ആലപ്പുഴ: മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. 95 വയസായിരുന്നു. ഏറെ നാളുകളായി കിടപ്പിലായിരുന്നു. സംസ്‌കാരം ഇന്ന് പുന്നപ്ര പറവൂരിലെ വീട്ടുവളപ്പില്‍ നടക്കും.
കോട്ടയം: ഭിന്നശേഷി അധ്യാപക സംവരണവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ സമവായ നിർദേശം ക്രൈസ്തവ സഭകൾ തള്ളി. എൻഎസ്എസിന് ലഭിച്ച അനുകൂല ഉത്തരവ് മറ്റ് എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കാൻ സുപ്രീംകോടതിയെ സമീപിക്കുമെന്ന സർക്കാരിന്റെ തീരുമാനം അംഗീകരിക്കാനാകില്ലെന്നാണ് സഭകളുടെ നിലപാട്. കോടതിയിൽ പോകുന്നതിന് പകരം സർക്കാർ ഉടൻ അനുകൂല ഉത്തരവിറക്കണമെന്നാണ് സഭകളുടെ ആവശ്യം. ഭിന്നശേഷി അധ്യാപക
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷത്തിന് തുടക്കം കുറിച്ചു. ഇന്ന് മുതൽ വ്യാപകമായ മഴയ്ക്കാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ ജില്ലകളിൽ നേരിയതോ ഇടത്തരം തീവ്രതയിലോ മഴ പെയ്യാനാണ് സാധ്യത. കോട്ടയം, ഇടുക്കി ജില്ലകൾക്ക് ഇന്ന് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ
കൊച്ചി: എറണാകുളം പള്ളുരുത്തിയിലെ സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദം ഇനിയും പരിഹാരത്തിലേക്ക് നീങ്ങാത്തതോടെ പ്രശ്നം തുടർവിവാദമായി മാറുന്നു. ഹിജാബ് ധരിക്കാതെ സ്‌കൂളിൽ വരുമെന്ന ഉറപ്പോടെ രക്ഷിതാക്കൾ സമ്മതപത്രം നൽകണമെന്നാണ് സ്‌കൂൾ മാനേജ്‌മെന്റിന്റെ പുതിയ നിർദേശം. അങ്ങനെ ചെയ്താൽ മാത്രമേ വിദ്യാർത്ഥിക്ക് പഠനം തുടരാൻ കഴിയൂവെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.
വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് ഇന്ത്യ ഇനി എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലെ നിർണായക ചുവടുവയ്പ്പായാണ് ഈ നീക്കത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ
ഇസ്ലാമാബാദ്:ബുധനാഴ്ചയും ഇരുപതിലേറെ പാക്-അഫ്ഗാൻ സൈനികർക്ക് ജീവൻ നഷ്ടമായ ഏറ്റുമുട്ടൽ താത്കാലികമായി അവസാനിച്ചു. 48 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ സമയം 6.30 നാണ് വെടി നിർത്തൽ പ്രാബല്യത്തിൽ വന്നത്. ക്രിയാത്മകമായ പരിഹാരം കണ്ടെത്താന്‍ ഇരുപക്ഷവും ചര്‍ച്ചയിലൂടെ ശ്രമിക്കുമെന്ന് പാക്കിസ്ഥാൻ പറഞ്ഞതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്താന്‍
കോട്ടയം: ആര്‍എസ്എസ് ക്യാമ്പില്‍ നിന്ന് പീഡനത്തിനിരയായെന്നും അതുകാരണമുണ്ടായ മാനസികപ്രശ്‌നങ്ങളാണ് തന്റെ മരണത്തിന് കാരണമെന്നും വ്യക്തമാക്കി കോട്ടയം സ്വദേശിയായ യുവാവിന്റെ വീഡിയോ. മരണത്തിന് തൊട്ടുമുമ്പ് യുവാവ് ഇൻസ്റ്റഗ്രാമിൽ ബുധനാഴ്ച പുറത്തുവരുന്ന വിധം ഷെഡ്യൂൾ ചെയ്തു വെയ്ക്കുകയായിരുന്നു. ആർഎസ്എസ് ക്യാമ്പിൽ വെച്ച് നിധീഷ് മുരളി എന്ന കണ്ണനിൽ നിന്ന് നിരന്തരമായ ലൈംഗിക
ഗുരുവായൂർ: ആനക്കോട്ടയിലെ കൊമ്പന്‍ ഗോകുലിന് അണുബാധയേറ്റാണ് മരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ട്. മറ്റൊരാനയുടെ കുത്തേറ്റ് പരുക്കേറ്റ ഗുരുവായൂർ കൊമ്പന്റെ അന്ത്യം സംഭവിച്ചത് ശ്വാസകോശ അണുബാധ മൂര്‍ച്ഛിച്ചതുമൂലമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ട്. ഫോറസ്റ്റ് വെറ്റിനറി സർജൻ നൽകിയ പ്രാഥമിക റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്. കുത്തേറ്റ് കിടപ്പിലായ ഗോകുലിന് മർദ്ദനമേറ്റിരുന്നു.
കാസർഗോഡ്: മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്. സര്‍ക്കാര്‍ സമർപ്പിച്ച അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് നടപടി. മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്നാണ് കേസ്. കേസിൽ വിചാരണ കൂടാതെ സുരേന്ദ്രൻ നിന്ന് കുറ്റവിമുക്തനായതിനെതിരെയാണ് സർക്കാർ കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് സുരേന്ദ്രന് നോട്ടീസ് നൽകിയിരിക്കുന്നത്. മഞ്ചേശ്വരം
കൊച്ചി: ദക്ഷിണമേഖല നാവിക കമാന്‍ഡ് സംഘടിപ്പിക്കുന്ന കൊച്ചിയുടെ സ്വന്തം കായികോത്സവമായ കൊച്ചി നേവി മാരത്തണിന്റെ (കെഎന്‍എം 25) ആറാം പതിപ്പിന് ഒരുക്കങ്ങള്‍ തുടങ്ങി. നാവികസേനാ ദിനാഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 21ന് ആണ് ഇത്തവണ കൊച്ചി നേവി മാരത്തണ്‍ നടക്കുക. പലപ്രായത്തിലുള്ള ഏഴായിരത്തിലധികം കായികപ്രേമികളാണ് നേവിക്കൊപ്പം കൊച്ചിയിലൂടെ ഓടുക. ഇതൊരു റെക്കോഡ് ആയി മാറുമെന്നാണ് നേവി


























