തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കടത്തുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ എടുത്തതായി സൂചന. പ്രത്യേകസംഘം വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. രഹസ്യകേന്ദ്രത്തിലാണ് ചോദ്യം ചെയ്യൽ. അറസ്റ്റ് രേഖപ്പെടുത്തിയോ എന്നതുൾപ്പെടെ വിവരം പുറത്തുവരാനുണ്ട്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ നിരവധി തവണ
കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച മലപ്പുറം മലയിൻകീഴ് സ്വദേശി അമൽ ബാബുവിന്റെ (25) ഹൃദയം കൊച്ചിയിലെത്തിച്ചു. തിരുവനന്തപുരം കിംസിൽ നിന്ന് ശാസ്ത്രക്രിയ നടത്തിയ ശേഷം സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ ഹെലികോപ്റ്റർ ഉപയോഗിച്ചാണ് ഹൃദയം കൊച്ചിയിലെത്തിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മലപ്പുറം സ്വദേശിയായ 33കാരന് വേണ്ടിയാണ് ഹൃദയം കൊണ്ടുവന്നത്. കഴിഞ്ഞ ദിവസമാണ് അമൽബാബുവിന്
തൃശ്ശൂർ: വിവാദ പരാമർശം നടത്തിയ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ. ഓരോ വ്യക്തികളും പ്രതികരിക്കുന്നത് അവരവരുടെ സംസ്കാരം അനുസരിച്ചായിരിക്കും എന്നാണ് കെ ബി ഗണേഷ് കുമാർ മറുപടി നൽകിയത്. വെള്ളാപ്പള്ളിയുടെ ലെവൽ അല്ല തൻറെ ലെവലെന്നും പക്വതയും സംസ്കാരവും ഇല്ലാത്തവർ പ്രതികരിക്കുന്ന പോലെ താൻ പ്രതികരിക്കില്ലെന്നും
ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാറിനെതിരെ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗണേഷ് കുമാർ അഹങ്കാരത്തിന് കൈയും കാലും വെച്ചവനെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. കുടുംബത്തിന് വരെ പണി കൊടുക്കുന്നവനാണെന്നും സരിതയെ ഉപയോഗിച്ചാണ് മന്ത്രി സ്ഥാനം നേടിയതെന്നും വെള്ളാപ്പള്ളി പറയുന്നു. `ഫ്യൂഡൽ മാടമ്പിക്കും അപ്പുറമാണ് ഗണേഷ് കുമാർ. അവന്റെ പാരമ്പര്യം ആണിത്. സ്വന്തം അച്ഛന്
പാലക്കാട്: സംസ്ഥാനത്തെ ഞെട്ടിച്ച് മൂന്ന് കൊലപാതകങ്ങൾ നടത്തിയ ചെന്താമരയുടെ പാലക്കാട് ശിക്ഷാവിധി മറ്റന്നാൾ. പ്രതിയെ ഇന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയിൽ ഓൺലൈനായി ഹാജരാക്കിയിരുന്നു. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ ശിക്ഷ പരാമർശിച്ചുകൊണ്ട് ചെന്താമരയ്ക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. അതേസമയം അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്നും ഇരട്ടക്കൊലപാതകം ഈ
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്ക്ക് എതിരെ ഷൂ എറിഞ്ഞ സംഭവത്തിൽ അഭിഭാഷകൻ രാകേഷ് കിഷോറിന് എതിരെ കോടതി അലക്ഷ്യ നടപടിക്ക് അനുമതി. അറ്റോർണി ജനറൽ ആർ വെങ്കിട്ട രമണിയാണ് അനുമതി നൽകിയത്. വിഷയം സ്വാഭാവികമായ അന്ത്യത്തിന് വിടുന്നതാണ് നല്ലത് എന്നാണ് കോടതിയുടെ നിരീക്ഷണം. കോടതി നടപടി ആരംഭിച്ചാൽ ഇത്തരക്കാർക്ക് വീണ്ടും വാർത്ത പ്രാധാന്യം ലഭിക്കുക മാത്രമാണ് നടക്കുകയെന്നും സുപ്രീം കോടതി
ആലപ്പുഴ: മന്ത്രി സജി ചെറിയാനെതിരെ വീണ്ടും വിമർശനവുമായി ജി. സുധാകരൻ രംഗത്തെത്തി. ഇനി പാർട്ടിക്കായി പ്രചാരണങ്ങൾക്ക് ഇറങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. നേതാക്കൾ പറയുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒരു പാര്‍ട്ടി പരിപാടികൾക്കും തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും ജി സുധാകരൻ കുറ്റപ്പെടുത്തുന്നു. തനിക്കും കുടുംബത്തിനും നേരെ വലിയ രീതിയിൽ സൈബര്‍
കോട്ടയം: യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടനയില്‍ അതൃപ്തിയുണ്ടെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ചാണ്ടി ഉമ്മനെ നീക്കിയത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് പ്രതികരണം. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മദിനത്തില്‍ തന്നെ പാര്‍ട്ടി ചുമതലയില്‍ നിന്നും നീക്കിയെന്നും തനിക്ക് പറയാനുള്ളത് തിരഞ്ഞെടുപ്പിന് പിന്നാലെ തുറന്ന് പറയുമെന്നും
പാലക്കാട്: പാലക്കാട് പല്ലഞ്ചാത്തന്നൂരിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ വൻ പ്രതിഷേധവുമായി സഹപാഠികൾ. കണ്ണാടി ഹയർ സെക്കണ്ടറി സ്കൂളിലെ 14 വയസുകാരനായ അർജുനാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ അർജുന്റെ കുടുംബം ക്ലാസ് അധ്യപികയ്ക്ക് എതിരെ ആരോപണവുമായി രംഗത്തെത്തി. അധ്യാപിക നിരന്തരം അർജുനെ മാനസികമായി പീഡിപ്പിക്കാറുണ്ട് എന്നാണ് ആരോപണം. അർജുന്റെ സഹപാഠികളാണ് പ്രതിഷേധവുമായി സ്കൂൾ
ദുബായ്: ബഹ്റൈനിൽ എത്തിയ മുഖ്യമന്ത്രി നാളെ പ്രവാസി മലയാളി സംഗമത്തിൽ പങ്കെടുക്കും. പുലർച്ചെ 1 മണിയോടെ ബഹ്‌റൈനിൽ എത്തിയ മുഖ്യമന്ത്രിയെ ഇന്ത്യൻ എംബസി പ്രതിനിധികളും സംഘാടക സമിതി അംഗങ്ങളും ചേർന്ന് സ്വീകരിച്ചു. കേരളീയ സമാജത്തിന്റെ പ്രവാസി മലയാളി സംഗമത്തിലാണ് ബഹ്റൈനിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നത്. മലയാളം മിഷനും ലോകകേരള സഭയും ചേർന്നാണ് സംഘാടനം. ബഹ്‌റൈനിലെ പ്രതിപക്ഷ സംഘടനകൾ


























