Home Archive by category News (Page 186)
Homepage Featured Kerala News

അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ മത്സരം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

തിരുവനന്തപുരം: അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ മത്സരവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. നവംബര്‍ മാസം കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. സ്റ്റേഡിയം ലോകോത്തര നിലവാരത്തില്‍
Homepage Featured News World

വാഹനത്തിൽ മയക്കുമരുന്നെന്ന് സംശയിച്ച് അറസ്റ്റ്; യുഎസിൽ ഇന്ത്യൻ വംശജന് നാടുകടത്തൽ ഭീഷണി

വാഷിങ്ടൺ: യുഎസിലെ ആർക്കൻസോയിൽ താമസിക്കുന്ന ഇന്ത്യൻ വംശജന് നാടുകടത്തൽ ഭീഷണി. തന്റെ വാഹനത്തിലുണ്ടായിരുന്ന പെർഫ്യൂം കുപ്പിയെ മയക്കുമരുന്നെന്ന് തെറ്റുദ്ധരിച്ച് യുഎസിൽ അറസ്റ്റിലായ കപിൽ രഘുവാണ് നാടുകടത്തൽ ഭീഷണി നേരിടുന്നത്. ഇക്കഴിഞ്ഞ മേയ് മാസത്തിലായിരുന്നു വാഹന പരിശോധനയ്ക്കിടെ രഘുവിനെ അറസ്റ്റ് ചെയ്തത്. വാഹനത്തിലുണ്ടായിരുന്ന ഒരു പെര്‍ഫ്യൂമിന്റെ കുപ്പിയാണ് ഇദ്ദേഹത്തിന് കെണിയായത്.
India News

60 കോടി രൂപയുടെ തട്ടിപ്പ്: ശില്‍പ ഷെട്ടിയെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് മുംബൈ പൊലീസ്

മുംബൈ: അറുപത് കോടിയുടെ തട്ടിപ്പ് നടത്തിയ കേസിൽ ബോളിവുഡ് നടിയും സംരംഭകയുമായ ശില്‍പ ഷെട്ടിയെ നാല് മണിക്കൂറിലേറെ ചോദ്യം ചെയ്ത് പൊലീസ്. മുംബൈ പൊലീസിന്റെ ഇക്കണോമിക് ഒഫന്‍സസ് വിങാണ് നടിയെ ചോദ്യം ചെയ്തത്. ഏകദേശം നാലര മണിക്കൂർ ചോദ്യം ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പൊലീസ് ശിൽപ ഷെട്ടിയുടെ വസതിയിൽ എത്തിയാണ് ചോദ്യം ചെയ്യല്‍
Homepage Featured News World

പാക്കിസ്ഥാൻ വ്യവസ്ഥാപിതമായ വംശഹത്യ നടത്തുന്ന രാജ്യം; 1971 ഓർമ്മിപ്പിച്ച് ഇന്ത്യയുടെ യുഎൻ അംബാസിഡർ

ന്യൂയോർക്ക് : വ്യവസ്ഥാപിതമായ വംശഹത്യ നടത്തുന്ന രാജ്യമാണെന്നും തെറ്റുദ്ധാരണകളും അതിശയോക്തികളും കൊണ്ട് ലോകത്തിന്റെ ശ്രദ്ധതിരിക്കാനാണ് അവരുടെ ശ്രമമെന്നും ഇന്ത്യയുടെ യുഎൻ അംബാസിഡർ. സ്വന്തം രാജ്യത്തെ ജനങ്ങളെ ബോംബ് വർഷിച്ച് കൊല്ലുന്നവരാണ് അവരെന്നും യുഎൻ അംബാസിഡർ പർവതനേനി ഹരീഷ് പറഞ്ഞു. ‘സ്ത്രീകള്‍, സമാധാനവും സുരക്ഷയും’ എന്ന വിഷയത്തില്‍ യുഎൻ സുരക്ഷാ കൗൺസിലിൽ നടന്ന
Homepage Featured News

വീണ്ടും ട്രംപിന്റെ താരിഫ് പ്രഖ്യാപനം, അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ട്രക്കുകൾക്ക് 25% താരിഫ്

വാഷിംഗ്ടൺ: ഇറക്കുമതിയിൽ അടുത്ത പണി തീരുവയിൽ യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പുതിയ താരിഫ് ഏർപ്പെടുത്തി. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഇടത്തരം ഹെവി-ഡ്യൂട്ടി ട്രക്കുകൾക്കും 25% താരിഫ് ചുമത്തി. നവംബർ 1 മുതൽ പുതിയ ഇറക്കുമതി തീരുവ നിലവിൽ വരുമെന്ന് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തിൽ ട്രംപ് വ്യക്തമാക്കി. കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമാണ് അമേരിക്ക
Homepage Featured Kerala News

80 ലക്ഷം വീടുകളിൽ നവകേരള ക്ഷേമ സർവ്വേ; ലക്ഷ്യം രണ്ടാം തുടർഭരണം?

