Home Archive by category News (Page 157)
Homepage Featured Kerala News

പിഎം ശ്രീ ആടിയുലഞ്ഞ് ഇടത് പക്ഷം; മര്യാദയും മാന്യതയും കാണിക്കണമെന്ന് ബിനോയ് വിശ്വം; ഇടത് പിളരുമോ ?

തിരുവനന്തപുരം: കേന്ദ്ര പദ്ധതിയായ പിഎം ശ്രീയില്‍ ഒപ്പിട്ട എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടത് പക്ഷത്തിൽ കല്ലുകടി. സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും. പി.എം ശ്രീയില്‍ ഒപ്പിട്ട തീരുമാനം തിരുത്തുന്നതുവരെ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് തീരുമാനം
Homepage Featured India News

പീയുഷ് പാണ്ഡെ അന്തരിച്ചു; നഷ്ടമായത് ജനപ്രിയ പരസ്യങ്ങളുടെ സ്രഷ്ടാവിനെ

പ്രശസ്ത പരസ്യ ചിത്രകാരൻ പീയുഷ് പാണ്ഡെ അന്തരിച്ചു. കാഡ്ബറി, ഏഷ്യൻ പെയിന്റ്സ്, ഫെവിക്കോൾ തുടങ്ങിയവയ്ക്ക് വേണ്ടി ക്ലാസിക് പരസ്യങ്ങൾ ഒരുക്കിയത് പീയൂഷ് പാണ്ഡെയായിരുന്നു. ഗുജറാത്ത് ടൂറിസത്തിന്റെയും ഇന്ത്യൻ ടൂറിസത്തിന്റെയും മോദി സർക്കാരിന്റെ ‘അബ് കീ ബാർ മോദി സർക്കാർ’ പരസ്യത്തിനു പിന്നിൽ പ്രവർത്തിച്ചതും പീയൂഷ് പാണ്ഡെയായിരുന്നു. ഹമാരാ ബജാജ് അടക്കം ഇന്ത്യ ഇന്നും ഓർമയിൽ
Homepage Featured Kerala News

ഹിജാബ് വിവാദം; സമുദായ സൗഹാർദ്ദം നിലനിൽക്കട്ടെ, ഹർജി തീർപ്പാക്കി ഹൈക്കോടതി

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ വിദ്യാർതഥിനിയെ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന ഹർജി തീർപ്പാക്കി ഹൈക്കോടതി. കുട്ടിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റുന്ന സാഹചര്യത്തിലാണ് ഇക്കാര്യം രേഖപ്പെടുത്തി ജസ്റ്റിസ് വി.ജി. അരുൺ തുടർനടപടികൾ അവസാനിപ്പിച്ചത്. ഭരണഘടനയുടെ അടിസ്ഥാന തത്വമായ സമുദായ സൗഹാർദ്ദം നിലനിൽക്കട്ടെയെന്ന് കോടതി പറഞ്ഞു. രക്ഷിതാവിന്റെ നിലപാടിനൊപ്പം സർക്കാരും സ്കൂളും
Homepage Featured Kerala News

പിഎംശ്രീയിൽ പ്രതികരിച്ച് ശിവൻകുട്ടി; എൻഇപിയിൽ നിലപാട് മാറ്റി, പാഠ്യപദ്ധതിയിൽ മാറ്റമുണ്ടാകില്ലെന്നും വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: എൻഇപിയിൽ ഒപ്പിടില്ലെന്ന നിലപാട് മാറ്റിയെന്നും എന്നാൽ പാഠ്യപദ്ധതിയിൽ മാറ്റമുണ്ടാകില്ലെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുട്ടികൾക്ക് അവകാശപ്പെട്ട ഫണ്ട് തടയുന്നതിനാലാണ് നിലപാടിൽ മാറ്റത്തിന് തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ നയം വ്യക്തമാക്കി വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
Kerala Lead News News

പിഎം ശ്രീ; ഫണ്ട് ജനങ്ങൾക്ക് അവകാശപ്പെട്ടത്, കേന്ദ്ര സർക്കാരിന് വല്ല്യേട്ടൻ നിലപാടെന്ന് എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: പിഎംശ്രീ ഫണ്ട് ജനങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും അതേസമയം കേന്ദ്ര സർക്കാരിന് വല്ല്യേട്ടൻ നിലപാടെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ തകർക്കുന്ന കേന്ദ്ര നയത്തിനെതിരെ പ്രതിഷേധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ‘കേരളത്തിന് നൽകേണ്ടുന്ന പദ്ധതികൾ കേരളത്തിന് തരേണ്ടതാണ്. വിവിധ
Homepage Featured Kerala News

