Home Archive by category News (Page 17)
Homepage Featured India News

ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി സൽമാൻ ഖാൻ; അനുകൂലിച്ചും വിമർശിച്ചും സോഷ്യൽ മീഡിയ

മുംബൈ: ആർഎസ്എസിന്റെ നൂറാം വാർഷിക പരിപാടിയിൽ മുഖ്യാതിഥിയായി നടൻ സൽമാൻ ഖാൻ. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മുംബൈ വ്യാഖ്യാൻമാല പരിപാടിയിലാണ് നടൻ പങ്കെടുത്തത്. ‘സംഘത്തിന്റെ 100 വർഷത്തെ യാത്ര: പുതിയ ദിശകൾ’ എന്ന വിഷയത്തിലുള്ള രണ്ടുദിവസം നീണ്ട് നിൽക്കുന്ന പ്രഭാഷണ പരമ്പരയിലേക്കാണ് അതിഥിയായി സൽമാൻഖാനെ
Homepage Featured Kerala News

ലുലു ഫ്ലവർ ഫെസ്റ്റിന് ഫെബ്രുവരി 11ന് തുടക്കം

കൊച്ചി: പൂക്കളുടെ വൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്ന ലുലു ഫ്ലവർ ഫെസ്റ്റ് ഫെബ്രുവരി 11 മുതൽ 15 വരെ കൊച്ചി ലുലുമാളിൽ നടക്കും. ഫ്ലവർ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം സിനിമാ താരങ്ങളായ അർജുൻ അശോകൻ റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവർ ചേർന്ന് നിർവഹിച്ചു. ലുലു മാൾ മാനേജർ റിചേഷ് ചാലുപ്പറമ്പിൽ, ഓപ്പറേഷൻസ് മാനേജർ ഒ.സുകുമാരൻ, സെക്യൂരിറ്റി മാനേജർ കെ.ആർ ബിജു, സീനിയർ ചീഫ് എഞ്ചിനിയർ
Homepage Featured Kerala News

തിരുവല്ല സ്പാ ബലാൽസംഗ കേസ്: ഇതൊക്കെ നിങ്ങളോട് പറഞ്ഞതിനാണ് എന്നെ പൊലീസ് വകുപ്പ് സസ്പെന്റ് ചെയ്തത്; പ്രതികരണവുമായിഉമേഷ് വള്ളിക്കുന്ന്

തിരുവനന്തപുരം: ഇതൊക്കെ നിങ്ങളോട് പറഞ്ഞതിനും ചൂണ്ടിക്കാണിച്ചതിനുമാണ് പൊലീസിൽ നിന്ന് തന്നെ സസ്പെന്റ് ചെയ്തതെന്ന് ഉമേഷ് വള്ളിക്കുന്ന്. തിരുവല്ല സ്പാ ബലാൽസംഗ കേസിൽ പ്രതികരണവുമായി ഫേസ്ബുക്കിൽ ആണ് ഉമേഷ് കുറിപ്പ് എഴുതിയത്. കഴിഞ്ഞ വർഷം സർവ്വീസിൽ നിന്ന് പിരിച്ചു വിട്ട മുൻ പൊലീസ് ഉദ്യോഗസ്ഥനാണ് ഉമേഷ് വള്ളിക്കുന്ന്. ആഭ്യന്തരമന്ത്രിയെയും ആർ ആനന്ദ് ഐപിഎസിനെയും ഉൾപ്പെടെ പരാമർശിച്ചു
Homepage Featured Kerala News

സ്പാ സെന്‍ററിലെ ജീവനക്കാരിയെ ബലാത്‌സംഗം ചെയ്ത കേസ്: പിന്നിൽ ക്വട്ടേഷനാണെന്ന ആരോപണവുമായി സ്പാ ഉടമ ഡോ. സഞ്ജയ്; പൊലീസ്-ഗുണ്ടാ ഒത്തുകളി ?

തിരുവല്ല: തിരുവല്ലയിലെ സ്പാ സെന്‍ററിലെ ജീവനക്കാരിയെ ബലാത്‌സംഗം ചെയ്ത കേസിൽ ഗുരുതര ആരോപണവുമായി സ്പാ ഉടമ ഡോ. സഞ്ജയ് രംഗത്ത്. സംഭവത്തിന് പിന്നിൽ ക്വട്ടേഷനാണെന്നും ക്വട്ടേഷൻ നൽകിയത് തിരുവല്ലയിലെ മറ്റൊരു സ്പാ ഉടമയാണെന്നും തന്‍റെ ബിസിനസ് തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്നും ഡോ. സഞ്ജയ് ആരോപിച്ചു. മരണ സുബിനും സംഘവും നടപ്പാക്കിയത് എതിർ ബിസിനസ് ഗ്രൂപ്പിന്‍റെ ക്വട്ടേഷനാണ്.
Homepage Featured Kerala News

ബലാത്സം​ഗ കേസിൽ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് മോൺസൺ മാവുങ്കൽ സുപ്രീം കോടതിയിൽ; ഹർജി സമർപ്പിച്ചു

