Home Archive by category News (Page 166)
Homepage Featured Kerala News

നാലു നഗരങ്ങൾ കേന്ദ്രീകരിച്ച് ഉന്നത വിദ്യാഭ്യാസ ഹബ്ബുകൾ സ്ഥാപിക്കാനാകും – മന്ത്രി ആർ. ബിന്ദു

കോട്ടയം: വിപുലമായ അടിസ്ഥാന സൗകര്യങ്ങളും വ്യവസായ ബന്ധങ്ങളും സംയോജിപ്പിച്ച് 2031ഓടെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളില്‍ ഉന്നതവിദ്യാഭ്യാസ നഗരങ്ങൾ സ്ഥാപിക്കാനാകുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 2031ല്‍ വരേണ്ട
India Lead News News

ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിന് തീപ്പിടിച്ചു; ​തീ പടർന്നത് ​ഗോഡൗണിൽ നിന്നെന്ന് സംശയം, അന്വേഷണം വേണമെന്ന് ജെബി മേത്തർ

ഡൽഹി: ഡൽഹിയിൽ എംപിമാർ താമസിക്കുന്ന ഫ്ലാറ്റിന് തീപ്പിടിച്ചു. ഫർണിച്ചറുകൾ കൂട്ടിയിട്ടിരുന്ന താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നതെന്നാണ് കരുതുന്നത്. ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിനാണ് തീപ്പിടിച്ചത്. ജെബി മേത്തർ എംപി ഫ്ലാറ്റിലുണ്ടായിരുന്നെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തീപ്പിടുത്തം എങ്ങനെയുണ്ടായെന്ന കാര്യത്തിൽ അന്വേഷണം വേണമെന്ന് എംപി ആവശ്യപ്പെട്ടു. പാർലമെന്റ് സമ്മേളനം
Homepage Featured Kerala News

കിണറ്റിൽ വീണ ‘അജ്ഞാത ജീവി’ പുലി, കൂട്ടിലാക്കാനുള്ള നടപടി തുടങ്ങി

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പുള്ള മഞ്ഞക്കടവില്‍ കിണറ്റിൽ വീണ ‘അജ്ഞാത ജീവി’പുലിയാണെന്നു തിരിച്ചറിഞ്ഞു. കുര്യാളശ്ശേരി കുര്യന്റെ കൃഷിയിടത്തിലെ ആള്‍മറയില്ലാത്ത 35 അടിയോളം താഴ്ചയുള്ള കിണറിലാണ് കഴിഞ്ഞ ദിവസം അജ്ഞാത ജീവി വീണുവെന്ന് പ്രചരണമുണ്ടായത്. വനം വകുപ്പ് കിണറ്റിൽ സ്ഥാപിച്ച ക്യാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. കിണറ്റിൽ കൂട് സ്ഥാപിച്ച്
India News

റിലയന്‍സിന്റെ രണ്ടാം പാദ അറ്റാദായത്തില്‍ 9.6 ശതമാനം വര്‍ധന

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ രണ്ടാം പാദത്തിലെ അറ്റാദായം 18,165 കോടി രൂപ കൊച്ചി: മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ സെപ്റ്റംബര്‍ പാദത്തിലെ ഫലം പ്രഖ്യാപിച്ചു. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള രണ്ടാം പാദത്തിലെ അറ്റാദായത്തില്‍ കമ്പനി 9.6 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഗ്രൂപ്പിന് കീഴിലുള്ള ഉപഭോക്തൃ ബിസിനസുകള്‍ മികച്ച പ്രകടനം
Homepage Featured India News

7379 കോടി; അറ്റാദായത്തില്‍ 12.8 ശതമാനം കുതിപ്പുമായി ജിയോ പ്ലാറ്റ്‌ഫോംസ്

പ്രതി ഉപഭോക്താവിന്മേലുള്ള നേട്ടം വര്‍ധിച്ചതോടെ ജിയോയുടെ അറ്റാദായത്തില്‍ കുതിപ്പ് 12.8 ശതമാനം വര്‍ധനയോടെ ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായം 7379 കോടി രൂപയായാണ് ഉയര്‍ന്നത് കൊച്ചി: രണ്ടാം പാദത്തിലെ അറ്റാദായത്തില്‍ 12.8 ശതമാനം വര്‍ധന രേഖപ്പെടുത്തി ജിയോപ്ലാറ്റ്‌ഫോംസ്. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ജിയോ പ്ലാറ്റ്‌ഫോംസിന്റെ ഏകീകരിച്ച അറ്റാദായം 7379 കോടി രൂപയാണ്. പ്രതി
Homepage Featured Kerala News

ജി സുകുമാരൻ നായരുടെ രാജി ആവശ്യപ്പെട്ട് എൻഎസ്എസ് ആസ്ഥാനത്തേക്ക് പ്രതിഷേധവും പദയാത്രയും

കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ രാജി ആവശ്യപ്പെട്ട് പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തേക്ക് പ്രതിഷേധവും പദയാത്രയും നടത്തി ഒരു വിഭാ​ഗം സമുദായ അം​ഗങ്ങൾ. എൻഎസ്എസ് കർമ്മസമിതി ആലുവ എന്ന പേരിലുള്ള ഒരു വിഭാ​ഗം സമുദായ അം​ഗങ്ങളാണ് പ്രതിഷേധിച്ചിരിക്കുന്നത്. പ്രകടനം തടയാൻ ശ്രമിച്ച പെരുന്നയിലെ എൻഎസ്എസ് അംഗങ്ങളെ പൊലീസ് നീക്കി. പദയാത്ര എൻഎസ്എസ് കോളേജിന് മുന്നിൽ തടഞ്ഞു.
Homepage Featured India News

13,000 കോടിയുടെ തട്ടിപ്പ്; മെഹുല്‍ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറണം, പണം തട്ടിയത് പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന്

ബ്രസൽസ്: മെഹുല്‍ ചോക്സിയെ ബെൽജിയം ഇന്ത്യയ്ക്ക് കൈമാറിയേക്കും. ബെല്‍ജിയത്തിലെ ആന്റ്വെര്‍പ്പിലുള്ള കോടതി ചോക്സിയെ കൈമാറാൻ അനുമതി നൽകി. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13000 കോടിയുടെ പണം തട്ടിയതുമായി ബന്ധപ്പെട്ട് ഇന്ത്യ അന്വേഷിക്കുന്ന പ്രതിയാണ് മെഹുൽ ചോക്സി. 2011 നും 2018 നും ഇടയിൽ നടന്ന വൻ തട്ടിപ്പിൽ ക്രിമിനൽ ​ഗൂഢാലോചന കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്ക് കേന്ദ്ര ഏജൻസികൾ കുറ്റം
Homepage Featured Kerala News

ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം; ശിക്ഷ രണ്ടു വകുപ്പുകളിൽ, അപൂർവങ്ങളിൽ അപൂർവമല്ലെന്ന് കോടതി

പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതിയായ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ശിക്ഷ രണ്ടു വകുപ്പുകളിലാണ് ശിക്ഷ വിധിച്ചത്. കൊലപാതകത്തിനും (302) അതിക്രമിച്ചു കടക്കലിനും (449)നും ചേര്‍ത്താണ് ഇരട്ട ജീവപര്യന്തം തടവ്. പാലക്കാട് അഡീഷണൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി ജഡ്‌ജി കെന്നത്ത് ജോർജാണ് വിധി പ്രസ്താവിച്ചത്. 2019 ഓഗസ്റ്റ് 31-ന് നടത്തിയ ആദ്യ
Homepage Featured India News

ആര്‍എസ്എസ് ഗണവേഷത്തിൽ ചോരയിൽ കുളിച്ചു നിൽക്കുന്ന വിജയ്: തിരക്കഥ ശരിയായില്ലേ എന്നാക്ഷേപിച്ച്‌ ഡിഎംകെ

ചെന്നൈ: കരൂര്‍ ദുരന്തത്തിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്കെതിരെ തുറന്ന പോരിന് ഡിഎംകെ. വിജയ് ആര്‍എസ്എസ് ഗണവേഷത്തിൽ ചോരയിൽ കുളിച്ചു നിൽക്കുന്ന പോസ്റ്റര്‍ ചേര്‍ത്തുള്ള എക്സ് പോസ്റ്റിലാണ് ഡിഎംകെ വിജയ്ക്കെതിരെ ആഞ്ഞടിച്ചത്. കരൂര്‍ ഇരകളെ വിജയ് അപമാനിക്കുകയാണെന്നാണ് എക്സ് പോസ്റ്റിൽ ഡിഎംഎകെയുടെ വിമര്‍ശനം. ടിവികെയുടെ പതാകയുടെ നിറമുള്ള ഷോള്‍ അണിഞ്ഞ് ആര്‍എസ്എസ് ഗണവേഷം ധരിച്ച്
Homepage Featured Kerala News

സംഭവിച്ച അനിഷ്ടങ്ങൾക്ക് ഭഗവാൻ പരിഹാരം കാണും, കൂടുതൽ ജാഗ്രതയുണ്ടാകും: നിയുക്ത മേൽശാന്തിമാർ

ശബരിമല: സംഭവിച്ച അനിഷ്ടങ്ങൾക്ക് ഭഗവാൻ തന്നെ പരിഹാരം കാണുമെന്നും അടുത്തൊരു കൊല്ലം കൂടുതൽ ജാഗ്രതയോടു കൂടി ആയിരിക്കും ശബരിമലയിൽ പ്രവർത്തിക്കുക എന്നും നിയുക്ത മേൽശാന്തിമാർ. വരും വര്‍ഷത്തേക്കുള്ള ശബരിമലയിലെ മേൽശാന്തിയായി ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയിൽ ഇ ഡി പ്രസാദിനെയും മാളികപ്പുറം മേൽശാന്തിയായി എം ജി മനു നമ്പൂതിരിയെയുമാണ്