Home Archive by category News (Page 174)
Homepage Featured India News

സമുദ്രോൽപ്പന്നങ്ങൾക്ക് പുതിയ വിപണികൾ തുറക്കും: കേന്ദ്ര വാണിജ്യ മന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ സമുദ്രോൽപ്പന്നങ്ങൾക്ക് റഷ്യ, യൂറോപ്യൻ യൂണിയൻ, സൗത്ത് കൊറിയ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ പുതിയ വിപണി തുറക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയൽ ഉറപ്പ് നൽകിയതായി സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ് കേരള ഹൗസിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ
Homepage Featured Kerala News

കുന്നംകുളം മുൻ എംഎൽഎ ബാബു എം പാലിശ്ശേരി അന്തരിച്ചു

തൃശ്ശൂർ: മുന്‍ എംഎല്‍എയും സിപിഎം നേതാവുമായി ബാബു എം പാലിശ്ശേരി(67) അന്തരിച്ചു. വർഷങ്ങളായി പാർക്കിൻസൺ രോ​ഗം മൂലം കിടപ്പിലായിരുന്നു. രണ്ടു ദിവസമായി കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്. 1984 ൽ സിപിഐഎമ്മിൽ അം​ഗമായ അദ്ദേഹം 2006 ലും 2011 ലുമായി കുന്നംകുളത്തെ പ്രതിനിധീകരിച്ച് രണ്ടു തവണ നിയമസഭയിലെത്തിയിരുന്നു. 1980 ൽ
Homepage Featured Kerala News

സജിത കൊലക്കേസ്; ചെന്താമര കുറ്റക്കാരൻ, ഇരട്ടക്കൊലയിൽ വിചാരണ ഉടൻ

നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. ചെന്താമരയ്ക്കെതിരെ ചുമത്തിയ കൊലക്കുറ്റമടക്കമുള്ള കുറ്റങ്ങളെല്ലാം തെളിഞ്ഞു. ഫോറൻസിക് തെളിവുകൾ പരിശോധിച്ച ശേഷമാണ് വിധി. ചെന്താമര തന്നെ കുറ്റക്കാരനായ ഇരട്ടക്കൊല കേസിലും വിചാരണ ഉടൻ ആരംഭിക്കും. സജിത കൊലക്കേസിൽ റിമാന്‍ഡിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങി ഇരട്ടക്കൊലപാതകം നടത്തിയതോടെയാണ് വിഷയം വീണ്ടും
Homepage Featured Kerala News

കേരളത്തിൽ തുടരാനനുവദിക്കണം; അതൃപ്തി പരസ്യമാക്കി അബിൻ വർക്കി

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി യൂത്ത് കോൺ​ഗ്രസ് നേതാവ് അബിൻ വർക്കി രം​ഗത്ത്. ദേശീയതലത്തിലേക്കില്ലെന്നും തന്നെ കേരളത്തിൽ തുടരാനനുവദിക്കണമെന്നും അബിൻ വർക്കി പറഞ്ഞു. താൻ വൈസ് പ്രസിഡന്റായി തുടരാൻ തയ്യാറാണെന്നും അദ്ദേഹം പറയുന്നു. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അബിൻ. താൻ പാർട്ടിയിൽ പ്രവർത്തിക്കുകയല്ല
Homepage Featured Kerala News

വീണ്ടും സ്വർണ്ണ വിവാദം; വൈക്കം മഹാദേവ ക്ഷേത്രത്തിൽ 255.830 ഗ്രാം സ്വർണം നഷ്‌ടപ്പെട്ടതായി ഓഡിറ്റ് റിപ്പോർട്ട്

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ വഴിപാട് ഇനങ്ങളിലായി ലഭിച്ച 255.830 ഗ്രാം സ്വർണം നഷ്‌ടപ്പെട്ടതായി ഓഡിറ്റ് റിപ്പോർട്ട്. സംസ്ഥാന ഓഡിറ്റ് വകുപ്പിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനായുള്ള വിഭാഗമാണു സ്വർണം കാണാതായ വിവരം കണ്ടെത്തിയത്.വഴിപാട് ഇനങ്ങളിലായി കിട്ടുന്ന സ്വർണം, വെള്ളി ഉരുപ്പടികൾ തിരുവാഭരണം റജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷം മുദ്രപ്പൊതി എന്നെഴുതി പൊതികളായാണു സ്ട്രോങ് റൂമിൽ
Homepage Featured India News

