Home Archive by category News (Page 183)
Homepage Featured Kerala News

കണ്ണൂരിൽ എസ്ഐയെ കാര്‍ ഇടിച്ചു; ബോണറ്റിൽ തൂങ്ങിക്കിടന്ന് രക്ഷപ്പെട്ടു, സംഭവം ​ഗതാ​ഗതം നിയന്ത്രിക്കുന്നതിനിടെ

കണ്ണൂർ: ​ഗതാ​ഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനിടെ വളപട്ടണം പോലീസ് സബ് ഇന്‍സ്പെക്ടറെ കാർ ഇടിച്ചു. ബോണറ്റിന് മുകളില്‍ വീണ എസ്ഐ ടി.എം. വിപിന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. വളപട്ടണം പാലത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ രണ്ട് പോലീസുകാര്‍ക്കൊപ്പം
Homepage Featured Kerala News

ഡോക്‌ടറെ വെട്ടി പരുക്കേൽപ്പിച്ച സംഭവം; സംസ്ഥാന വ്യാപക പ്രതിഷേധദിനം സംഘടിപ്പിക്കും: കെജിഎംഒഎ

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്‌ടറെ വെട്ടി പരുക്കേൽപ്പിച്ച സംഭവത്തിൽ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. കോഴിക്കോട് ജില്ലയിൽ ഡോക്ടർമാർ ഇന്ന് പണി മുടക്കും. എന്നാൽ ആശുപത്രികളിലെ അത്യാഹിത വിഭാ​ഗം പ്രവർത്തിക്കും. മറ്റ് ജില്ലകളിൽ പണ് മുടക്കില്ലെന്നും ഒപി സേവനങ്ങളെ ബാധിക്കാത്ത രീതിയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെജിഎംഒഎ അറിയിച്ചു.
Homepage Featured Kerala News

ആലപ്പുഴയില്‍ പുതിയ സബ് ജയില്‍; അട്ടക്കുളങ്ങര വനിതാ ജയിൽ മാറ്റി സ്ഥാപിക്കും: മന്ത്രിസഭായോഗം

തിരുവനന്തപുരം: ആലപ്പുഴയില്‍ പുതിയ സബ് ജയില്‍ നിർമിക്കാനും അട്ടക്കുളങ്ങര വനിതാ ജയിൽ മാറ്റി സ്ഥാപിക്കാനും ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ആലപ്പുഴ ജില്ലാ ജയില്‍ മുമ്പ പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് പുതിയ സബ് ജയില്‍ ആരംഭിക്കും. ഇതിനായി 24 തസ്തികകള്‍ സൃഷ്ടിക്കും. അട്ടക്കുളങ്ങര വനിതാ ജയിൽ, അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാതെ തിരുവനന്തപുരം സെൻട്രൽ പ്രിസണിലെ പഴയ വനിതാ
Homepage Featured Kerala News

മുഖ്യമന്ത്രിയുടെ എട്ടുമുക്കാൽ പരാമർശം; പ്രവർത്തിയാണ് പൊക്കം, മറുപടിയുമായി ഷാഫി പറമ്പിൽ എംപി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നജീബ് കാന്തപുരത്തെ ഉദ്ദേശിച്ച് നടത്തിയ ബോഡി ഷെയ്മിങ് പരാമർശങ്ങൾക്കെതിരെ ഷാഫി പറമ്പിൽ എംപി രം​ഗത്ത്. പ്രവർത്തിയാണ് പൊക്കമെന്നും എട്ടു മുക്കാലിനു പകരം എട്ടടി ഉയരമുള്ള പദ്ധതികൾ നടത്തുന്ന തലപ്പൊക്കത്തിന്റെ പേരാണ് നജീബ് കാന്തപുരമെന്നും ഷാഫി പറഞ്ഞു. എന്തിലും പൊളിറ്റിക്കൽ കറക്ട്നെസ്സ് കാണുന്ന ഇടതുപക്ഷ സുഹൃത്തുക്കളെയൊന്നും ഈ വഴിക്ക്
Homepage Featured Kerala News

മുണ്ടക്കൈ-ചൂരൽമല ദുരന്തം; കടം എഴുതിത്തള്ളില്ലെന്ന കേന്ദ്ര തീരുമാനം അംഗീകരിക്കില്ലെന്ന് ഹൈക്കോടതി

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിനിരയായവരുടെ കടം എഴുതിത്തള്ളാൻ കഴിയില്ലെന്ന കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിലെ നിലപാട് അം​ഗീകരിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മറ്റു സംസ്ഥാനങ്ങൾക്ക് അനുവദിച്ച തുകകൾ താരതമ്യം ചെയ്ത കോടതി കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചു. അസ്വസ്ഥതയുണ്ടാക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റെതെന്നും കേരളത്തോട് ചിറ്റമ്മ നയമെന്നും കോടതി പറഞ്ഞു. കടം
Homepage Featured Kerala News

