Home Archive by category News (Page 190)
Homepage Featured Kerala News

തെല്ല് വേദനയോടെ ഒരു പാഠം പഠിച്ചെന്ന് രാജീവ് ചന്ദ്രശേഖർ; മുഖത്ത് പരുക്കുമായി ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: തെല്ല് വേദനയോടെ ഒരു വിലപ്പെട്ട പാഠം പഠിക്കാൻ കഴിഞ്ഞെന്ന് രാജീവ് ചന്ദ്രശേഖർ. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തനിക്കു പറ്റിയ അപകടത്തെക്കുറിച്ച് തമാശ കലർന്ന രീതിയിൽ വിവരിച്ചിരിക്കുന്നത്. ട്രെഡ് മിൽ ഉപയോ​ഗിക്കുന്നതിനിടയിൽ മൊബൈൽ
Homepage Featured India News

നിങ്ങളുടെ പണം നിങ്ങളുടെ അവകാശം; ധനകാര്യസ്ഥാപനങ്ങളിൽ അവകാശികളില്ലാതെ 1.84 ലക്ഷം കോടിയെന്ന് ധനമന്ത്രി

അഹമ്മദാബാദ്: രാജ്യത്തെ നിരവധി ധനകാര്യ സ്ഥാപനങ്ങളിലായി അവകാശികളില്ലാത്ത 1.84 ലക്ഷം കോടിയുടെ ആസ്തിയുണ്ടെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ എന്ന മൂന്നുമാസം നീണ്ടു നിൽക്കുന്ന പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ച് ​ഗുജറാത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്നു ഘട്ടങ്ങളിലൂടെ ആസ്തി അവകാശികളിലെത്തിക്കുമെന്നും മന്ത്രി
Homepage Featured News World

ഗ്രോക്കിപീഡിയ ബീറ്റ പതിപ്പ് വരും: ഇലോൺ മസ്ക് ; വിക്കിപീഡിയ ഔട്ട് ?

കാത്തിരിപ്പുകൾക്കൊടുവിൽ ഇലോൺ മസ്‌ക് ഗ്രോക്കിപീഡിയ ബീറ്റ പതിപ്പ് 0.1 പ്രഖ്യാപിച്ചു. മസ്‌ക് തന്റെ എക്സ് എഐ കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ ഓൺലൈൻ വിജ്ഞാന പ്ലാറ്റ്‌ഫോമായ ഗ്രോക്കിപീഡിയ രണ്ടാഴ്ചയ്ക്കുള്ളിൽ വരുമെന്നാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഗ്രോക്കിപീഡിയയുടെ വരവ് ഇതിനകം തന്നെ ഓൺലൈനിൽ വ്യാപകമായ ചർച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. എക്സ് ഫ്ലാറ്റ്ഫോമിലടക്കം നിരവധി
Homepage Featured India News

ലഡാക്ക് പ്രക്ഷോഭം: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കും വരെ ജയിലിൽ തുടരുമെന്ന് സോനം വാങ്ചുക്ക്

ന്യൂഡൽഹി: ലഡാക്ക് പ്രക്ഷോഭത്തിലെ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സോനം വാങ്ചുക്ക്. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കും വരെ ജയിലിൽ തുടരും എന്നാണ് അദ്ദേഹത്തിന്റെ സന്ദേ​ശം. വാങ്ചുകിന്റെ അറസ്റ്റിൽ ഭാര്യ ഗീതാഞ്ജലി ആങ്മോ നൽകിയ ഹേബിയസ് കോർപ്പസ് നാളെ സുപ്രീംകോടതി പരിഗണിക്കും. ലഡാക്കിലെ ജനങ്ങളെ പ്രക്ഷോഭമുണ്ടാക്കാൻ പ്രേരിപ്പിച്ചു എന്ന്
Homepage Featured India News

ഡാർജിലിങിൽ കനത്തമഴയും മണ്ണിടിച്ചിലും; 17 പേർ മരിച്ചു, പ്രധാന റോഡുകൾ അടച്ചു

ഡാർജിലിങ്: കനത്തമഴയിലും മണ്ണിടിച്ചിലിലും പശ്ചിമബം​ഗാളിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഡാർജിലിങ്ങിൽ 17 പേർക്ക് ജീവൻ നഷ്ടമായി. ഇന്നലെ രാത്രി മിരിക്, സുഖിയ പൊഖാരി മേഖലയിലുണ്ടായ മണ്ണിടിച്ചിലിലാണ് വൻ നാശമുണ്ടായത്. പ്രദേശത്ത് പാലങ്ങളും റോഡുകളും തകർന്നിട്ടുണ്ട്. മുഖ്യമന്ത്രി മമതാ ബാനർജി നാളെ ഡാർജിലിങ് സന്ദർശിക്കും. പൊലീസും പ്രാദേശിക ഭരണകൂടവും പ്രദേശത്ത് രക്ഷാപ്രവർത്തനം
Local News

