Home Archive by category News (Page 158)
Homepage Featured Kerala News

കൊച്ചിയിൽ ദേശീയ വിദ്യാഭ്യാസ നയത്തെ പുകഴ്ത്തി രാഷ്ട്രപതി; തിരികെ ഡൽഹിയിലേക്ക്

കൊച്ചി: കേരള സന്ദർശനത്തിൻ്റെ ഭാഗമായി കൊച്ചിയിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ നാവിക വിമാനത്താവളത്തിൽ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ദക്ഷിണ നാവിക കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് ( ഒഫീഷിയേറ്റിങ്)
Homepage Featured Kerala News

കുട്ടികളെ തിരുത്താനും അച്ചടക്കത്തിനുമായി ശിക്ഷയാകാം; ചൂരൽ കൊണ്ടടിച്ച കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: കുട്ടിയെ തിരുത്താനും സ്കൂളിലെ അച്ചടക്കത്തിനുമായുള്ള ചൂരൽ പ്രയോ​ഗം കുറ്റകരമല്ലെന്ന് ഹൈക്കോടതി. വിദ്യാർത്ഥിയുടെ കാലിൽ ചൂരൽ കൊണ്ട് അടിച്ചതിന്റെ പേരിൽ അധ്യാപകനെതിരെ പൊലീസെടുത്ത കേസ് റദ്ദാക്കിയ ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ കാലിൽ അടിച്ച കേസാണ് കോടതി റദ്ദാക്കിയത്. പരസ്പരം തമ്മിൽതല്ലുകയും പരസ്പരം തുപ്പുകയും ചെയ്തതിനാണ് അധ്യാപകൻ മൂന്നു
Homepage Featured Kerala News

പിഎം ശ്രീയിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷനേതാവ്; നടപ്പാക്കുന്നത് ആർ എസ് എസ് അജണ്ട, സിപിഎം-ബിജെപി ബന്ധമെന്ന് സതീശൻ

തിരുവനന്തപുരം: പിഎം ശ്രീയിൽ മുഖ്യമന്ത്രിക്കെതിരെ പ്രതികരണവുമായി പ്രതിപക്ഷനേതാവ്. നടപ്പാക്കുന്നത് ആർഎസ്എസ് അജണ്ടയാണെന്നും സിപിഎമ്മിന് സിപിഐയെക്കാൾ ബിജെപിയോടാണ് ബന്ധമെന്നും സതീശൻ പറഞ്ഞു. പിഎം ശ്രീ പദ്ധതിയിൽ സര്‍ക്കാര്‍ ഒപ്പുവെച്ചതില്‍ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഐ പോലും അറിയാതെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു.
Homepage Featured Kerala News

ശബരിമല സ്വർണ്ണക്കൊള്ള: ‘പോറ്റി സ്വർണ്ണം വിറ്റു’, നിർണായക മൊഴിയുമായി ​ഗോവർദ്ധൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണ്ണായക മൊഴിയുമായി ​ഗോവർദ്ധൻ. സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വർണം വിറ്റു എന്നാണ് പൊലീസിന് നൽകിയ മൊഴി. പോറ്റി സ്വർണ്ണം വിറ്റത് ബെല്ലാരിയിലെ സ്വർണവ്യാപാരിയായ ​ഗോവർദ്ധനാണ്. കേസിൽ പ്രത്യേക അന്വേഷണ സംഘമാണ് ​ഗോവർ​ദ്ധന്റെ മൊഴി രേഖപ്പെടുത്തി. ഈ നിണായക വിവരത്തെ തുടർന്ന് എസ്ഐടി സം​ഘം ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ബെല്ലാരിയിലും തെളിവെടുപ്പ്
Homepage Featured Kerala News

പിഎം ശ്രീ പദ്ധതിയിൽ ആശങ്ക; എസ്എഫ്ഐ ദേശീയ വിദ്യാഭ്യാസ നയത്തിന് എതിരാണ്: സംസ്ഥാന സെക്രട്ടറി

പാലക്കാട്: എസ്എഫ്ഐ ദേശീയ വിദ്യാഭ്യാസ നയത്തിന് എതിരാണെന്നും പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പിട്ടതില്‍ ആശങ്കയുണ്ടെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. സംഘപരിവാറിനെതിരായ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതിയിലെ വർഗീയ നിലപാട് എതിർക്കപ്പെടേണ്ടതാണ്. വിദ്യാർത്ഥി സമൂഹത്തിന് അപകടമാണ്. ഇക്കാര്യത്തില്‍ എസ്എഫ്ഐയ്ക്ക് ആശങ്കയുണ്ട്. ഇക്കാര്യം സർക്കാരിനെ
Homepage Featured India News

