ഗാസ: പലസ്തീനെതിരെ ഇസ്രായേലിന്റെ ആക്രമണം ഏറിവരുന്ന സാഹചര്യത്തിൽ ഗാസയിലേക്ക് സഹായവുമായി എത്തിയ കപ്പലുകൾ ഇസ്രായേൽ നാവികസേന തടഞ്ഞു. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ തൻബെർഗ് ഉൾപ്പടെയുള്ളവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഇതിന് പിന്നാലെ യൂറോപ്പിലെ ഗ്രീസ്, ഇറ്റലി,
വാഷിങ്ടൺ: അമേരിക്കയിൽ ഗവൺമെൻറ് ഷട്ട് ഡൗൺ രണ്ടാം ദിവസത്തിലേക്ക് കടന്നു. സർക്കാർ പ്രവർത്തനങ്ങൾ ഭൂരിഭാഗവും സ്തംഭിച്ച് അവസ്ഥയിലാണ്. സെനറ്റിൽ സർക്കാർ ചിലവുകൾക്കുള്ള ധന അനുമതി ബിൽ ബുധനാഴ്ച വീണ്ടും സെനറ്റിൽ പരാജയപ്പെട്ടതോടെയാണ് അടച്ചുപൂട്ടൽ നീളുന്നത്. ഷട്ട് ഡൗണിന്റെ ആദ്യ ദിവസം കൊണ്ട് തന്നെ കോടികളുടെ നഷ്ടം സംഭവിച്ചു. അടച്ചുപൂട്ടലിനെ തുടർന്ന് അമേരിക്കയിലെ ഏകദേശം ഏഴ് ലക്ഷം സർക്കാർ
ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ, ചൂരൽമല എന്നീ പ്രദേശങ്ങളിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ധനസഹായം അനുവദിച്ച് കേന്ദ്ര സർക്കാർ. 260.56 കോടിരൂപയുടെ സഹായമാണ് അനുവദിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷത വഹിച്ച ഉന്നതതല സമിതിയുടെ യോഗത്തിലാണ് ധനസഹായത്തിനുള്ള അനുമതി നൽകിയത്. കേരളവും അസാമും ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് ദുരന്ത നിവാരണത്തിനായി
ചെന്നൈ: വാഹന പരിശോധനയ്ക്കിടെ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് പൊലീസുകാർ. തമിഴ്നാട്ടിലാണ് ദാരുണ സംഭവം നടന്നത്. തിരുവണ്ണാമല ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പൊലീസുകാരായ സുരേഷ് രാജ്, സുന്ദർ എന്നിവരാണ് അറസ്റ്റിലായത്. ആന്ധാ സ്വദേശികളായ യുവതികൾ വാഹനത്തിൽ വരുമ്പോൾ വാഹന പരിശോധനയുടെ പേരിൽ പ്രതികളായ പൊലീസുകാർ തടയുകയായിരുന്നു. പിന്നീട് വാഹനം
ഡൽഹി: പാക് അധീന കാശ്മീരിൽ പ്രക്ഷോഭം മൂന്നാം ദിവസവും തുടരുന്നതിനിടെ എട്ട് പേർ പ്രദേശത്ത് കൊല്ലപ്പെട്ടു. സൈനിക നടപടിയിലാണ് ബുധനാഴ്ച്ച എട്ട് സിവിലിയൻമാർക്ക് ജീവൻ നഷ്ടപ്പെട്ടത്. മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടുന്നുവെന്ന് ആരോപിച്ചാണ് പ്രക്ഷോഭമാരംഭിച്ചത്. ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി(ജെഎഎസി)യുടെ നേതൃത്വത്തിലാണ് പ്രക്ഷോഭമാരംഭിച്ചത്. ബുധനാഴ്ച്ച കൊല്ലപ്പെട്ട എട്ടുപേരിൽ നാലുപേർ
നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ് നടത്തിയ റാലിക്കിടെ തിക്കിലും തിരക്കിലും 41 പേര്‍ മരിച്ച സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാരിനെ ഉന്നമിട്ട് ബിജെപി. ഡിഎംകെ നേതൃത്വം നല്‍കുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണ് അപകടം ഉണ്ടായതെന്ന് ആവര്‍ത്തിക്കുന്ന ബിജെപി നടന്‍ വിജയിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും പരമാവധി സംരക്ഷിക്കാനും ശ്രമിക്കുന്നു. ബിജെപി നേതാവ്
ഡൽഹി: ലൈംഗിക ആരോപണകേസിൽ അറസ്റ്റിലായ ആൾദൈവം ചൈതന്യാനന്ദ സരസ്വതിക്കെതിരെ കൂടുതൽ തെളിവുകൾ നിരത്തി അന്വേഷണ സംഘം. ഞാറാഴ്ച അറസ്റ്റിലായ ചൈതന്യാനന്ദയെ ചോദ്യം ചെയ്യലിനായി ഡൽഹി കോടതി അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിരുന്നു. തുടർന്ന് ഇയാളുടെ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. നിരവധി സ്ത്രീകൾക്ക് ലൈംഗിക ചുവയോടെ ഇയാൾ അയച്ച സന്ദേശങ്ങൾ കണ്ടെത്തി. വാട്ട്‌സ്ആപ്പ്
കൊച്ചി: ആർ.എസ്.എസിന്റെ സജീവ പ്രവർത്തനത്തിലേക്ക് എത്തിയിരിക്കുകയാണ് മുൻ ഡിജിപി ജേക്കബ് തോമസും. എറണാകുളം പള്ളിക്കരയിൽ വിജയദശമി ആഘോഷത്തിൽ പങ്കെടുക്കാനാണ് ഡിജിപി ആർ.എസ്.എസിൽ എത്തിയിരിക്കുന്നത്. മുൻ ഡിജിപിമാരായിരുന്ന ടി.പി. സെൻകുമാർ, ആർ ശ്രീലേഖ, തുടങ്ങിയവർക്ക് പിന്നാലെയാണ് ജേക്കബ് തോമസും ആർ.എസ്.എസിലെത്തുന്നത്. വിജയദശമി ദിനത്തിൽ നടക്കുന്ന പഥസഞ്ചലനത്തിലാണ് ആർ.എസ്.എസിന്റെ
ഫെഡറൽ സർക്കാരിന് പണം ചെലവഴിക്കാൻ നിയമപരമായ അനുമതി ലഭിക്കാത്തപ്പോഴാണ് അമേരിക്കയിൽ ഗവൺമെന്റ് ഷട്ട്ഡൗൺ സംഭവിക്കുന്നത്. പ്രതിനിധി സഭയും സെനറ്റും അടങ്ങുന്ന കോൺഗ്രസിലെ നിയമനിർമ്മാതാക്കൾ സമയപരിധിക്ക് മുമ്പ് ഒരു ബജറ്റിലോ താൽക്കാലിക ഫണ്ടിംഗ് പദ്ധതിയിലോ യോജിക്കാത്തതാണ് ഈ സ്ഥിതിയ്ക്ക് കാരണം. നിയമനിർമാണ സഭയുടെ അംഗീകാരമില്ലാതെ സർക്കാരിന് പണം ചെലവഴിക്കുക സാധ്യമല്ല. ഇതോടെ
ഡൽഹി: നേരത്തേയുള്ള 55 ശതമാനത്തിനു പുറമേ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 3 ശതമാനം അധിക ക്ഷാമബത്ത നൽകുമെന്ന് കാബിനെറ്റിന്റെ തീരുമാനം. ഏഴാം ശമ്പള കമ്മീഷന്റെ പരിധിയിൽ വരുന്ന എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും ഈ വർദ്ധനവ് ബാധകമാണ്. രാജ്യത്ത് ഉണ്ടായ വിലക്കയറ്റത്തെ നേരിടാനാണ് കേന്ദ്ര സർക്കാർ ക്ഷാമബത്ത വർദ്ധിപ്പിച്ചത്. 49.19 ലക്ഷത്തോളം വരുന്ന


