മാലിന്യശേഖരണം; യൂസർഫീ 200 ആക്കിയേക്കും, കൊച്ചി കോർപ്പറേഷൻ കൗൺസിൽ യോ​ഗം ഏഴിന്

കൊച്ചി: വീടുകളിൽ നിന്നുള്ള മാലിന്യ ശേഖരണത്തിനായി കൊച്ചി കോർപ്പറേൻ ഈടാക്കുന്ന യൂസർ ഫീ 200 രൂപയാക്കി വർദ്ധിപ്പിച്ചേക്കും. നിലവിൽ ഇത് 150 രൂപയാണ്. യൂസർഫീ വർദ്ധിപ്പിക്കണമെന്ന് മാലിന്യ ശേഖരണ തൊഴിലാളികളുടെ അസോസിയേഷൻ കോർപറേഷനോട് ആവശ്യപ്പെട്ടിരുന്നു. ഈ മാസം ഏഴിനു ചേരുന്ന കോർപ്പറേഷന്റെ കൗൺസിൽ യോ​ഗം ഇതു സംബന്ധിച്ച് തീരുമാനമെയുക്കും. 250 രൂപയായി വർദ്ധിപ്പിക്കണമെന്നായിരുന്നു
Kerala Lead News News

ഇ സന്തോഷ് കുമാറിന് വയലാർ അവാർഡ് : പുരസ്കാരം തപോമയിയുടെ അച്ഛൻ എന്ന കൃതിക്ക്

തിരുവനന്തപുരം: 49ാമത് വയലാര്‍ സാഹിത്യ പുരസ്‌കാരം എഴുത്തുകാരൻ ഇ സന്തോഷ് കുമാറിന്. ‘തപോമയിയുടെ അച്ഛന്‍’ എന്ന കൃതിക്കാണ് പുരസ്‌കാരം ലഭിച്ചത്. ഞായറാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന യോ​ഗത്തിൽ വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് ജഡ്ജിങ് കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിക്കുകയായിരുന്നു. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. ടി.ഡി. രാമകൃഷ്ണന്‍, ഡോ.
Gulf Homepage Featured News

കണ്ടെയ്നറിൽ കള്ളക്കടത്ത്; 55 ലക്ഷം ദിനാർ വിലയുള്ള മയക്കുമരുന്ന് ഗുളികകൾ പിടികൂടി

കുവൈത്ത് സിറ്റി: കണ്ടെയ്നറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്ന് ഗുളികകൾ പിടികൂടി. ഷുവൈഖ് തുറമുഖത്ത് എത്തിയ 20 അടി കണ്ടെയ്‌നറിനുള്ളിൽ ഗ്ലാസ് പാനലുകളുടെ അരികുകളിൽ അതീവരഹസ്യമായി ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം 364 കിലോഗ്രാം ഭാരമുണ്ട്. ഇതിന് വിപണിയിൽ ഏകദേശം 55 ലക്ഷം കുവൈത്തി ദിനാർ വിലമതിക്കുമെന്നാണ് കണക്കാക്കുന്നത്. ഒരു അറബ്
Gulf Homepage Featured News

റിയാദ് വായിക്കുന്നു ! അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് റിയാദിൽ തുടക്കം

റിയാദ്: ​​​റിയാദ് വായിക്കുന്നു എന്ന ബാനറോടെ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് റിയാദ് അമീറ നൂറ യൂനിവേഴ്സിറ്റി കാമ്പസിൽ തുടക്കം കുറിച്ചു. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സാംസ്കാരിക പരിപാടികളിലൊന്നായ റിയാദ് അന്താരാഷ്ട്ര പുസ്തകമേള ഒക്ടോബർ 11 വരെ നീണ്ടുനിൽക്കും. സൗദി, അറബ്, അന്താരാഷ്ട്ര സാംസ്കാരിക സംഘടനകൾക്കും സ്ഥാപനങ്ങൾക്കും പുറമേ 25 ലധികം രാജ്യങ്ങളിൽ നിന്നുള്ള 2,000 ത്തിലധികം
Homepage Featured News World

അങ്ങനെ വിട്ടുപോകാൻ ഉദ്ദേശമില്ല; ഹമാസിനെ നിരായുധീകരിക്കുമെന്ന് നെതന്യാഹു

ജറുസലേം: ഇസ്രായേൽ ​ഗാസ യുദ്ധത്തിൽ ഹമാസ് സമാധാന കരാർ അം​ഗീകരിച്ചതിന് പിന്നാലെ ഹമാസിനെ നിരായുധീകരിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയുടെ ഭാ​ഗമായോ സൈനിക നടപടികളിലൂടെയോ ഹമാസിന്റെ നിരായുധീകരണം നടത്തുമെന്നാണ് വീഡിയോ സന്ദേശത്തിലൂടെ നെതന്യാഹു പറ‍ഞ്ഞത്. ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യം പൂർണമായി പിൻമാറില്ലെന്നും അദ്ദേഹം സൂചന