ന്യൂഡൽഹി: ലഡാക് പ്രക്ഷോഭത്തിൽ അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് നിവേദനം. ഓൾ ലഡാക്ക് സ്സുഡൻസ് അസോസിയേഷനാണ് നിവേദനം നൽകിയത്. ലഡാക്കിൽ സമാധാനപരമായി പ്രതിഷേധിക്കാൻ അവകാശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നൽകിയിരിക്കുന്നത്.
ന്യൂഡൽഹി: പുതിയ മലിനീകരണം നിയമം പുറത്തിറക്കി. കോർപ്പറേറ്റ് ശരാശരി ഇന്ധന സമ്പദ്‌വ്യവസ്ഥ (CAFE) 3 മാനദണ്ഡങ്ങളുടെ പുതുക്കിയ ഡ്രാഫ്റ്റ് ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയാണ് പുറത്തിറക്കിയിരിക്കുന്നത്. ഇത് 2027 ഏപ്രിൽ മുതൽ ശരാശരി കാർബൺ ഡൈ ഓക്സൈഡ് (CO₂) പുറത്താകുന്നതിനെ സംബന്ധിച്ചുള്ള മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കാൻ നിർദ്ദേശിക്കുന്നു. 2001 ലെ ഊർജ്ജ സംരക്ഷണ നിയമപ്രകാരം 2017 ലാണ് സർക്കാർ
മുംബൈ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിലുടനീളം മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ പത്ത് പേർ മരിച്ചു, ശനിയാഴ്ച രാത്രി മുതൽ മുംബൈയിൽ കനത്ത മഴ പെയ്തതിനാൽ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് 11,800 ൽ അധികം ആളുകളെ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ കണക്കനുസരിച്ച്, നാസിക് ജില്ലയിൽ നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അതിൽ മൂന്ന് പേരുടെ
ന്യൂഡൽഹി: എൽപിജി ഗ്യാസ് സേവനത്തിൽ തൃപ്തരല്ലെങ്കിൽ ഇനി ഏത് കമ്പനിയിലേക്കും പോർട്ട് ചെയ്യാൻ അവസരമൊരുങ്ങുന്നു. നിലവിൽ ഉപഭോക്താക്കൾക്ക് വിതരണക്കാരെ മാറ്റാൻ മാത്രമാണ് കഴിയുന്നത്. ഇതിനായി റെഗുലേറ്ററി ബോർഡ് ഓഹരി ഉടമകളുടേയും ഉപഭോക്താക്കളുടേയും അഭിപ്രായം തേടി. ഈ സംവിധാനം യാഥാർഥ്യമായാൽ കണക്ഷൻ മാറ്റാതെ തന്നെ മറ്റു എൽപിജി കമ്പനികളുടെ സേവനങ്ങൾ ലഭ്യമാകും. കൂടാതെ കമ്പനികൾക്കിടയിൽ
കോഴിക്കോട്: കോഴിക്കോട് കോണ്‍ഗ്രസ് പ്രവർത്തകനെ പാർട്ടി ഓഫീസിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് മേപ്പയ്യൂർ നിടുംപൊയിൽ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി ഓഫീസിലാണ് പ്രദേശവാസിയായ രാജനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 61 വയസായിരുന്നു. കോണ്‍ഗ്രസ് പ്രവർത്തകനും ദിനപത്രത്തിന്റെ ഏജന്റുമാണ് രാജൻ. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യയെന്നും പാർട്ടിയുമായി ബന്ധപ്പെട്ട്
ന്യൂഡൽഹി: തപാല്‍ വകുപ്പ് ഇൻലാൻഡ് സ്പീഡ് പോസ്റ്റിന്‍റെ ഡോക്യുമെന്‍റ് നിരക്കുകള്‍ പരിഷ്കരിച്ചു. ഒക്ടോബർ ഒന്നു മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. പന്ത്രണ്ട് വർഷങ്ങള്‍ക്ക് ശേഷമാണ് ഈ മാറ്റം വരുന്നത്. 2012 ഒക്ടോബറിലാണ് ഇതിന് മുൻപ് സ്പീഡ് പോസ്റ്റ് നിരക്കുകള്‍ പുതുക്കിയത്. ദൂരപരിധി അനുസരിച്ച് സ്പീഡ് പോസ്റ്റ് താരിഫ് 70 രൂപ മുതൽ 93 രൂപ വരെയായി പരിഷ്കരിച്ചിട്ടുണ്ട്. ഈ
ചെന്നൈ: തെന്നിന്ത്യൻ സിനിമ താരവും തമിഴക വെട്രി കഴകം പാർട്ടി നേതാവുമായ വിജയ് പങ്കെടുത്ത കരൂര്‍ റാലി ദുരന്തത്തിന് പിന്നാലെ നടനെതിരെ പോസ്റ്ററുകൾ ഉയർന്നു. തമിഴ്നാട് വിദ്യാർത്ഥി കൂട്ടായ്മ എന്ന പേരിലാണ് ചോര പുരണ്ട കൈയുമായി നിൽക്കുന്ന വിജയ്‌യുടെ ചിത്രത്തോടെയുള്ള പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. കൊലയാളിയായ വിജയ്‌യെ അറസ്റ്റ് ചെയ്യാൻ സർക്കാർ തയ്യാറാകണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള
ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ ശനിയാഴ്ച തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെയുണ്ടായ ദുരന്തത്തെ തുടർന്ന് പാർട്ടിയുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന ആവശ്യവുമായി ഹർജി. ദുരന്തവുമായി ബന്ധപ്പെട്ട് രണ്ട് ഹർജികളാണ് മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ടിവികെയുടെ ഭാവി പ്രചരണ പരിപാടികൾക്ക് അനുമതി നൽകരുതെന്നാണ് ആദ്യത്തെ ഹർജി. ദുന്തത്തിൽ രക്ഷപെട്ട ഒരാളാണ് ഹർജി നൽകിയിരിക്കുന്നത്.
തിരുവനന്തപുരം: ഗൾഫ് മേഖലയിലേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാന സർവീസുകൾ വ്യാപകമായി വെട്ടിക്കുറച്ച നടപടി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ജരാപ്പു റാം മോഹൻ നായിഡുവിന് കത്ത് നൽകി. സർവീസ് റദ്ദാക്കലുകൾ കാരണം യാത്രക്കാർ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നതായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. “യാത്ര മുടങ്ങിയാൽ ജോലി
ചെന്നൈ: തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ തമിഴക വെട്രി കഴകം (ടിവികെ) റാലിയെ തുടർന്ന് ഉണ്ടായ ദുരന്തത്തിൽ വിജയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ എംപി കനിമൊഴി. ദുരന്തം ഉണ്ടായപ്പോൾ വിജയ് കരൂരിൽ നിന്ന് ഉടൻ ചെന്നൈയിലേക്ക് പോകുകയായിരുന്നു ഇതിനെ വമർശിച്ചാണ് ‘ഞങ്ങൾ എവിടെയും ഓടിപ്പോയിട്ടില്ല’ എന്ന് പറഞ്ഞുകൊണ്ട് കനിമൊഴി രംഗത്തെത്തിയത്. ദുരന്തത്തിന് പ്രധാന കാരണം സംഘാടനത്തിലെ


























