Home Archive by category News (Page 173)
Homepage Featured Kerala News

എയർഹോൺ പരിശോധന; 390 ബസുകൾ പിടികൂടി, 5.18 ലക്ഷം രൂപ പിഴ

തിരുവനന്തപുരം: നിരോധിത എയർഹോൺ ഉപയോഗിക്കുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിനായി മോട്ടോർ വാഹന വകുപ്പ് സംസ്ഥാനവ്യാപകമായി നടത്തുന്ന പരിശോധന ശക്തമായി തുടരുകയാണ്. രണ്ടുദിവസത്തിനുള്ളിൽ 390 കേസുകൾ രജിസ്റ്റർ ചെയ്തതായി വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇതിലൂടെ മൊത്തം 5.18 ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ട്.
Homepage Featured Kerala News

അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട; പതിനായിരത്തോളം കഞ്ചാവ് ചെടികൾ

അട്ടപ്പാടി: അഗളി സത്യക്കല്ലുമലയ്ക്ക് സമീപമുള്ള താഴ്വാരത്തിൽ പൊലീസ് വൻ കഞ്ചാവ് വേട്ട നടത്തി. ഏകദേശം 60 സെൻറ് സ്ഥലത്ത് വളർത്തിയ പത്തായിരത്തോളം കഞ്ചാവ് ചെടികളാണ് കേരള തീവ്രവാദ വിരുദ്ധസേന (ATS) കണ്ടെത്തി നശിപ്പിച്ചത്. മൂന്ന് മാസം പ്രായമുള്ള ചെടികളായിരുന്നു ഇവ. അഞ്ചു മണിക്കൂറിലേറെ ഉൾക്കാട്ടിലൂടെയുള്ള യാത്രയ്‌ക്ക് ഒടുവിലാണ് സംഘം കഞ്ചാവ് കൃഷിയിടം കണ്ടെത്തിയത്. കേരള പൊലീസിന്റെ
Homepage Featured India News

രാജസ്ഥാനിൽ ബസിന് തീപിടിച്ച് 20 പേർ വെന്തുമരിച്ചു; ധനസഹായവുമായി പ്രധാനമന്ത്രി

ജയ്പുർ: രാജസ്ഥാനിലെ ജയ്‌സൽമെറിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് 20 പേർ വെന്തുമരിച്ചു. അപകടത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപയും മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് പ്രഖ്യാപിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സംഭവത്തിൽ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി അനുശോചനം പ്രകടിപ്പിക്കുകയും,
Homepage Featured News World

ഗാസയിൽ വീണ്ടും ആക്രമണം; സമാധാന കരാർ ലംഘിച്ച് ഇസ്രയേൽ ഡ്രോൺ ആക്രമണം

ഗാസ: സമാധാന കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഇസ്രയേൽ ഗാസയിൽ വീണ്ടും ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ അഞ്ച് പലസ്തീനികൾ കൊല്ലപ്പെട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ വടക്കൻ ഗാസയിലേക്ക് മടങ്ങിയെത്തിയ ജനങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം. ഇസ്രയേലി ബന്ദികളുടെ നാല് മൃതദേഹങ്ങൾ കൂടി ഹമാസ്
Kerala Lead News News

ഇന്ന് രാത്രി 3 മണിക്കൂർ അതീവ ജാഗ്രത, അതിശക്ത മഴക്കൊപ്പം ഇടിമിന്നൽ ഭീഷണിയും

തിരുവനന്തപുരം: രണ്ട് ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ആലപ്പുഴ, കാസർകോഡ് ജില്ലകളിൽ രാത്രി അതിശക്ത മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഈ ജില്ലകളിൽ അടുത്ത 3 മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും
Homepage Featured India News

ശബരിമല സന്ദർശിക്കുന്ന ആദ്യത്തെ രാഷ്ട്രപതി; ദ്രൗപതി മുർമുവിന്‍റെ സന്ദർശനം 22ന്; ഒരുക്കങ്ങൾ സജീവം