പോക്സോ കോടതി ജഡ്ജിക്ക് നിർബന്ധിത നിയമ പരിശീലനം നൽകണം: മദ്രാസ് ഹൈക്കോടതി

ചെന്നൈ: പോക്സോ കോടതി ജഡ്ജിക്ക് നിർബന്ധിത നിയമ പരിശീലനം നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്. ജഡ്ജി നിയമത്തിലെ അടിസ്ഥാന തത്വങ്ങൾ പഠിക്കട്ടെ എന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ നടപടി. തമിഴ്നാട് ദിണ്ടിഗൽ കോടതിയിലെ ജഡ്ജിയെയാണ് നിയമ പരിശീലനത്തിനായി സംസ്ഥാന ജുഡീഷ്യൽ അക്കാദമിയിലേക്ക് അയക്കാൻ രജിസ്ട്രിക്ക് മദ്രാസ് ഹൈക്കോടതി നിര്‍ദേശം നൽകിയത്. ദിണ്ടിഗൽ സ്വദേശിയായ യുവാവിനെ ജീവപര്യന്തം
Homepage Featured India News

ഗാസ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കാതെ മോദി; കാരണം പാക്കിസ്ഥാനോ?

ഗാസ സമാധാന പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഈജിപ്തില്‍ നടന്ന ഉച്ചകോടിയിലേക്ക് നേരിട്ടു ക്ഷണമുണ്ടായിട്ടും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാത്തത് ചര്‍ച്ചയാകുന്നു. ലോകം ഉറ്റുനോക്കുന്ന ഉച്ചകോടിയില്‍ മോദി പങ്കെടുക്കാതിരുന്നത് പാക്കിസ്ഥാന്‍ കാരണമാണെന്ന ചില റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഉച്ചകോടിക്കു അധ്യക്ഷത വഹിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്,
Kerala Lead News News

ദേവസ്വം ബോര്‍ഡ് കറവപ്പശുവല്ല; ഒറ്റ ദിവസം എട്ടു കോടി പൊട്ടിക്കാൻ ഇതെന്ത് വെള്ളരിക്ക പട്ടണമോ: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഒറ്റ ദിവസം എട്ടു കോടി പൊട്ടിക്കാൻ ഇതെന്ത് വെള്ളരിക്ക പട്ടണമോയെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ആഗോള അയ്യപ്പസംഗമത്തിന് ചെലവായി എന്നു പറയുന്ന എട്ടുകോടി രൂപ കമ്മിഷന്‍ കൂടി ചേര്‍ത്ത തുകയാണെന്നും ചെലവിന്റെ വിശദാംശങ്ങള്‍ അടിയന്തിരമായി പുറത്തു വിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നടത്തിയ ഒറ്റ ദിവസത്തെ ഒരു പരിപാടിക്ക് എട്ടുകോടി രൂപ
Homepage Featured Kerala News

വ്യക്തിയല്ല രാഷ്ട്രീയമാണ് നയിക്കുന്നത്; സംഘടനയെ ശക്തിപ്പെടുത്തുമെന്ന് യൂത്ത് കോൺ​ഗ്രസ് നിയുക്ത പ്രസിഡന്റ്‍

തൃശ്ശൂർ: വ്യക്തിയല്ല രാഷ്ട്രീയമാണ് നയിക്കുന്നതെന്നും സംഘടനയെ ശക്തിപ്പെടുക്കുമെന്നും യൂത്ത് കോൺ​ഗ്രസ് നിയുക്ത പ്രസിഡന്റ്‍ ഒ.ജെ ജനീഷ് പറഞ്ഞു. യുവാക്കളെ പാർലമെന്ററി രം​ഗത്തും സംഘടനാ രം​ഗത്തും പരി​ഗണിക്കുന്ന നേതൃത്വമാണ് കോൺ​ഗ്രസിനുള്ളതെന്നും പാർലമെന്ററി വ്യാമോഹമില്ലെന്നും എന്നാൽ ജനീഷ് പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
Homepage Featured Kerala News

കഥകളിയെ വികലമായി ചിത്രീകരിച്ചു; കേന്ദ്രത്തെ പ്രതിഷേധമറിയിക്കുമെന്ന് കലാമണ്ഡലം

ചെറുതുരുത്തി: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ ഇന്ത്യ സന്ദർശനത്തിനിടെ കേന്ദ്ര സർക്കാർ കഥകളി കലാരൂപം വികലമായി ചിത്രീകരിച്ചതിൽ പ്രതിഷേധവുമായി കേരളകലാമണ്ഡലം. വിദേശകാര്യ മന്ത്രാലയം ഏർപ്പാടാക്കിയ മുംബൈയിലെ പരിപാടിയിലാണ് കഥകളിയെ അപഹാസ്യമായ രീതിയിൽ അവതരിപ്പിച്ചത്. മന്ത്രാലയം തന്നെയാണ് ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത്. വിഷയത്തിൽ കേരള കലാമണ്ഡലം ബന്ധപ്പെട്ട അധികൃതരെ