യ പിന്തുണയും ജില്ലാ നേതൃത്വത്തിന്റെ
ലഡാക്കിലെ പ്രതിഷേധത്തെ അനുകൂലിച്ച് ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും, പിഡിപി നേതാവ് മെഹബൂബ മുഫ്‌തിയും. കേന്ദ്രസർക്കാരാണ് ഉത്തരവാദിയെന്ന് ഇരുവരും. ലഡാക്കിനായി എന്തുചെയ്തുവെന്ന് ആത്‌മപരിശോധന നടത്തണമെന്ന് നേതാക്കൾ പ്രതികരിച്ചു. സംസ്ഥാന പദവി വാഗ്‌ദാനം ചെയ്ത് കശ്മീരിനെയും വഞ്ചിച്ചെന്നും നേതാക്കൾ ആരോപിച്ചു. സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കിൽ ഇന്നലെ യുവജന സംഘടന
ഓപറേഷൻ നുംഖോറിൽ നടൻ അമിത് ചക്കാലക്കലിനെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണത്തിനു കസ്റ്റംസ് തയ്യാറെടുക്കുന്നു. അമിത്തിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് സൂചന. അമിത പറഞ്ഞ കാര്യങ്ങൾ കസ്റ്റംസ് പൂർണമായും വിശ്വസിച്ചിട്ടില്ല. പ്രത്യേകിച്ച് ഇയാളുടെ റഫറൻസിൽ ഗ്യാരേജിൽ വന്ന വാഹനങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ. ഇത് അമിത് ഇടനിലക്കാരനായി വില്പനയ്ക്ക് വേണ്ടി


























