തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടയിലാണ് സർക്കാരിനെയും സിപിഎമ്മിനെയും പ്രതിസന്ധിയിലാക്കി മുഖ്യമന്ത്രിയുടെ മകനെതിരേയുള്ള ഇഡി സമൻസ് വന്നത്. സ്വർണ്ണപ്പാളി കേസിൽ മുഖ്യമന്ത്രിയെ ഉന്നമിട്ട പ്രതിപക്ഷത്തിന് വീണ്ടുമൊരു ആയുധമാണ് 2023ൽ മകൻ വിവേക്
തൃശൂര്‍: മുഖ്യമന്ത്രിയെ മുതൽ പ്രധാനമന്ത്രിയെ വരെ കല്യാണം വിളിച്ചു വ്യത്യസ്തനാവുകയാണ് ആന്റോ തൊറയന്‍ എന്ന ചെറുപ്പക്കാരൻ. സേവ് ദി ഡേറ്റ് എങ്ങനെ വൈറലാക്കാം എന്ന് ചിന്തിക്കുന്ന യുവത്വത്തിന്റെ ഇടയിൽ കല്യാണക്കുറി അടിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തൊട്ട് കല്യാണം വിളിച്ചിരിക്കുകയാണ് ആന്റോ. വെറുതേ ക്ഷണിക്കുകയല്ല നാടടച്ച് കത്തയച്ചാണ് കല്യാണം വിളിക്കുന്നത്. പുതുതലമുറയെ
കോഴിക്കോട്: സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കാലിക്കറ്റ് സർവകലാശാല ക്യംപസ് അനിശ്ചിതകാലത്തേക്ക് അടച്ചു. ക്ലാസുകളും ഹോസ്റ്റലുകളും അടച്ചിടുമെന്നും ഹോസ്റ്റലിലുള്ളവർ എത്രയും വേഗം മാറണമെന്നുമാണ് സർവകലാശാലയുടെ നിർദേശം. കഴിഞ്ഞ ദിവസം വോട്ടെണ്ണലിനിടെ ബാലറ്റു പേപ്പറുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് യുഡിഎസ്എഫ് –
കൊൽക്കത്ത: കൊൽക്കത്തയിൽ ഒഡിഷ സ്വദേശിനിയായ രണ്ടാം വർഷ എംബിബിഎസ് ബിരുദ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. വെള്ളിയാഴ്ച രാത്രി സുഹൃത്തിനൊപ്പം പുറത്തുപോയ പെൺകുട്ടിയെ 8.30 ഓടെ ചിലർ തടഞ്ഞു നിർത്തുകയും വനപ്രദേശത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പെൺകുട്ടിയുടെ സുഹൃത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടി ഒഡീഷയിലെ ജലേശ്വര്‍ സ്വദേശിനിയും ദുര്‍ഗാപുരിലെ
വാഷിങ്ടൺ: ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ് എഴുതിയ കത്തിലെ ആവശ്യം പരിഗണിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ 24 മണിക്കൂറിനിടെ എട്ട് കുഞ്ഞുങ്ങളെ അവരുടെ കുടുംബങ്ങളിലെത്തിച്ചു. റഷ്യ-യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് അഭയാർത്ഥികളായി റഷ്യയിലെത്തിയ കുട്ടികളെയാണ് റഷ്യയുടേയും യുക്രൈനിന്റെയും അധികൃതർ ചേർന്ന് അവരുടെ വീടുകളിലെത്തിച്ചത്. അലാസ്‌കയിലെ ഉച്ചകോടി ചർച്ചകൾക്കിടയിൽ പ്രസിഡന്റ്
ന്യൂയോർക്ക്: സ്റ്റാർലിങ്കിന്റെ ഉപഗ്രഹങ്ങളിൽ ചിലത് ഭൂമിയിലേക്ക് പതിക്കുന്നതായും അന്തരീക്ഷത്തിൽ വെച്ച് കത്തുന്നതായും റിപ്പോർട്ട്. പ്രവർത്തന രഹിതമായി വീഴുന്ന ഈ കൃത്രിമ ഉപഗ്രഹങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തെ കുറച്ചൊന്നുമല്ല മലിനമാക്കുന്നതെന്നാണ് ഗവേഷകർ പറയുന്നത്. ഇലോൺ മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് കമ്പനിയാണ് സ്റ്റാർലിങ്ക്. 6000 ത്തോളം ഉപഗ്രഹങ്ങളാണ് സ്റ്റാർലിങ്കിന്റേതായി
ഇസ്ലാമാബാദ്: പലസ്തീൻ ഇസ്രായേൽ വിഷയത്തിൽ ട്രംപിന്റെ സമാധാന കരാറിനെതിരെ പാക്കിസ്താനിൽ നടന്ന പ്രതിഷേധം കലാപത്തിലേക്ക്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ വെടിവെപ്പിൽ 11 പേർ കൊല്ലപ്പെട്ടു. ഇരുപതിലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. പാക്കിസ്ഥാനിലെ ടിഎൽപി എന്ന പാർട്ടി നടത്തിയ പ്രതിഷേധമാണ് കലാപത്തിലേക്ക് നീങ്ങിയത്. അമേരിക്കയുടെ സമാധാന പദ്ധതി ഗാസയെ
ന്യൂഡൽഹി: ദീപാവലി സമയത്ത് ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും (എൻസിആർ) അഞ്ച് ദിവസത്തേക്ക് പടക്കങ്ങൾ വിൽക്കുന്നതിനും പൊട്ടിക്കുന്നതിനും സുപ്രീം കോടതി അനുമതി നൽകി. നാഷണൽ എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (NEERI) അംഗീകരിച്ച പ്രകൃതി സൗഹൃദ അഥവാ “പച്ച പടക്കങ്ങൾ” മാത്രം അനുവദിക്കുന്ന കർശനമായ ചട്ടക്കൂട് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചതിനെത്തുടർന്ന്
ഡൽഹി: അഫ്ഗാനിസ്താൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്താക്കിയുടെ വാർത്താ സമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകരെ വിലക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി കേന്ദ്രസർക്കാർ. വാർത്താ സമ്മേളനം നടന്ന ഡൽഹിയിലെ എംബസി പ്രദേശം ഇന്ത്യാ ഗവണ്മെന്റിന്റെ അധികാര പരിധിയിൽ വരുന്നതല്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രതികരണം. വാർത്താസമ്മേളനത്തിലേക്ക് മാധ്യമ പ്രവർത്തകരെ
പാലക്കാട്: ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കാട്ടുകുളം സ്വദേശി ദീക്ഷിതിന്റെ ഭാര്യ വൈഷ്ണവിയാണ് (26) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ദീക്ഷിതിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ 9 ന് രാത്രിയാണ് വൈഷ്ണവിയെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്ന് പറഞ്ഞ് ദീക്ഷിത് മാങ്ങാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുന്നത്.


























