തിരുവനന്തപുരം: കെപിസി പുനഃസംഘടന പട്ടികയിൽ അതൃപ്തി. ഭാരവാഹി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിൽ അതൃപ്തി പ്രകടിപ്പിച്ച് ചാണ്ടി ഉമ്മൻ അനുകൂലികൾ. ജനറൽ സെക്രട്ടറിയോ വൈസ് പ്രസിഡന്റോ സ്ഥാനത്ത് ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ പട്ടികയിൽ പേര് ഉൾപ്പെടാത്തതാണ് അതൃപ്തിക്ക് കാരണം. യൂത്ത് കോൺഗ്രസ്
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ പഠനം ഉപേക്ഷിക്കാൻ തീരുമാനിച്ച് വിദ്യാർത്ഥിനി. സ്കൂളിൽ നിന്ന് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങാനാണ് തീരുമാനം. കുട്ടിയുടെ ആവശ്യപ്രകാരമാണ് സ്കൂൾ മാറ്റാൻ തീരുമാനിച്ചതെന്ന് പിതാവ് അറിയിച്ചു. ഹിജാബ് ധാരിക്കുന്നതിനെ കുറിച്ചുള്ള വിവാദം കുട്ടിക്ക് മാനസികമായി ബുദ്ധിമുട്ട് സൃഷ്ടിച്ചതിനാലാണ് ഈ നീക്കം. “സെന്റ്
ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ കുറിച്ചുള്ള മുൻ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെ, മറുപടിയുമായി ഇന്ത്യ. എണ്ണ ഇറക്കുമതിയിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്നും, നിലവിലെ ക്രമത്തിൽ തന്നെ ഇറക്കുമതി തുടരുന്നുവെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഒക്ടോബർ മാസത്തിലെ എണ്ണ ഇറക്കുമതി, സെപ്റ്റംബർ മാസത്തേതിനെക്കാൾ കൂടുതലാണെന്നും
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കസ്റ്റഡിയിലായിരുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. ശ്രീകോവിലിലെ കട്ടിളപ്പാളിയിലും ദ്വാരപാലക ശില്പങ്ങളിലുമുണ്ടായ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പുലർച്ചെ 2.30ഓടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ തിരുവനന്തപുരം എസ്‌ഐടി ഓഫീസിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന്
സ്വിറ്റ്സർലാൻഡ്: ആഗോള തലത്തിൽ ഭക്ഷ്യ വിപണിയിലെ കുത്തക കമ്പനിയായ നെസ്‌ലെയിൽ പിരിച്ചുവിടൽ നടക്കുമെന്ന് അറിയിപ്പ്. രണ്ടു വർഷത്തിനിടെ 16000 ത്തോളം പേർക്ക് ജോലി നഷ്ടപ്പെടുമെന്ന് കമ്പനി അറിയിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഫിലിപ്പ് നവ്രാറ്റില്‍ നടത്തിയ പ്രസ്താവനയിലൂടെയാണ് കമ്പനി ഇത് സംബന്ധിച്ച് വിവരം നൽകിയത്. ലോകം മാറുകയാണെന്നും അതിനാല്‍ നെസ്‌ലെ വേഗത്തില്‍ മാറേണ്ടതുണ്ടെന്നും
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ പോര് മുറുകുന്നു. സംസ്ഥാന കോണ്‍ഗ്രസിനെ കൈപിടിയിലാക്കാന്‍ ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാല്‍ ശ്രമിക്കുന്നതാണ് ആരോപണം. സംസ്ഥാന രാഷ്ട്രീയത്തില്‍ എ,ഐ ഗ്രൂപ്പുകള്‍ക്കു മുകളിലൂടെ സ്വയം പ്രതിഷ്ഠിക്കപ്പെടാനാണ് കെ.സി ശ്രമിക്കുന്നതെന്ന് ഇരു ഗ്രൂപ്പുകളിലെയും മുതിര്‍ന്ന നേതാക്കള്‍ കരുതുന്നു. യൂത്ത് കോണ്‍ഗ്രസ്
അഹമ്മദാബാദ്: ഗുജറാത്ത് സർക്കാരിൽ മുഖം മിനുക്കൽ. മുഖ്യമന്ത്രിയൊഴികെ മുഴുവൻ മന്ത്രിമാരേയും രാജിവെപ്പിച്ചു. എല്ലാ മന്ത്രിമാരുടേയും രാജി മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേൽ സ്വീകരിച്ചതായാണ് വിവരം. പുതിയ മന്ത്രിസഭ ഉടനെ രൂപീകരിക്കുമെന്നാണ് സൂചന. വെള്ളിയാഴ്ച രാവിലെ 11.30-ഓടെ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞയെന്നും റിപ്പോർട്ടുകളുണ്ട്. ബിജെപി ഗുജറാത്ത് ഘടകം അധ്യക്ഷൻ ജഗതീഷ്
പത്തനംതിട്ട: ഉണ്ണികൃഷ്ണൻ പോറ്റിയെ നിയമ വിരുദ്ധമായി കസ്റ്റഡിയിലെടുത്തതായി അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തിന് നോട്ടീസ് നൽകിയിട്ടില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. കസ്റ്റഡിയിലെടുക്കുന്നതിനുള്ള യാതൊരു നടപടിക്രമവും പൊലീസ് പാലിച്ചില്ലെന്നും അഭിഭാഷകൻ ശാസ്തമംഗലം അജിത് ആരോപിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി രഹസ്യകേന്ദ്രത്തിലാണെന്നും കുടുംബത്തിലുള്ളവർക്കോ തനിക്കോ ഇയാൾ എവിടെയെന്നത്
ഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയെന്ന ഡൊണാൾഡ് ട്രംപിന്റെ വാദത്തിൽ പ്രതികരണവുമായി ഇന്ത്യയും റഷ്യയും. ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് ഇന്ത്യയുടെ മുൻഗണനയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റഷ്യൻ എണ്ണ വാങ്ങുന്നത് തുടർന്നതോടെ ഇന്ത്യയ്‌ക്കുള്ള ഇറക്കുമതി തീരുവ യുഎസ് വർദ്ധിപ്പിച്ചിരുന്നു. ഈ
തമ്പാനൂർ: ആർഎസ്എസിനെതിരെ ആരോപണമുന്നയിച്ച് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിധീഷ് മുരളീധരനെ പൊലീസ് ചോദ്യം ചെയ്യും. ബുധനാഴ്ച പുറത്തുവന്ന വീഡിയോയിൽ യുവാവ് ഇയാളുടെ പേര് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിൽ എത്തിയ തമ്പാനൂർ പൊലീസ് ഇയാളെ സംബന്ധിച്ചുള്ള പ്രാഥമിക വിരങ്ങൾ തേടിയിരുന്നു. എന്നാൽ ഇയാൾ ഒളിവിലെന്നാണ് സൂചന. അതേസമയം യുവാവിന്റെ വീഡിയോയിൽ പറഞ്ഞ കാര്യങ്ങളിൽ


