ഡോക്ടർക്ക് വെട്ടേറ്റ സംഭവം; അപലപിച്ച് ആരോ​ഗ്യമന്ത്രി വീണ ജോർജ്ജ്, പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെയുണ്ടായത് അത്യന്തം അപലപനിയവും മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമായ അക്രമമാണെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്ജ് പ്രതികരിച്ചു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മസ്തിഷ്കജ്വരം ബാധിച്ച് കുട്ടി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചെത്തി പിതാവ് സനൂപ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ വെട്ടി
Lead News News World

രസതന്ത്ര നൊബേൽ മൂന്നു പേർക്ക്; മെറ്റല്‍-ഓര്‍ഗാനിക് ഫ്രെയിംവര്‍ക്കുകളുടെ വികസനത്തിനാണ് പുരസ്‌കാരം

സ്റ്റോക്ക് ഹോം: 2025 ലെ രസതന്ത്ര നൊബേൽ മൂന്നു പേർക്ക്. സുസുമു കിറ്റഗാവ, റിച്ചാര്‍ഡ് റോബ്‌സണ്‍, ഒമര്‍ എം. യാഗി എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍. മെറ്റല്‍-ഓര്‍ഗാനിക് ഫ്രെയിംവര്‍ക്കുകളുടെ വികസനത്തിനാണ് പുരസ്‌കാരം ലഭിച്ചത്. മരുഭൂമിയിലെ വായുവിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് പിടിച്ചെടുക്കാൻ കഴിയുന്ന തന്മാത്രകളാണ് മെറ്റൽ ഓര്​ഗാനിക് ഫ്രെയിംവർക്കുകൾ. മരുഭൂമിയിലെ വായുവിൽ നിന്ന് ജലം
Kerala Lead News News

മകളെ കൊന്നവനല്ലേയെന്ന് ആക്രോശിച്ച് ആക്രമണം; താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു

താമരശ്ശേരി: മസ്തിഷ്കജ്വരം ബാധിച്ച് കുട്ടി മരിച്ച സംഭവത്തിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച് പിതാവ്. 9 വയസ്സുള്ള കുട്ടി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചെത്തിയ പിതാവ് സനൂപാണ് ഡോക്ടർ വിപിനെ വെട്ടി പരിക്കേൽപ്പിച്ചത്. ഡോക്ടർക്ക് ​ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. രണ്ടു കുട്ടികളുമായി എത്തിയ ശേഷം സനൂപ് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ
Homepage Featured Kerala News

കഫ് സിറപ്പ് കഴിച്ച കുട്ടികളുടെ മരണം: തമിഴ്നാടിനെതിരെ കേന്ദ്രം

ന്യൂഡൽഹി: കോൾഡ്രിഫ് എന്ന കഫ് സിറപ്പ് കഴിച്ചതിനെ തുടർന്ന് 19 കുട്ടികൾ മരിച്ച സംഭവത്തിൽ തമിഴ്നാടിനെതിരെ കേന്ദ്രം. മധ്യപ്രദേശിലും രാജസ്ഥാനിലുമാണ് കുട്ടികൾ മരിച്ചത്. തമിഴ്‌നാട് ഡ്രഗ്‌സ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റിന്റെ 26 പേജുള്ള പരിശോധനാ റിപ്പോർട്ടിൽ, കോൾഡ്രിഫ് നിർമ്മിച്ച ശ്രേസൻ ഫാർമസ്യൂട്ടിക്കൽസ് പ്ലാന്റിൽ വൃത്തിഹീനമായ അവസ്ഥ, തുരുമ്പിച്ച ഉപകരണങ്ങൾ, ഫാർമ-ഗ്രേഡ് അല്ലാത്ത
Homepage Featured India News

ജോണി വാക്കറിനും ​ഗ്ലെൻഫിഡിച്ചിനും വില കുറയുമോ?; സ്കോച്ച് വിസ്കികൾക്ക് വൻ നികുതിയിളവ്

മുംബൈ: ഇന്ത്യക്കാരുടെ ഇഷ്ട സ്കോച്ച് വിസ്കി ബ്രാൻഡുകളായ ജോണി വാക്കറിനും ​ഗ്ലെൻഫിഡിച്ചിനുമൊക്കെ വില കുത്തനെയിടിഞ്ഞേക്കും. സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാ​ഗമായി സ്കോച്ച് വിസ്കി വ്യവസായത്തിന് വൻ നികുതിയിളവുകൾക്കാണ് യുകെയുമായി ധാരണയാവുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാർമറുടെ ആദ്യ ഇന്ത്യാ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് സ്കോച്ച് വിസ്കി വ്യവസായവുമായി