ലഖ്‌നൗ: പ്രായപൂർത്തിയാക്കാത്ത സഹോദരിമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുട്ടികൾ കളിച്ചിരുന്ന ഏതെങ്കിലും ഗെയിമിന്റെ ടാസ്കിന്റെ ഭാഗമായിരുന്നോ എന്ന് സംശയമുണ്ടെന്ന് പിതാവ്. തന്റെ സാമ്പത്തിക പ്രതിസന്ധി കാരണമായിട്ടില്ലെന്ന് കുട്ടികളുടെ അച്ഛൻ പറഞ്ഞു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. കൊറിയൻ സീരീസുകളിലും
ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയുടെ ആവശ്യത്തിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഒരു രാഷ്ട്രീയ പാർട്ടിയുടെ ആവശ്യം പരിഗണിച്ച് തെരെഞ്ഞെടുപ്പ് ഫലം റദ്ദാക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ആവശ്യമെങ്കിൽ മാതൃക പെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടി ഹർജിക്കാർക്ക് പാറ്റ്ന ഹൈക്കോടതിയെ സമീപിക്കാമെന്നും
പത്തനംതിട്ട: ഗുണ്ടാ പിരിവ് നല്‍കാത്തതിനെ തുടര്‍ന്ന് തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു. സംഭവത്തില്‍ കാപ്പാ കേസ് പ്രതി സുബിന്‍ അലക്‌സാണ്ടര്‍ അടക്കം നാല് പേര്‍ പിടിയിലായി. ഫെബ്രുവരി ഒന്നിന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. തിരുവല്ല നഗരത്തോട് ചേർന്ന് പ്രവർത്തിക്കുന്ന സ്പായിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. മൂന്നാം
കണ്ണൂർ: ശബരിമല സ്വർണ്ണകൊള്ള കേസ് പരിപൂർണമായും അട്ടിമറിക്കപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങൾ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് കേസിൽ എം വി ഗോവിന്ദനെ കൊണ്ട് മറുപടി പറയിപ്പിക്കുമെന്നും പാർട്ടി പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിലിനെ എം എൽ എ സ്ഥാനത്ത് നിന്ന് പുറത്താക്കുന്നതിൽ എത്തിക്സ് കമ്മിറ്റിയാണ് തീരുമാനമെടുക്കേണ്ടതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: ഇന്നലെ രാത്രി ട്രിവാൻഡ്രം ക്ലബ്ബിന് മുന്നില്‍ യുവാക്കള്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച സംഭവത്തിൽ നടൻ മണിയൻപിള്ള രാജുവിന് ജാമ്യം. അപകടത്തിൽ നേരത്തെ മണിയൻപിള്ള രാജുവിനെതിരെ കേസെടുത്ത പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അപകടമുണ്ടാക്കിയ വോള്‍വോ കാര്‍ കണ്ടെത്തി. ടെന്നീസ് ക്ലബ്ബിന്‍റെ പിന്നിൽ നിന്നാണ് മണിയൻപിള്ള രാജുവിന്‍റെ കാര്‍ കണ്ടെത്തിയത്. എഫ്ഐആറിൽ നടന്റെ
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്നത്തെ സ്വർണവില 22 കാരറ്റ് ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,965 രൂപയിലെത്തി. ഒരു പവൻ 22 കാരറ്റ് സ്വർണവിലയിൽ 1,520 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,11,720 രൂപയായി താഴ്ന്നു. ഇന്നലെ നാലായിരത്തോളം രൂപയുടെ കുറവുണ്ടായ വിപണിയിലാണ് ഇന്നും ഇടിവ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് 18 കാരറ്റ് സ്വർണം ഗ്രാമിന് 11,475 രൂപയാണ്
ന്യൂഡൽഹി: വിവാഹിതയായ സ്ത്രീക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതിപ്പെടാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ബി.വി നാഗരത്ന, ഉജ്ജ്വൽ ഭുയാൻ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. 1955 ലെ ഹിന്ദു വിവാഹ നിയമം അഞ്ചാം വകുപ്പ് പ്രകാരം വിവാഹം കഴിച്ച ഒരാൾക്ക് വിവാഹ ബന്ധം നിലനിൽക്കെ മറ്റൊരു വിവാഹം കഴിക്കാനാകില്ലെന്നത് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഒരു വനിത
ഇംഫാൽ: രാഷ്ട്രപതിഭരണം അവസാനിച്ചതിന് പിന്നാലെ മണിപ്പൂരിൽ വീണ്ടും സംഘർഷം. കുക്കി വിഭാഗത്തിലുള്ളവരുടെ പ്രതിഷേധമാണ് അക്രമാസക്തമായത്. കുക്കി വിഭാഗത്തിൽ നിന്നുള്ള എംഎൽഎമാർ എൻഡിഎ സർക്കാരിന്‍റെ ഭാഗമായതിന് എതിരെയായിരുന്നു പ്രതിഷേധം. അക്രമത്തെത്തുടർന്ന് കുക്കി മേഖലകൾ ഇന്ന് സുരക്ഷാസേന അടച്ചുപൂട്ടും. മണിപ്പൂരിലെ ചുരചന്ദ്പൂരിൽ കഴിഞ്ഞ ദിവസം വ്യാപക അക്രമം ഉണ്ടായിരുന്നു. വാഹനഗതാഗതം
കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. കേന്ദ്ര കുടുംബക്ഷേമ മന്ത്രാലയം ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി പറഞ്ഞു. സംസ്ഥാന സർക്കാർ നിർദേശിച്ച സ്ഥലത്താണ് കേന്ദ്രസർക്കാർ സാധ്യതാ പഠനം നടത്തേണ്ടത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഫെബ്രുവരി 25 നു മുമ്പ് രേഖാമൂലം ഹൈക്കോടതിയെ
തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബിനുമുന്നിൽ മണിയൻപിള്ള രാജുവിന്റെ കാറിടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് പരുക്ക്. ട്രിവാന്‍ഡ്രം ക്ലബിലെ സുബ്രമണ്യം ഹാളിൽ നിന്ന് വരുകയായിരുന്ന നടന്റെ കാർ ബൈക്കിൽ ഇടിച്ച് നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണ് പരുക്ക് പറ്റിയത്. അപകടത്തിൽ നിവേദിതിന്‍റെ കാലുകൾ ഒടിഞ്ഞു. സൂരജിന്റെ നട്ടെല്ലിന് പരുക്കുണ്ട്. പരുക്കേറ്റവരിൽ ഒരാൾ ഒരാൾ കിംസിലും ഒരാൾ എസ്

























