വാഷിങ്ടൻ: നൊബേൽ സമ്മാനം ലഭിച്ചേ മതിയാകു എന്ന് വാശിപിടിച്ച് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഏഴു രാജ്യാന്തര സംഘർഷങ്ങൾ അവസാനിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ തനിക്ക് നൊബേൽ സമ്മാനം ലഭിക്കണമെന്നും ഇല്ലെങ്കിൽ അതു തന്റെ രാജ്യത്തിന് അപമാനമാകുമെന്നും ഡോണൾഡ് ട്രംപ്. ചൊവ്വാഴ്ച ഗാസയിൽ ഇരുപതിന സമാധാന പദ്ധതി
ഡൽഹി: വഖഫ് നിയമത്തിനെതിരായി അഖിലേന്ത്യാ മുസ്ലീം വ്യക്തിഗത ബോർഡിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച്ച നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റി വെച്ചു. മറ്റു മതസ്ഥരുടെ മതപരമായ ആഘോഷങ്ങൾ കണക്കിലെടുത്താണ് ബന്ദ് മാറ്റിയത്. രാജ്യത്ത് നടക്കുന്ന നവരാത്രി ആഘോഷങ്ങളാണ് പ്രധാനമായും കണക്കിലെടുത്തത്. അഖിലേന്ത്യാ മുസ്ലീം വ്യക്തിഗത ബോർഡ് ഭാരവാഹികളുടെ അടിയന്തിര യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
ചെന്നൈ: കരൂരിൽ ദുരന്തം നടക്കുന്നതിനു മുമ്പ് വിജയ് യെ ചെരുപ്പ് എറിയാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണം തള്ളി ഡിഎംകെ നേതാവും എംഎൽഎയുമായ സെന്തിൽ ബാലാജി. താനൊരു തരത്തിലും വിജയ് യുടെ റാലിയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിച്ചില്ല. ടിവികെ അധ്യക്ഷനു നേരെ ചെരുപ്പേറുണ്ടായത് ആരെങ്കിലും ശ്രദ്ധ ക്ഷണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ചെയ്തതായിരിക്കുമെന്നും സെന്തിൽ പറയുന്നു. സംഭവത്തെ
കൊച്ചി: ശബരിമല ശ്രീകോവിലിലെ സ്വർണ്ണപ്പാളി വിവാദത്തിൽ വഴിത്തിരിവ്. 2019ൽ സ്വർണ്ണപ്പാളി ബെംഗളൂരുവിൽ എത്തിച്ചുവെന്ന് വിജിലൻസ്. ബെംഗളൂരുവിലെ ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിലാണ് സ്വർണ്ണപ്പാളി എത്തിച്ചത്. ക്ഷേത്രം ഭാരവാഹികളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, വ്യവസായി വിജയ് മല്യ സമർപ്പിച്ച സ്വർണത്തിന്റെ ശരിയായ തൂക്കം കണ്ടെത്താൻ ഇതുവരെ വിജിലൻസിന് സാധിച്ചട്ടില്ല.
ഡൽഹി: ഗാസയുടെ പുനർ നിർമാണത്തിൽ ഇന്ത്യയ്ക്ക് പങ്കുവഹിക്കാൻ കഴിയുമെന്ന് ഇന്ത്യയിലെ ഇസ്രായേൽ അബാസിഡർ റൂവൻ അസർ. മേഖലയിലെ ജനങ്ങൾക്ക് സമാധാനവും സുസ്ഥിര ഭാവിയും നൽകുന്നതിൽ ഇന്ത്യയ്ക്ക് നൽകാൻ കഴിയുന്ന സംഭാവനയെക്കുറിച്ചും റൂവൻ അസർ പ്രതീക്ഷ പ്രകടിപ്പിച്ചു. ഡൊണാൾഡ് ട്രംപ് മുന്നോട്ടു വെച്ച ഗാസ സമാധാന പദ്ധതിയിൽ ഇന്ത്യയുടെ നിലപാടിനെ ഇസ്രായേൽ സ്വാഗതം ചെയ്തു. സമാധാനം,
ആർബിഐയുടെ പണനയം ബുധനാഴ്ച്ച പുറത്തുവന്നപ്പോൾ റിപ്പോ നിരക്കിൽ മാറ്റമില്ല. റിപ്പോറേറ്റ് 5.5 ശതമാനമായി തന്നെ തുടരും. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്കു മേൽ അധിക തീരുവ ചുമത്തിയതിനു ശേഷമുള്ള ആദ്യത്തെ പണനയ രൂപീകരണ സമിതിയുടെ റിപ്പോർട്ടാണ് പുറത്തു വന്നത്. തുടർച്ചയായി രണ്ടാം തവണയാണ് റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നത്. ഓഗസ്റ്റിൽ പുറത്തു വന്ന പണനയത്തിനു സമാനമായി
തിരുവനന്തപുരം: സംസ്ഥാനത്ത് ജിഎസ്ടിയുമായി ബന്ധപ്പെട്ട് നടന്നത് വലിയ തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒരു സംഘം മാത്രം നടത്തിയത് 1100 കോടി രൂപയുടെ തട്ടിപ്പാണെന്നും സർക്കാർ ഖജനാവിന് 200 കോടി നഷ്ടമുണ്ടായെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സാധാരണക്കാരുടെ പേരിൽ അവർ അറിയാതെയാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. കൊടുക്കൽ വാങ്ങൽ നടക്കുന്നത് തട്ടിപ്പുകാരുടെ അക്കൗണ്ട് വഴിയാണ്.
കൊച്ചി: കഴിഞ്ഞ വർഷം കേരള തീരത്ത് അപ്രതീക്ഷിതമായി ചെറുമത്തി പെരുകിയതിന് കാരണം മൺസൂൺ മഴയെന്ന് പഠനം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പഠനത്തിലാണ് മത്തി പെരുകിയതിനും തുടർന്നുണ്ടായ പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾക്കും കാരണമായത് മൺസൂൺ മഴയിലെ മാറ്റങ്ങളാണ് എന്ന് കണ്ടെത്തിയത്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കടലിൽ മാറ്റങ്ങൾ ഉണ്ടാകുകയും അത്
ന്യൂഡൽഹി: ലഡാക്ക് സംഘർഷത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ലഡാക്ക് എം പി മൊഹമ്മദ് ഹനീഫ. ലഡാക്കിലെ ജനങ്ങളെ ദേശ ദ്രോഹികളാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം എന്നാണ് ഹനീഫയുടെ വിമർശനം. പൊലീസ് യുവാക്കൾക്ക് നേരെ വെടിവെക്കുകയായിരുന്നു. ഇതിന്റെ ഉത്തരവാദികൾക്കെതിരെ നടപടി എടുക്കണമെന്നും സർക്കാർ ജൂഡീഷ്യൽ അന്വേഷണത്തിന് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.യുവാക്കളെ തിരഞ്ഞു പിടിച്ച്
ബോഗോ: ഫിലിപ്പിൻസിനെ കണ്ണീരിലാഴ്ത്തി വീണ്ടും ഭൂചലനം. ചൊവ്വാഴ്ച രാത്രിയുണ്ടായ ഭൂചലനത്തിൽ 27 പേർ കൊല്ലപ്പെട്ടു. നൂറുകണക്കിന് ആളുകൾക്ക് പരുക്കേറ്റതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തീരദേശ നഗരമായ ബോഗോയില്‍നിന്ന് 17 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു. ഭൂചലനത്തിന്റെ


























