കൊച്ചി: ഗതാഗത നിയമം ലംഘിച്ച് വാഹനങ്ങളിൽ എയർഹോണുകൾ ഘടിപ്പിച്ചതിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. കൊച്ചിയിൽ വ്യാപകമായ പരിശോധനയാണ് നടത്തുന്നത്. അന്തർ സംസ്ഥാന ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളിൽനിന്ന് എയർഹോണുകൾ പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതുവരെ പിടിച്ചെടുത്ത എയർഹോണുകൾ റോഡ്
കാലിഫോര്‍ണിയ: വാട്‍സ്ആപ്പിൽ നിന്ന് എഐ ചാറ്റ്ബോട്ടുകളെ നിരോധിക്കുന്നു. മെറ്റ അതിന്‍റെ ബിസിനസ് നയത്തിൽ കാര്യമായ മാറ്റം വരുത്തുന്നതിന്റെ ഭാഗമായിട്ടാണ് നിരോധനം. ഈ പുതിയ നിയമം 2026 ജനുവരി 15 മുതൽ പ്രാബല്യത്തിൽ വരും. ചാറ്റ്‍ജിപിടി, പെർപ്ലെക്‌സിറ്റി, ലൂസിയ, പോക്ക് തുടങ്ങിയ സാധാരണ എഐ ചാറ്റ്‌ബോട്ടുകളെ ഇനി വാട്‌സ്ആപ്പില്‍ പ്രവർത്തിക്കാൻ മെറ്റ അനുവദിക്കില്ല. അതായത് മെറ്റയുടെ സ്വന്തം
തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരിൽ മദ്യപിച്ച് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ടാറ്റു ആര്‍ട്ടിസ്റ്റ് അറസ്റ്റിൽ. കുറുവക്കോണത്ത് ടാറ്റു സ്റ്റുഡിയോ നടത്തുന്ന റോബിൻ ജോണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലൈസന്‍സ് ഉള്ള തോക്കാണെന്നാണ് റോബിൻ പറയുന്നത്. എന്നാൽ, ഇതുവരെ ലൈസന്‍സ് ഹാജരാക്കിയിട്ടില്ല. ലൈസന്‍സ് ഉണ്ടെങ്കിലും ഇല്ലെങ്കിലും വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളതെന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പോടെ 12 ജില്ലകൾക്ക് ജാഗ്രത നിർദ്ദേശം. കാസർകോട്, കണ്ണൂർ ജില്ലകളൊഴികെ സംസ്ഥാനത്തുടനീളവും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇടിമിന്നലോടുകൂടിയ
ജറുസലം: റഫാ ഉൾപ്പെടെ ഗാസയിലെ വിവിധയിടങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 45 പലസ്തീനികൾ കൊല്ലപ്പെട്ടു. ഹമാസ് സൈനികർക്കുനേരെ ആക്രമണം നടത്തിയെന്നാരോപിച്ചാണ് ഇസ്രയേൽ പോർവിമാനങ്ങൾ ബോംബ് വീഴ്ത്തിയത്. ആക്രമണത്തിന് പിന്നാലെ വെടിനിർത്തൽ ധാരണ പുനഃസ്ഥാപിച്ചെങ്കിലും കരാറിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്ക ഉയർന്നിട്ടുണ്ട്. ഇസ്രയേൽ സൈന്യം ഉന്നതതല യോഗത്തിനു ശേഷമാണ് വെടിനിർത്തൽ
അലപ്പുഴ: മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എൻ ദേവകിയമ്മ (91) നിര്യാതയായി. ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂർ കിഴക്കേതിൽ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഒക്ടോബർ 21ന് ഉച്ചയ്ക്ക് 12 മണിക്ക് ചെന്നിത്തല കുടുംബവീട്ടിൽ നടക്കും. ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജറും അധ്യാപകനുമായിരുന്ന പരേതനായ വി. രാമകൃഷ്ണൻ നായരുടെ ഭാര്യയാണ്
തിരുവനന്തപുരം: ദേശീയപാതാ നിർമാണം പൂർത്തിയാകുന്നതിനു മുന്നോടിയായി ലോറി ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനവുമായി മോട്ടോർവാഹനവകുപ്പ്. ലൈൻ ട്രാഫിക്കിൽ ആണ് പ്രത്യേക പരിശീലനം നൽകുക. അതേസമയം ആംബുലൻസ് ഡ്രൈവർമാർക്കും അടിയന്തിര സാഹചര്യങ്ങൾ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന വിഷയത്തിൽ ക്ലാസ് നൽകും. എടപ്പാൾ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 14 ജില്ലാ ഉപകേന്ദ്രങ്ങൾ ആരംഭിക്കാനുള്ള നടപടികൾ
പട്ന: കോഴ നൽകാത്തതിനാൽ തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടെന്ന് ആരോപിച്ച് ലാലു പ്രസാദ് യാദവിന്റെ വീടിനു മുന്നിൽ ആർജെഡി നേതാവിന്റെ പ്രതിഷേധം. മുതിർന്ന നേതാവ് മദൻ ഷായാണ് മുൻ മുഖ്യമന്ത്രിയുടെ വീടിനു മുന്നിൽ പ്രതിഷേധവുമായി എത്തിയത്. സങ്കടം സഹിക്കാനാകാതെ അദ്ദേഹം ഷർട്ട് വലിച്ചു കീറുകയും പൊട്ടിക്കരയുകയും ചെയ്തു. വരാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ലാലു പ്രസാദ് യാദവ് സീറ്റ്
മലപ്പുറം: ഒമാനിൽ നിന്നും എത്തിയ തൃശ്ശൂർ സ്വദേശിയുടെ ബാഗിൽ 21 പാക്കറ്റുകൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കരിപ്പൂരിൽ സംഭവിച്ചത് വൻമയക്കുമരുന്ന് വേട്ട. 1കിലോയോളം എംഡിഎംഎയുമായിട്ടാണ് യാത്രക്കാരൻ പിടിയിലായത്. ഡാൻസാഫും കരിപ്പൂർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്ന് പിടികൂടിയത്. പെട്ടിയിൽ 21 പാക്കറ്റുകളിലായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എംഡിഎംഎയാണ്
കൊച്ചി: കടവന്ത്രയിൽ നടത്താനിരുന്ന സ്വതന്ത്രചിന്തകരുടെ പരിപാടി സുരക്ഷാ ഭീഷണിയെത്തുടർന്ന് താത്കാലികമായി നിർത്തിവെച്ചു. തോക്കുമായി യുവാവ് എത്തിയതാണ് പരിപാടി നിർത്താൻ കാരണം. തോക്കുമായി എത്തിയ പിആർ അജീഷിനെ സംഘാടകർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി കസ്റ്റെഡിയിലെടുത്തു. തോക്ക് കൈയിൽ വെയ്ക്കാൻ ലൈസൻസുള്ളയാളാണ് അജീഷെന്നും ഇയാൾക്കെതിരെ വധഭീഷണിയുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. ഇയാളെ


























