വിയറ്റ്നാം: വിയറ്റ്നാം തീരത്ത് ശക്തമായി വീശാൻ സാധ്യതയുള്ള ബുവാലോയ് ചുഴലിക്കാറ്റിന്റെ ആഘാതം കുറയ്ക്കാനായി രണ്ടര ലക്ഷത്തോളം പേരെ തീരപ്രദേശത്തു മാറ്റിയേക്കും. കാലവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പിനെ തുടർന്നാണ് നടപടി. രാജ്യത്തെ പ്രധാന സ്റ്റീൽ നിർമാണശാലകളുൾപ്പെടുന്ന ഭാഗത്തും ഒഴിപ്പിക്കൽ നടപടി
ന്യൂഡൽഹി: ലൈംഗിക പീഡനക്കേസിൽ ഒളിവിലായിരുന്ന ആൾദൈവം ചൈതന്യാനന്ദ സരസ്വതി അറസ്റ്റിലായി. ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് റിസർച്ചിന്റെ ചെയർമാനായിരുന്നു ചൈതന്യാനന്ദ. ഈ സ്ഥാപനത്തിലെ 17 വിദ്യാർഥിനികളെ പീഡനത്തിനിരയാക്കിയ കേസിലാണ് അറസ്റ്റ്. ചൈതന്യാനന്ദയിൽ നിന്ന് അശ്ലീല വാട്സാപ് സന്ദേശങ്ങൾ വന്നതായും ഇയാൾ അസഭ്യ ഭാഷയിൽ സംസാരിച്ചതായും അനാവശ്യ ശാരീരിക സ്പർശനം
തിരുവനന്തപുരം: രാജ്ഭവൻ പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയായ രാജഹംസം പ്രകാശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാജ്ഭവനിലെത്തും. പുസ്തകം ശശി തരൂർ എം പിക്കു നൽകിയാകും പ്രകാശനം. പ്രതിപക്ഷ നേതാവ് വി ഡി സതീശനേയും ക്ഷണിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ചടങ്ങിൽ ഭാരതാംബ ചിത്രം ഉപയോഗിക്കില്ലെന്ന് തീരുമാനിച്ചതിലൂടെ സംസ്ഥാന സർക്കാരും രാജ്ഭവനുമായുള്ള
തമിഴ്‌നാട്ടിലെ കരൂരില്‍ തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 39 ആയി. ടിവികെ സ്ഥാപക നേതാവും സിനിമ താരവുമായ വിജയിയെ കാണാനാണ് കരൂരില്‍ ജനക്കൂട്ടം ഇരമ്പിയെത്തിയത്. വിജയിയുടെ സിനിമ സ്റ്റൈല്‍ രാഷ്ട്രീയ പ്രസംഗത്തിനിടെ ഒന്നര വയസുകാരന്‍ അടക്കമാണ് ആള്‍ക്കൂട്ടത്തിനിടെ ഞെരിഞ്ഞമ്മര്‍ന്നത്. സംഘാടനത്തിലെ പാളിച്ചയാണ് ഈ അപകടത്തിനു
ചെന്നൈ: തമിഴക വെട്രി കഴക നേതാവും സിനിമ താരവുമായ വിജയ് പങ്കെടുത്ത റാലിയിൽ തിക്കിലും തിരക്കിലു പെട്ട് മരിച്ചവരുടെ എണ്ണം 39 ആയി. ഇതിൽ എട്ട് കുട്ടികളും ഉൾപ്പെടുന്നു. നൂറിലധികം ആളുകളാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 17 പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ അമരാവതി മെഡിക്കൽ കോളജ് ആശുപത്രിയിലും കരൂർ സർക്കാർ ആശുപത്രിയിലുമാണ്. സംഭവത്തിൽ
തിരുവനന്തപുരം: മാതാ അമൃതാനന്ദമയി ലോകം ആദരിക്കുന്ന അമ്മയാണെന്നും അവരെ ആദരിച്ചതിൽ എന്താണ് തെറ്റെന്നും പ്രതികരിച്ചത് മന്ത്രി സജി ചെറിയാൻ. മാതാ അൃതാനന്ദമയിയെ ആദരിച്ച സർക്കാർ നടപടിയിൽ നേരിട്ട വിമർശനങ്ങളിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഞാൻ വിശ്വാസിയായിട്ടല്ല അവിടേക്ക് പോയത്. ലോകം ആദരിച്ച അമ്മയാണ് അവർ, അവരെ സർക്കാർ ആദരിച്ചതിൽ എന്താണ് തെറ്റെന്നും സജി ചെറിയാൻ
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ പദമൊഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും സംഘടനയ്ക്ക് പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കാത്ത നിലപാടിൽ യൂത്ത് കോൺഗ്രസിൽ അമർഷം പുകയുന്നു. പല നേതാക്കളും എതിർപ്പും വിയോജിപ്പും അറിയിച്ച് രംഗത്തെത്തിക്കഴിഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ രാഹുലിന് പിന്നാലെ അബിൻ വർക്കിക്കാണ് സംസ്ഥാന അധ്യക്ഷൻ സ്ഥാനം
ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ് നയിച്ച റാലിയിൽ വൻ അപകടം. റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 36 പേർ മരിച്ചതായി ഔദ്യോഗീകമായി സ്ഥിരീകരിച്ചു. സംഭവത്തിൽ തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരിൽ 8 പേർ കുട്ടികളാണ്. 17 പേർ സ്ത്രീകളും 11 പേർ
പ്രതിനിധി ചിത്രം കോട്ടയം: വൈക്കത്ത് കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് മർദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കെഎസ്ആർടിസി ഡ്രൈവർ കെ പി വേലായുധന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പൊലീസ് ജീപ്പിൽ കെഎസ്ആർടിസി ബസ് തട്ടിയെന്ന് അരോപ്പിച്ച് കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് തല്ലിയെന്നാണ് പരാതി. പൊലീസ് ജീപ്പിൻ്റെ സൈഡ് മിറർ ഉരഞ്ഞു എന്ന് പറഞ്ഞായിരുന്നു മർദ്ദനം. വൈക്കം പൊലീസ് സ്റ്റേഷനിലെ എസ് ഐ
കണ്ണൂർ: പി.എസ്.സി പരീക്ഷയ്ക്കിടെ വീണ്ടും ഹൈടെക് കോപ്പിയടി. ക്യാമറ ഉപയാഗിച്ച് കോപ്പിയടിച്ചത് പി.എസ്.സി വിജലൻസ് വിങ് കണ്ടെത്തി. തുടർന്ന് ഇറങ്ങിയോടിയ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. കണ്ണൂർ പെരളശ്ശേരി സ്വദേശി എൻ പി മുഹമ്മദ് സഹദാണ് പ്രതിയെന്നാണ് റിപ്പോർട്ട്. പയ്യാമ്പലം ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഇറങ്ങിയോടിയ സഹദിനെ ടൗൺ പോലീസാണ് പിടികൂടുകയത്. ടൗൺ പോലീസ്


