തിരുവനന്തപുരം: രണ്ടാം തുടർഭരണം ലക്ഷ്യമിട്ട് വിപുലമായ പദ്ധതികളാണ് പിണറായി സർക്കാരിന്റെ അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് ജനഹിതം അറിയാൻ രൂപപ്പെടുത്തിയ നവകേരള ക്ഷേമ സര്‍വ്വെയാണ് അതിലൊന്ന്. സര്‍ക്കാര്‍ ചെയ്ത ക്ഷേമ പദ്ധതികളുടെ വിലയിരുത്തലാണ് പ്രധാന ഉദ്ദേശം. ഒപ്പം ഇനി സര്‍ക്കാര്‍ മുൻകയ്യെടുത്ത് നടപ്പാക്കണമെന്ന് ജനം ആഗ്രഹിക്കുന്ന കാര്യങ്ങളിൽ അഭിപ്രായ
Homepage Featured India News

ചീഫ് ജസ്റ്റിസിന് നേരെ അതിക്രമം; ദൈവമാണ് പ്രേരണ, കുറ്റബോധമില്ലെന്ന് അഭിഭാഷകൻ രാകേഷ് കിഷോർ

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആർ ​ഗവായ്ക്ക് നേരെ നടത്തിയ ആക്രമണ ശ്രമത്തിൽ തീരെ കുറ്റബോധമില്ലെന്ന് അഭിഭാഷകൻ രാകേഷ് കിഷോർ. അങ്ങനെയൊരു പ്രവർത്തിക്ക് പ്രേരിപ്പിച്ചത് ദൈവമാണെന്നും തനിക്ക് ശരിയെന്ന് തോന്നിയതാണ് ചെയ്തതെന്നുമാണ് രാകേഷ് കിഷോറിന്റെ പ്രതികരണം. ഇതിന്റെ പേരിൽ എന്ത് പ്രത്യാഘാതമുണ്ടായാലും അത് നേരിടാൻ തയ്യാറാണെന്നും രാകേഷ് വ്യക്തമാക്കി. പ്രധാനമന്ത്രി
Homepage Featured Kerala News

ശബരിമല സ്വർണ്ണപ്പാളി വിവാദം: ഉണ്ണികൃഷ്ണൻ പോറ്റിയുമായി നേരിട്ട് ബന്ധമില്ലെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി മോഷണ വിവാ​ദത്തിൽ പ്രതികരിച്ച് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി നേരിട്ട് ബന്ധമില്ലെന്നും പോറ്റി ഒരു കാര്യത്തിനും തന്നെ സമീപിച്ചിട്ടില്ല എന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. സ്വർണപാളി, ദ്വാരപാലക ശിൽപങ്ങൾ എന്നിവ നവീകരണത്തിനായി നൽകുന്ന സമയത്ത് താൻ അവിടെ കമ്മീഷണറുടെയോ പ്രസിഡൻ്റിന്റെയോ സ്ഥാനം വഹിച്ചിരുന്നില്ല എന്നും
Homepage Featured News World

‌ട്രംപിന്റെ ഭീഷണിക്ക് പുല്ലുവില; റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് എണ്ണ ഒഴുക്ക് തുടരുന്നു

മുംബൈ: അമേരിക്ക നിരന്തരം ഭീഷണി മുഴക്കിയിട്ടും റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് അസംസ്കൃത എണ്ണ ഒഴുകുന്നത് തുടരുകയാണ്. സെപ്റ്റംബർ മാസത്തിലും ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയിൽ റഷ്യയാണ് മുന്നിൽ നിൽക്കുന്നത്. എന്നാൽ, ആഗോളതലത്തിൽ എണ്ണനീക്കം സംബന്ധിച്ച കണക്കുകൾ വിശകലനം ചെയ്യുന്ന കെപ്ലറിന്റെ റിപ്പോർട്ട് പ്രകാരം ഓഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറിൽ ഇറക്കുമതിയിൽ നേരിയ
Lead News News World

ഇസ്രായേൽ പലസ്തീൻ യുദ്ധം: സമാധാന ചർച്ചകൾക്ക് തുടക്കമായി

ന്യൂഡൽഹി: ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുന്നോട്ടുവച്ച ഇരുപതിന സമാധാന പദ്ധതിയിൽ അന്തിമ ധാരണയിലെത്താൻ ഇസ്രായേലും ഹമാസും ചർച്ച തുടങ്ങി. ഇരു വിഭാ​ഗങ്ങളും ഈജിപ്ഷ്യൻ നഗരമായ ഷാം എൽ-ഷൈഖിൽ അനൗദ്യോഗിക ചർച്ചകൾക്ക് തുടക്കമിട്ടു. പലസ്തീൻ തടവുകാരെ മോചിപ്പിക്കുകയും ഒപ്പം ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതിനും വേണ്ടിയുള്ള ചർച്ചയാണ്