ന്യൂഡൽഹി: ബലാത്സംഗ കേസിലെ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൺസൺ മാവുങ്കൽ സുപ്രീം കോടതിയിൽ. ഈ കേസിലെ പരാതിക്കാരിയെ പ്രായപൂർത്തിയാകാത്തപ്പോൾ പീഡിപ്പിച്ചെന്ന കേസിൽ താൻ ശിക്ഷ അനുഭവിക്കുകയാണെന്നും അതേപരാതിക്കാരിയെ പ്രായപൂർത്തിയായപ്പോൾ പീഡിപ്പിച്ചെന്ന മറ്റൊരു കേസിൽ ശിക്ഷ വിധിക്കാനാകില്ലെന്നുമാണ് മോൺസൺ സമർപ്പിച്ച ഹർജിയിലെ വാദം. ഹൈക്കോടതി ഈ ആവശ്യം
Homepage Featured Kerala News

വിവാദങ്ങൾക്കൊടുവിൽ റീഷെഡ്യൂള്‍ ചെയ്ത ഇലക്ട്രിക് ബസുകളുടെ സര്‍വീസ് ആരംഭിച്ചു; ബസ് സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്ത് വിവി രാജേഷ്

തിരുവനന്തപുരം: ഇലട്രിക് ബസുകളുടെ സർവീസുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിയും തിരുവനന്തപുരം കോര്‍പ്പറേഷനും തമ്മിലുള്ള വിവാദങ്ങൾക്കൊടുവിൽ റീഷെഡ്യൂള്‍ ചെയ്ത ബസുകളുടെ സര്‍വീസ് ആരംഭിച്ചു. ആദ്യ സര്‍വീസ് മേയര്‍ വിവി രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. മേയറുടെ വാര്‍ഡായ കൊടുങ്ങാനൂരിലെ കുലശേഖരത്തുനിന്നും കിഴക്കേക്കോട്ടയിലേക്കുള്ള ഇ-ബസ് ആണ് ഫ്ലാഗ് ഓഫ് ചെയ്തത്. തിരുവനന്തപുരം കോര്‍പ്പറേഷൻ
Homepage Featured Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി; ചേവായൂരിലെ ആശുപത്രിക്ക് ഇന്ന് മുഖ്യമന്ത്രി തറക്കല്ലിടും; ചിലവ് 617 കോടി രൂപ

കോഴിക്കോട്: രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ഇന്ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും. ആരോഗ്യ വകുപ്പിന് കീഴില്‍ കോഴിക്കോട് ചേവായൂരിലാണ് ആശുപത്രി നിര്‍മിക്കുന്നത്. അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും എല്ലാതരം അവയവ മാറ്റ ശസ്ത്രക്രിയകളും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ 500 ല്‍ അധികം കിടക്കകള്‍, ഐ.സി.യു,
Gulf Homepage Featured News

എം എ യൂസഫലിയ്ക്ക് വീണ്ടും ചേംബർ ഓഫ് കൊമേഴ്‌സ് ഡയറക്ടർ സ്ഥാനം

അബുദബി: അബുദബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടറായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയെ വീണ്ടും തെരഞ്ഞെടുത്തു. ചുമതലയേറ്റെടുത്ത യൂസഫലിയെ അബുദാബി ചേംബർ ഔദ്യോഗികമായി അഭിനന്ദിച്ചു. അബുദബി എക്‌സിക്യൂട്ടീവ് കൗൺസിലാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഇത് അഞ്ചാം തവണയാണ് യൂസഫലി ചേംബർ ഡയറക്ടർ ബോർഡിൽ അംഗമാകുന്നത്. അബുദാബിയെ ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ഹബ്ബാക്കി
Homepage Featured Kerala News

ഉണ്ണികൃഷ്ണൻ പോറ്റിയെ കയറ്റിയത് കോണ്‍ഗ്രസ് ദേവസ്വം ബോര്‍ഡ്, നിയമസഭയിൽ ചര്‍ച്ച ചെയ്താൽ യുഡിഎഫിന് വിഷമം ഉണ്ടാകും: മുഖ്യമന്ത്രി

പത്തനംതിട്ട: ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയത് 2004ൽ കോണ്‍ഗ്രസ് ദേവസ്വം ബോര്‍ഡാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല സ്വര്‍ണക്കൊള്ള നിയമസഭയിൽ ചര്‍ച്ച ചെയ്താൽ യുഡിഎഫിന് വിഷമം ഉണ്ടാകുന്ന സ്ഥിതിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്ന് ഇന്നത്തെ കോണ്‍ഗ്രസിന്‍റെ ഉന്നതനായ അഖിലേന്ത്യാ നേതാവായിരുന്നു ദേവസ്വം മന്ത്രി. അന്ന് മുതൽ ഉണ്ണികൃഷ്ണൻ പോറ്റി എല്ലാവിധ കളികളും
Homepage Featured News World

കഴിഞ്ഞ വർഷം നാടുകടത്തപ്പെട്ടത് 22,900 ഇന്ത്യക്കാരെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: 2025ൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 22900 ഇന്ത്യൻ പൗരന്മാരെ നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം പാർലമെന്‍റിൽ അറിയിച്ചു. കൃത്യമായ വിസയോ രേഖകളോ ഇല്ലാത്തതിനെ തുടർന്നാണ് നടപടി. കോൺഗ്രസ് എംപി രൺദീപ് സുർജേവാല ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രാലയം ഈ കണക്കുകൾ പുറത്തുവിട്ടത്. ഏറ്റവും കൂടുതൽ പേർ നാട് കടത്തപ്പെട്ടത് അമേരിക്കയിൽ നിന്നല്ല, മറിച്ച് ഗൾഫ്