പ്രായമായ മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ ഇനി പണി കിട്ടും; ശമ്പളത്തിന്റെ 15 ശതമാനം വരെ മാതാപിതാക്കളുടെ അക്കൗണ്ടിലേക്ക്

ഹൈദരാബാദ്: പ്രായമായ മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ ഇനി പണി കിട്ടും. തെലങ്കാന സർക്കാർ ആണ് പുതിയ നിയമം കൊണ്ടുവരുന്നത്. സർക്കാർ ജീവനക്കാർ മാതാപിതാക്കളെ അവഗണിച്ചാൽ ശമ്പളത്തിന്‍റെ 10 മുതൽ 15 ശതമാനം വരെ കട്ട് ചെയ്യാനാണ് സർക്കാർ നിലപാട്.ഈ തുക മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാൻ നിയമം കൊണ്ടുവരുമെന്നാണ് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചത്. ഈ
Homepage Featured India News

ന്യൂഡൽഹിയിൽ ഭീകരാക്രമണ ശ്രമത്തിന് പിടി വീണു; ഐഎസിന്റെ പിന്തുണയുള്ള ഭീകരരെന്ന് സംശയം

ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണ ശ്രമത്തിന് പിടി വീണു. ഭോപ്പാലിൽ നിന്നും ഡൽഹി നിന്നുമാണ് ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേരെ പിടികൂടിയത്. ഐഎസിന്റെ പിന്തുണയുള്ള ഭീകരരാണ് ഇവർ എന്നാണ് പൊലീസിന്റെ സംശയം. ഡൽഹി പൊലീസിന്റെ പ്രത്യേക സംഘമാണ് ഇവരെ പിടികൂടിയത്. ഡൽഹിയിലെ തിരക്കേറിയ സ്ഥലങ്ങളിൽ ആക്രമണം നടത്താൻ ഇവർ പദ്ധതി ഇട്ടിരുന്നതായി പൊലീസ് പറയുന്നു. പിടികൂടിയവരിൽ നിന്ന് നിരവധി ആയുധങ്ങളും
Homepage Featured News World

ഒരു സമ്മർദത്തിനും വഴങ്ങില്ല, തിരിച്ചടി നൽകാൻ റഷ്യക്കറിയാം; അമേരിക്കയുടെ ഉപരോധത്തിൽ മറുപടിയുമായി പുടിൻ

മോസ്കോ: അമേരിക്കയുടെ ഉപരോധത്തിന് ശക്തമായ മറുപടിയുമായി റഷ്യൻ പ്രസിഡൻറ് വ്ലാഡിമിർ പുടിൻ രം​ഗത്തെത്തി. അമേരിക്കയുടേത് ശത്രുതാപരമായ സമീപനമാണെന്നും ഒരു സമ്മർദത്തിനും റഷ്യ വഴങ്ങില്ലെന്നും പുടിൻ പറഞ്ഞു. അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നൽകാൻ തങ്ങൾക്ക് അറിയാമെന്നും അമേരിക്ക അത് നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. റഷ്യക്ക് മേലുള്ള അമേരിക്കയുടെ ഉപരോധം രാജ്യത്തെ
Homepage Featured Kerala News

ആനക്കൊമ്പ് കേസ്; മോഹൻലാലിന് തിരിച്ചടി

കൊച്ചി: നടൻ മോഹൻലാൽ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തിൽ പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാരിന് കോടതി നിർദേശം നൽകിയിരിക്കുകയാണ്. ആനക്കൊമ്പ് നിയമവിധേയമാക്കിയ സർക്കാർ നടപടികളിൽ വീഴ്ചയുണ്ടായി എന്നും കോടതി നിരീക്ഷിച്ചു. കേസ് പിൻവലിച്ച സർക്കാർ തീരുമാനം റദ്ദാക്കിയ പെരുമ്ബാവൂർ കോടതി ഉത്തരവിനെതിരെ മോഹൻലാല്‍ സമർപ്പിച്ച ഹർജിയും
Homepage Featured Kerala News

ശബരിമല സ്വർണ്ണക്കൊള്ള: തെളിവെടുപ്പിനായി എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബെംഗളൂരുവിലേക്ക്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പിനായി ബെംഗളൂരുവിലേക്ക് യാത്ര തിരിച്ചതായി റിപ്പോർട്ട്. ബെംഗളൂരു കേന്ദ്രീകരിച്ച് നടത്തിയ ഗൂഢാലോചനയിൽ പോറ്റി മുഖ്യ പങ്കാളിയായി ഉണ്ടായിരുന്നു എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ദ്വാരപാലക ശില്പങ്ങളിൽ നിന്നെടുത്ത സ്വർണ്ണപ്പാളികൾ പോറ്റിയുടെ സുഹൃത്ത്