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു ഒക്ടോബർ 21 ന് കേരളത്തിലെത്തും. തുടർന്ന് ശബരിമല സന്ദർശിക്കും. ഇത് ആദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമല സന്ദർശിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. 21 ന് വൈകിട്ട് തിരുവനന്തപുരത്തെത്തി രാജ്ഭവനില്‍ വിശ്രമിക്കും. 22 ന് രാവിലെ ഒൻപതിന് പുറപ്പെട്ട് ഉച്ചയ്ക്ക് 12 മണിയോടെ സന്നിധാനത്തെത്തും വിധമാണ് ക്രമീകരണം. ഹെലിക്കോപ്റ്റർ മാർഗമാവും നിലക്കലിലെത്തുക.
Homepage Featured Kerala News

ആരെങ്കിലും വരുന്നോ എന്ന് ചോദിച്ച്‌ നില്‍ക്കാൻ ഞങ്ങളില്ല; അടൂർ പ്രകാശിനെ തള്ളി കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ്

കോട്ടയം: കെ എം മാണിസാർ യുഡിഎഫില്‍ തുടരണമെന്ന നിലപാട് സ്വീകരിച്ചു. ആ നിലപാടാണ് ഞങ്ങളിപ്പോഴും തുടരുന്നതെന്നു കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ. മാണി ഗ്രൂപ്പിനെ സ്വാഗതം ചെയ്തത് യുഡിഎഫ് കൺവീനറുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും തങ്ങളുമായി ചർച്ച ചെയ്തിട്ടില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു. ‘ആരെങ്കിലും വരുന്നോ എന്ന് ചോദിച്ച്‌ നില്‍ക്കാൻ
Gulf Homepage Featured India News

നോര്‍ക്ക കെയര്‍ സേവനത്തിന് ഇനി മൊബൈല്‍ ആപ്ലിക്കേഷനും

തിരുവന്തപുരം: പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയര്‍ സേവനത്തിനായി ഇനി മൊബൈല്‍ ആപ്പും. നോര്‍ക്ക കെയര്‍ ആപ്പ് ഗൂഗില്‍ പ്ലേസ്റ്റേറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഒരു കുടുംബത്തിന് (ഭര്‍ത്താവ്, ഭാര്യ, 25 വയസ്സില്‍ താഴെയുളള രണ്ടു കുട്ടികള്‍)
Homepage Featured Kerala News

പരിഹാസവും ഭീഷണിയും എംഎ ബേബിയോട് മതി; വൈകാരിക പ്രതികരണം വേണ്ട, സമൻസിൽ മറുപടി വേണമെന്ന് വിഡി സതീശൻ

മകന് സമൻസ് ലഭിച്ചതിൽ വൈകാരികമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചതെന്നും എന്നാൽ അദ്ദേഹം മറുപടി പറഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. നോട്ടീസ് രഹസ്യമാക്കി വച്ചത് എന്തിനെന്ന് ഇ.ഡിയാണ് പറയേണ്ടതെന്ന് പറഞ്ഞ വിഡി സതീശൻ ബിജെപി സിപിഎം ബാന്ധവമാണ് സംസ്ഥാനത്ത് ഉള്ളതെന്നും ആരോപിച്ചു. കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ പ്രതികരണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട്
Homepage Featured India News

ഇന്ത്യ പരീക്ഷിക്കാൻ പോകുന്നത് അ​ഗ്നിയോ?; നിരീക്ഷിക്കാൻ ചൈനയും അമേരിക്കയും

ഡൽഹി: തന്ത്ര പ്രധാനമായ മിസൈൽ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ. ഇന്ത്യയുടെ ഈ പരീക്ഷണം നിരീക്ഷിക്കാൻ ചൈനയും അമേരിക്കയും ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം 15 നും 17 നും ഇടയിലാകും 3500 മീറ്ററോളം ദൂരപരിധിയുള്ള മിസൈൽ പരീക്ഷിച്ചേക്കുക. ദൂരപരിധി വെച്ച് അ​ഗ്നി മിസൈലെന്നാണ് സൂചന. നോട്ടാം(നോട്ടീസ് ടു എയർമെൻ) മുന്നറിയിപ്പ് ഇതിനിടെ മൂന്നു തവണ പരിഷ്കരിച്ചതാണ്