തിരുവനന്തപുരം: ആന തുമ്പിക്കൈ കൊണ്ട് അടിച്ച പാപ്പാന് ദാരുണാന്ത്യം. കോട്ടൂര് കാപ്പുകാട് ആന പരിശീലന കേന്ദ്രത്തിലാണ് സംഭവം. ബാലരാമപുരം സ്വദേശി വിഷ്ണുവാണ് മരിച്ചത്. ആനയെ കുളിപ്പിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് വെള്ളത്തിലേക്ക് അടിച്ചു താഴ്ത്തുകയായിരുന്നു. ആനയുടെ ഒന്നാം പപ്പാൻ ആണ് വിഷ്ണു. നെയ്യാർ ഡാം
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ; ഏത് രാജ്യത്തുനിന്നും എണ്ണ വാങ്ങാൻ ഇന്ത്യക്കു സ്വാതന്ത്ര്യമുണ്ടെന്ന് റഷ്യ
മോസ്കോ: ഇന്ത്യ-യുഎസുമായി വ്യാപാര കരാറിലേക്ക് കടക്കുകയാണെന്ന വിവരം പുറത്തുവന്ന സാഹചര്യത്തിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ അനിശ്ചിതത്വം തുടരുകയാണ്. ഇന്ത്യയ്ക്ക് ഏത് രാജ്യത്തുനിന്നും എണ്ണ വാങ്ങാൻ സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തമാക്കി റഷ്യയുടെ പ്രസ് സെക്രട്ടറി ദിമിത്രി പെഷ്കോവ് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം എണ്ണ വാങ്ങുന്നത് നിർത്തുന്നതായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും
ഇടുക്കി: അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഫെബ്രുവരി 14 മുതൽ അടച്ചു പൂട്ടുമെന്ന് ഇടുക്കി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട്. ആനച്ചാൽ സ്കൈ ഡൈനിംഗിൽ സഞ്ചാരികൾ കുടുങ്ങിയതിനെ തുടർന്നാണ് പരിശോധന നടത്താൻ തീരുമാനിച്ചത്. മാർച്ച് 31 നു മുൻപ് പരിശോധന പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് നൽകും. അനുമതിയില്ലാതെ പ്രവർത്തിക്കുന്നവ അടച്ചു പൂട്ടുമെന്നും കളക്ടർ
തിരുവനന്തപുരം: മുൻ എംഎൽഎ എം മുരളി അന്തരിച്ചു . തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 73 വയസായിരുന്നു. കോൺഗ്രസിനെ പ്രതിനിധീകരിച്ച് 4 തവണ മാവേലിക്കര നിയോജക മണ്ഡലം എംഎൽഎ ആയിരുന്നു. 1972 മുതൽ 1977 വരെ അദ്ദേഹം കെ എസ് യു ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറിയും പ്രസിഡന്റും ആയിരുന്നു. പിന്നീട് 1977-ൽ അദ്ദേഹം കെ എസ് യു പ്രസിഡന്റായി നിയമിക്കപ്പെട്ടു. എം ജി
തിരുവനന്തപുരം: നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടപ്പോൾ ബാങ്ക് അധികൃതർ അസഭ്യം പറഞ്ഞെന്ന് പരാതി. അറയൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഉദിയൻകുളങ്ങര ശാഖയ്ക്ക് എതിരെയാണ് ആരോപണം. അമരവിള സ്വദേശി ചന്ദ്രശേഖരൻ നായരാണ് പരാതിയുമായി രംഗത്തെത്തിയത്. ചികിത്സയ്ക്കായി പണം തിരികെ ചോദിച്ചപ്പോൾ അസഭ്യം പറഞ്ഞെന്നും മർദിക്കാൻ ശ്രമിച്ചെന്നുമാണ് ആരോപണം ഉയരുന്നത്. ഒരു വർഷമായി പണം തിരികെ ചോദിക്കുന്നു എന്നും
ബാംഗ്ലൂർ: സിജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വീഡിയോയിലൂടെ പ്രതികരിച്ച് കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ടിഎ ജോസഫ്. റോയിയുടെ മരണത്തിന് ശേഷം ആദ്യമായാണ് അദ്ദേഹം പ്രതികരിക്കുന്നത്. പൊലീസ് അന്വേഷണത്തോട് സഹകരിക്കേണ്ടതിനാൽ കേരളത്തിലേക്ക് എത്താൻ കഴിഞ്ഞില്ലെന്നും അതിനാലാണ് നേരത്തേ നിശ്ചയിച്ച വാർത്താസമ്മേളനം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. കോൺഫിഡന്റ് ഗ്രൂപ്പിനെതിരെ ചില യൂട്യൂബർമാർ
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇന്ന് ജാമ്യം ലഭിച്ചേക്കും. കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായതോടെ ഉണ്ണികൃഷ്ണൻ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായ സാഹചര്യത്തിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. അതേസമയം ഇയാൾക്ക് ജാമ്യം ലഭിച്ചാലുടൻ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ്
തിരുവനന്തപുരം: 27 വർഷത്തിലേറെയായി മുടങ്ങിക്കിടന്ന ശബരിപാത എന്ന വികസന സ്വപ്നം യാഥാർത്ഥ്യമാകാൻ ഒരുങ്ങുന്നു. 3,810 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 1,905 കോടി രൂപ കേരളം നൽകും. ഫെബ്രുവരി 4 ന് പദ്ധതി ചെലവിന്റെ പകുതി തുക സംസ്ഥാനം വഹിക്കുമെന്ന തീരുമാനത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. അങ്കമാലി മുതൽ എരുമേലി വരെ നീളുന്ന റെയിൽ പാതയാണ് ശബരി പാത. 110 കിലോമീറ്റർ
തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയ നാഗമ്പടം മഹാദേവക്ഷേത്രത്തെ അന്തർദേശീയ തീർഥാടന കേന്ദ്രമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ഇതിനായി 2 കോടി രൂപ ബജറ്റിൽ അനുവദിച്ചു. 1928 ജനുവരി 19ന് നാഗമ്പടം മഹാദേവ ക്ഷേത്രത്താങ്കണത്തിലെ മാവിൻ ചുവട്ടിൽ വിശ്രമിക്കുന്ന വേളയിലാണ് ശിവഗിരി തീർഥാടനമെന്ന ആശയം ഗുരുവിന് മുന്നിൽ
കാലിഫോര്ണിയ: എഐ വികസനത്തിന് പണമില്ല എന്ന കാരണത്താൽ 30000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ടെക് ഭീമൻ ഓറക്കിൾ. പ്രമുഖ അമേരിക്കന് ടെക് ഭീമനായ ഓറക്കിൾ കൃത്രിമ ബുദ്ധി (എഐ) ഡാറ്റാ സെന്ററുകളുടെ വികസനത്തിന് പണം കണ്ടെത്തുന്നതിനായിട്ടാണ് 20,000 മുതൽ 30,000 വരെ ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നത്. 2026-ഓടെ ക്ലൗഡ് അടിസ്ഥാന സൗകര്യ വികസനത്തിനായി 45 മുതൽ 50 ബില്യൺ ഡോളർ വരെ


