പിഎം ശ്രീ; എഐവൈഎഫും എഐഎസ്എഫും പരസ്യ പ്രതിഷേധത്തിലേയ്ക്ക്

തിരുവനന്തപുരം: പിഎം ശ്രീ ധാരണപത്രത്തിൽ ഒപ്പിട്ട നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫും എഐഎസ്എഫും നാളെ തിരുവനന്തപുരത്ത് പ്രതിഷേധം സംഘടിപ്പിക്കും. 26 ന് എല്ലാ ജില്ലകളിലും പ്രതിഷേധം നടത്തും. ഇത് സിപിഎം-സിപിഐ തർക്കമല്ല. ഡി വൈ എഫ് ഐയും എസ് എഫ് ഐയും പ്രതികരിക്കാത്തതിൽ അൽഭുതവും ആശങ്കയുമുണ്ട്. ധാരണാപത്രം ഒപ്പിട്ട വിദ്യാഭ്യാസ വകുപ്പിനും മന്ത്രിക്കും ഗുരുതരമായ വീഴ്ചയാണ്
Gulf Homepage Featured News

മനുഷ്യക്കടത്ത് കേസ്, മൂന്ന് വർഷത്തെ തടവ് ശിക്ഷ റദ്ദാക്കി 10,000 ദിനാർ പിഴ ചുമത്തി

കുവൈത്ത് സിറ്റി: ഇന്ത്യൻ നഴ്‌സുമാർ ഉൾപ്പെട്ട മനുഷ്യക്കടത്ത് കേസിൽ പിതാവിനും മകനും മുമ്പ് വിധിച്ച മൂന്ന് വർഷത്തെ തടവ് ശിക്ഷ റദ്ദാക്കി പകരം 10,000 കുവൈത്ത് ദിനാർ വീതം പിഴ ചുമത്തി അപ്പീൽ കോടതി. കേസിൽ ഒരു സുഡാനീസ് കോൺട്രാക്ടറിനും ഒരു ഇന്ത്യൻ കോൺട്രാക്ടറിനും 3,000 ദിനാർ വീതം പിഴ ചുമത്തി. പ്രതികൾ സുഡാനിൽ നിന്നും ഇന്ത്യയിൽ നിന്നും തങ്ങളെ കൊണ്ടുവന്നുവെന്നും മന്ത്രാലയം നിയമിച്ച
Homepage Featured Kerala News

കുണ്ടറയിൽ 300ഓളം സിപിഐ പ്രവർത്തകർ സിപിഐഎമ്മിലേക്ക്; രാജി സംസ്ഥാന നേതൃത്വത്തിന്റെ കഴിവുകെട്ട സമീപനത്തിൽ

കൊല്ലം: പിഎം ശ്രീ വിവാദങ്ങൾക്കിടെ കുണ്ടറയിൽ സിപിഐയിൽ കൂട്ടരാജി. മുന്നൂറോളം അംഗങ്ങളാണ് സിപിഐയിൽ നിന്ന് രാജി വെച്ചത്. പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ കഴിവുകെട്ട സമീപനവും ജില്ലാ സെക്രട്ടറിയുടെ സ്വജനപക്ഷപാതപരമായ നിലപാടുകളുമാണ് അം​ഗങ്ങളുടെ രാജിയിലേക്ക് നയിച്ചതെന്ന് നേതാക്കൾ വ്യക്തമാക്കി. പാർട്ടിയുടെ കുണ്ടറ മണ്ഡലം സമ്മേളനത്തിൽ പാർട്ടി കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട
Homepage Featured India News

സ്റ്റാർലിങ്ക് ഉപ​ഗ്രഹ ഇന്റർനെറ്റ് സേവനം; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ,സുരക്ഷാ പരിശോധനകൾക്ക് തുടക്കമായി

ഡൽഹി: വാണിജ്യാടിസ്ഥാനത്തിൽ സ്റ്റാർലിങ്ക് ഉപ​ഗ്രഹ ഇന്റർനെറ്റിന്റെ സേവനം നൽകുന്ന നടപടികൾ അവസാനഘട്ടത്തിലേക്ക്. 2026 ന്റെ ആദ്യത്തോടെ ഇത് യാഥാർത്ഥ്യമായേക്കും. ഇതിനായുള്ള സുരക്ഷാ പരിശോധനയ്ക്ക് ഇന്ത്യയിൽ തുടക്കമായി. സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കുന്നതിനായി സെക്കന്റില്‍ 600 ജിബി ബാന്‍ഡ് വിഡ്ത് സ്‌പെക്ട്രം സ്റ്റാര്‍ലിങ്കിന് താത്കാലികമായി അനുവദിച്ചിട്ടുണ്ട്. സർക്കാർ നിബന്ധന
Homepage Featured Kerala News

പിഎം ശ്രീ കരാർ; വ്യവസ്ഥകൾ പരിശോധിക്കണമെന്ന് എൽഡിഎഫ് കൺവീനർ, അപ്രതീക്ഷിത നീക്കമെന്ന് ബിനോയ് വിശ്വം

കോഴിക്കോട്: പിഎം ശ്രീയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഒപ്പിട്ട കരാർ പരിശോധിച്ച ശേഷമേ പ്രതികരിക്കാൻ കഴിയൂ എന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ പറഞ്ഞു. വിഷയത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പ്രശ്നത്തിൽനിന്ന് ഒളിച്ചോടുകയല്ലെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി യോഗം ചേർന്ന് പരിശോധിച്ച ശേഷം ഇതു സംബന്ധിച്ച് മാധ്യമങ്ങളോട് വീണ്ടും പ്രതികരിക്കാമെന്നുമാണ് ടിപി