മകന്റെ മരണം സംബന്ധിച്ച് പഞ്ചാബിലെ മുൻ ഡയറക്ടർ ജനറൽ ഓഫ് പോലീസ് മുഹമ്മദ് മുസ്തഫ, ഭാര്യയും മുൻ മന്ത്രിയുമായ റസിയ സുൽത്താന എന്നിവർക്കെതിരെ കേസെടുത്തു. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തുന്ന സെക്ഷൻ 103 (1), 61 എന്നിവ പ്രകാരം ഹരിയാന പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. മുസ്തഫ, സുൽത്താന,
കോഴിക്കോട്: അറവ് മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചുപൂട്ടണമെന്ന ആവശ്യവുമായി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. താമരശ്ശേരി കട്ടിപ്പാറ അമ്പായത്തോടിലാണ് പ്രതിഷേധം സംഘർഷത്തിന് വഴിയൊരുക്കിയത്. സംഘര്‍ഷത്തിനിടെ ഫ്രഷ് കട്ട് ഫാക്ടറിക്ക് ജനം തീയിട്ടു കോഴിക്കോട് റൂറല്‍ എസ്പി ഉള്‍പ്പെടെ നിരവധി പൊലീസുകാര്‍ക്കും സമരക്കാര്‍ക്കുമാണ് സംഘര്‍ഷത്തില്‍ പരുക്കേറ്റത്. പ്രതിഷേധം മറികടന്നു
തിരുവനന്തപുരം: 67ാമത് സംസ്ഥാന സ്കൂൾ കായകമേളയ്ക്ക് തലസ്ഥാനത്ത് തിരി തെളിഞ്ഞു.ധനമന്ത്രി കെ എൻ ബാലഗോപാൽ കായിക മേള ഉദ്ഘാടനം ചെയ്തു. മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐഎം വിജയനും മന്ത്രി വി ശിവൻകുട്ടിയും ചേർന്ന് ദീപശിഖ തെളിയിച്ചു. മത്സരങ്ങൾ നാളെ മുതൽ ആരംഭിക്കും. ഇനിയുള്ള എട്ട് ദിവസങ്ങൾ തിരുവനന്തപുരം സംസ്ഥാന കായികമേളയ്ക്ക് സാക്ഷ്യം വഹിക്കും. 12 വേദികളിലായി 20,000 കുട്ടികൾ കായിക മേളയുടെ
പാട്ന: പാടലിപുത്ര പ്രാദേശീക രാഷ്ട്രീയത്തിന്റെ വിളനിലമായിരുന്നു എന്നും. എന്നാൽ കുതിരക്കച്ചവടവും കളം മാറ്റി ച്ചവിട്ടലും നടന്ന ബീഹാർ രാഷ്ട്രീയത്തിൽ നിർണായകമായ ഒരു നിയമസഭാ തിരഞ്ഞെടുപ്പ് എത്തുമ്പോൾ വിധിയെഴുത്ത് ആർക്കൊപ്പം എന്നതാണ് ഉറ്റുനോക്കുന്നത്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ടത്തിനായുള്ള നാമനിർദ്ദേശ പത്രിക ഇന്ന് സമർപ്പിച്ച് കഴിഞ്ഞു.
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ നിലമ്പൂർ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പി വി അൻവര്‍. നിലമ്പൂര്‍ നഗരസഭയില്‍ മൂന്നും ചുങ്കത്തറ,എടക്കര,വഴിക്കടവ്,മൂത്തേടം പഞ്ചായത്തുകളില്‍ ഒരോ സീറ്റിലേക്കുമാണ് തൃണമൂല്‍ കോൺഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പില്‍ നേരത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് യു.ഡി.എഫിനെ സമ്മർദ്ദത്തിലാക്കുകയാണ്
തിരുവനന്തപുരം: ഒറ്റ ടിക്കറ്റ് സംവിധാനം പരിഗണനയിലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഒറ്റ ടിക്കറ്റെടുക്കുന്ന വ്യക്തിക്ക് റോഡ്, മെട്രോ, ജലഗതാഗതം എന്നീ മൂന്നു സൗകര്യവും ഉപയോഗിക്കാനാകുമെന്നും പൊതുഗതാഗതം കൂടുതല്‍ കാര്യക്ഷമമാകുമെന്നും മന്ത്രി പറഞ്ഞു. ജല, റോഡ് ഗതാഗതത്തെ ബന്ധിപ്പിച്ച് ട്രാന്‍സ്പോര്‍ട്ട് ഹബിന്‍റെ സാധ്യത പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. വിഷന്‍ 2031
തിരുവനന്തപുരം: പിഎം ശ്രീ വിവാദത്തിൽ സിപിഐയിടെ എതിർപ്പ് അവഗണിക്കില്ലെന്ന് സിപിഎം ജനറൾ സെക്രട്ടറി എംഎ ബേബി. പദ്ധതി എൽഡിഎഫ് ചർച്ച ചെയ്യുമെന്നും കേരളം ദേശിയ വിദ്യാഭ്യാസ നയം അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. സംസ്ഥാനത്ത് സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാർ പദ്ധതിയായ പിഎം ശ്രീ (പിഎംസ് സ്കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ)
തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരി പോയി. ബസിന്‍റെ മുന്നിലെ ഇടതുവശത്തെ ടയറാണ് ഊരിതെറിച്ചത്. ഊരി തെറിച്ച ടയർ തൊട്ടടുത്ത ഓടയിലേക്ക് വീണു. തിരുവനന്തപുരം നെടുമങ്ങാട് – എട്ടാംകല്ലിലാണ് സംഭവം. തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ നിന്ന് നെടുമങ്ങാട്ടേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്. അപകടമുണ്ടാകുമ്പോള്‍ ബസിൽ നാല്
സിയോൾ: പാറ്റയെ കൊല്ലാനായി യുവതി ഫ്ലെയിം ത്രോവർ ഉപയോഗിച്ചതിന് പിന്നാലെ കെട്ടിടത്തിന് തീ പിടിച്ചു. തീ പടർന്ന കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിൽ അയൽവാസി മരണപ്പെട്ടതിന് പിന്നാലെ 20കാരിക്കെതിരെ അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചു. ലൈറ്ററും തീ പടർത്താൻ ഉപയോഗിക്കുന്ന സ്പ്രേയും ഉപയോഗിച്ചാണ് 20 കാരി പാറ്റയെ കത്തിക്കാൻ നോക്കിയത്. എന്നാൽ സ്പ്രേയിലൂടെ തീ കെട്ടിടത്തിലേക്ക്
മുബൈ: നവി മുബൈയിലെ വാഷിൽ ഫ്ലാറ്റിന് തീപിടിച്ച് ഏഴ് വയസുള്ള കുട്ടിയുൾപ്പടെ നാല് പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ മൂന്ന് പേർ മലയാളികളാണ്. തിരുവനന്തപുരം സ്വദേശികളായ സുന്ദർ ബാലകൃഷ്ണൻ, ഭാര്യ പൂജ രാജൻ, ഇവരുടെ ആറു വയസുള്ള മകളായ വേദിക സുന്ദർ ബാലകൃഷ്ണൻ എന്നിവരാണ് മരിച്ച മലയാളികൾ. വാഷിയിലെ സെക്ടർ 14ലെ റഹേജ റസിഡൻസിയിലാണ് തീപിടിത്തമുണ്ടായത്. അർധരാത്രി 12.40ഓടെയാണ് തീപിടിത്തമുണ്ടായത്.


























