മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖമായ ജവഹർലാൽ നെഹ്‌റു പോർട്ട് അതോറിറ്റിയുമായി (ജെഎൻപിഎ) 5,000 കോടി രൂപയുടെ തുറമുഖ അടിസ്ഥാന സൗകര്യ പദ്ധതികളിൽ സഹകരിക്കുന്നതിന് ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (ഹഡ്‌കോ) ഒരു പ്രാരംഭ കരാറിൽ ഒപ്പുവച്ചു. “ജെഎൻ തുറമുഖത്തിന്റെ
തിരുവനന്തപുരം: അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ കാലവർഷത്തിനു സമാനമായ കൂടിയും കുറഞ്ഞുമുള്ള മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അടുത്ത അഞ്ച് ദിവസങ്ങളിൽ നേരിയ/ ഇടത്തരം മഴയോ ഇടിയോടുകൂടിയ മഴക്കോ സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒക്ടോബർ 27-നു രാവിലെ തെക്കുപടിഞ്ഞാറൻ ബംഗാൾ
തിരുവനന്തപുരം: കേരളത്തെ ഇരുട്ടിലാക്കിയാണ് പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ധാരണാപത്രം ഒപ്പുവെച്ചതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു. എൽഡിഎഫ് കൺവീനറോ മന്ത്രിസഭയിലെ സിപിഐ മന്ത്രിമാരോ സിപിഎം ജനറൽ സെക്രട്ടറിയോ പോലും വിവരം അറിഞ്ഞില്ലെന്നും അദ്ദേഹം പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയിൽ ഗൂഢാലോചന നടന്നെന്നും അദ്ദേഹം ആരോപിക്കുന്നു.
തൃശ്ശൂർ: മണ്ണുത്തി ബൈപ്പാസ് ജങ്ഷന് സമീപം വൻ കവർച്ച. ബസ്സിറങ്ങി ശുചിമുറിയിലേക്ക് പോകാൻ പണം അടങ്ങിയ ബാഗ് മെഡിക്കൽ സ്റ്റോറിന് സമീപം വെച്ച് പോകുമ്പോഴായിരുന്നു സംഭവം. കാറിലെത്തിയ ഒരു സംഘം ആ ബാഗ് കവരുകയായിരുന്നു. എടപ്പാൾ സ്വദേശിയും അറ്റ്ലസ് ബസ് ഉടമയുമായ മുബാറക്കിന്റെ പണമടങ്ങിയ ബാഗാണ് കവർന്നത്. 75 ലക്ഷം രൂപയാണ് ബാഗിൽ ഉണ്ടായിരുന്നത്. ശനിയാഴ്ച പുലർച്ചെ 04.30 ഓടെയാണ് സംഭവം.
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ താരം ലയണൽ മെസിയും ടീമും നവംബറിൽ കേരളത്തിലെത്തില്ല. ഔദ്യോഗിക സ്ഥിരീകരണവുമായി സ്പോൺസർ. നവംബർ 17ന് കൊച്ചിയിൽ മത്സരം നടത്തുമെന്ന പ്രാഥമിക പ്രഖ്യാപനങ്ങൾക്കിടെയാണ്, ഇപ്പോൾ മെസിയുടെയും ടീമിന്റെയും വരവ് റദ്ദാക്കിയത്. അംഗോളയിൽ മാത്രം കളിക്കാനാണ് ടീമിന്റെ ഇപ്പോഴത്തെ തീരുമാനമെന്ന് അർജൻറീന ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. കേരളത്തിന് മത്സരത്തിന് ആവശ്യമായ
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റി സുഹൃത്ത് ഗോവർദ്ധന് കൈമാറിയ സ്വർണം എസ്ഐടി സംഘം കണ്ടെത്തിയതായി റിപ്പോർട്ട്. ബെല്ലാരിയിലെ ഗോവർദ്ധൻ്റെ ജ്വല്ലറിയിൽ നടത്തിയ പരിശോധനയിലാണ് സ്വർണം വീണ്ടെടുത്തത്. എസ്.പി. ശശിധരൻ്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ വൈകുന്നേരം നടത്തിയ റെയ്ഡ്. ഏകദേശം 400 ഗ്രാമിന് മുകളിലുള്ള സ്വർണ കട്ടികളാണ് സംഘം
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിൽ വിവാദം ശക്തമാകുന്ന സാഹചര്യത്തിൽ എൽഡിഎഫ് നേതൃത്വത്തിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങൾ പൊട്ടിപ്പുറപ്പെടുകയാണ്. ഫണ്ട് ലഭിക്കുന്നതിനായി നയം മാറ്റാനാകില്ലെന്ന നിലപാടിൽ സിപിഐ ഉറച്ച് നിൽക്കുമ്പോൾ, എല്ലാം ചർച്ചയിലൂടെ പരിഹരിക്കാമെന്ന സിപിഎം വാദം അപ്രസക്തമാകുകയാണ്. ഘടകക്ഷികളെ അറിയിക്കാതെ എടുത്ത തീരുമാനത്തിൽ നിന്ന് സിപിഎം പിന്മാറണമെന്ന് സിപിഐ ആവർത്തിച്ച്
തിരുവനന്തപുരം: കേരളത്തിൽ നവംബർ മുതൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. കേരളത്തോടൊപ്പം തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലും എസ്ഐആർ പ്രക്രിയ തുടങ്ങും. 2026ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലാണ് ആദ്യം എസ്ഐആർ നടപ്പാക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തേ വ്യക്തമാക്കിയിരുന്നു. പരിഷ്കരണത്തിനുള്ള വിശദമായ ഷെഡ്യൂൾ ഉടൻ
കൊച്ചി: സമുദ്ര വിഭവങ്ങളുടെ രുചിക്കൂട്ടുമായി ലുലു ഹൈപ്പർമാർക്കറ്റിൽ സീ ഫുഡ് ഫെസ്റ്റിന് തുടക്കമായി. നൂറിലധികം സമുദ്രോത്പന്നങ്ങൾക്കൊപ്പം 41- ലധികം സമുദ്രവിഭവങ്ങളും മേളയുടെ ആകർഷണമാണ്. ഫെസ്റ്റിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഐഎഎസ് നിർവഹിച്ചു. കേരളത്തിന്റെ മത്സ്യസമ്പത്തിന്റെ തനിമ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ലുലു എടുത്ത
മുംബൈ: റഷ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതിക്കും യൂറോപ്പിലേക്കുള്ള ശുദ്ധീകരിച്ച എണ്ണയുടെ കയറ്റുമതിക്കും ലോകരാജ്യങ്ങൾ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ശ്രദ്ധയിൽ പെട്ടെന്ന് റിലയൻസ്. യൂറോപ്യൻ യൂണിയന്റെ മാർഗനിർദേശത്തോടൊപ്പം ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാടും അനുസരിച്ച് പ്രവർത്തിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) ഒരു പ്രസ്താവനയിലൂടെ അറിയിച്ചു. യൂറോപ്യൻ യൂണിയൻ,


























