Home Archive by category News (Page 154)
Homepage Featured India News

പൊതുപരിപാടികൾക്ക് തമിഴ്നാട്ടിൽ ചട്ടം വരുമോ; കരൂർ ദുരന്തം ഉൾപ്പടെ കേസുകൾ നാളെ മദ്രാസ് ഹൈക്കോടതി പരി​ഗണിക്കും

ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയിയുടെ പ്രചാരണ പരിപാടിക്കിടെ കരൂരിലുണ്ടായ ദുരന്തത്തിൽ 41 പേർ മരിച്ച കേസടക്കം നാളെ മദ്രാസ് ഹൈക്കോടതി പരി​ഗണിക്കും. കരൂർ ദുരന്തത്തിലേക്ക് വഴിയൊരുക്കിയ സാഹചര്യങ്ങൾ ഉൾപ്പടെ ടി.വി.കെയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പരി​ഗണിക്കാനാണ് മദ്രാസ് ഹൈക്കോടതി
Kerala News

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ജി സുധാകരന് ക്ഷണം, തിരഞ്ഞെടുപ്പിൽ മുന്നിൽ നിർത്തും; സുധാകരനെ അടുപ്പിക്കാൻ നേതൃത്വ നീക്കം

അമ്പലപ്പുഴ: സി.പി.എമ്മിലെ വിഭാ​ഗീയത ഏറെ നാളുകൾക്ക് ശേഷം മറനീക്കി പുറത്ത് വന്നത് മുൻ മന്ത്രി ജി സുധാകരന്റെ പരസ്യ പ്രതികരണങ്ങളോടെയാണ്. പാർട്ടിയെ വിമർശിച്ചതിന്റെ പേരിൽ അച്ചടക്ക നടപടിയെത്തിയതോടെയാണ് ജി സുധാകരനും ആലപ്പുഴ സി.പി.എമ്മും വീണ്ടും ചർച്ചയാകുന്നത്. മുൻപ്. വി.എസിന്റെ നേതൃത്വത്തിൽ പാർട്ടിയിലെ ആലപ്പുഴ ലോബി കരുത്തേറിയിരുന്നെങ്കിലും വി.എസിന് ശേഷം സുധാകരൻ എന്ന തലത്തിലേക്ക്
Homepage Featured Kerala News

അടിമാലി മണ്ണിടിച്ചിൽ; ജീവനെടുത്തത് NHAI-യുടെ അശാസ്ത്രീയ ദേശീയപാത നിർമാണം, ആരോപണവുമായി നാട്ടുകാർ

അടിമാലിയിൽ ദേശീയപാത നിർമാണത്തിനിടെ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെടുന്നതിലേക്ക് നയിച്ചത് NHAI-യുടെ അശാസ്ത്രീയ റോഡുപണിയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. കൊച്ചി-ധനുഷ്കൊടി ദേശീയപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട മണ്ണെടുപ്പിനിടെയാണ് ഇടുക്കി ജില്ലയിലെ അടിമാലി കൂമ്പൻപാറ ലക്ഷം വീട് ഉന്നതിയിലുള്ള ബിജുവിന് ജീവൻ നഷ്ടപ്പെട്ടത്. ഇന്നലെ രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ അഞ്ച് കുടുംബങ്ങൾക്ക്
Homepage Featured Kerala News

പദ്ധതിയിൽ നിന്ന് എപ്പോൾ വേണമെങ്കിലും പിന്മാറാമെന്ന വ്യവസ്ഥയുണ്ട്, ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന്റെ വിദ്യാഭ്യാസ നയം അടിയറവുവയ്ക്കില്ല; വി ശിവൻകുട്ടി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പ് വെച്ചത് ഏകദേശം 1500 കോടി രൂപയുടെ കേന്ദ്ര ഫണ്ട് നഷ്ടപ്പെടുത്താതിരിക്കാൻ വേണ്ടി മാത്രമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആവർത്തിച്ചു. നടപ്പിലാക്കാത്തതിനാൽ സർവശിക്ഷാ അഭിയാൻ പ്രകാരം സംസ്ഥാനത്തിന് ലഭിക്കേണ്ട 1500 കോടി രൂപയാണ് കേന്ദ്രം തടഞ്ഞുവെച്ചിരിക്കുന്നതെന്നും വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു. ഈ തുക
Homepage Featured Kerala News

313.9 കോടി സർക്കാർ ഭൂമി മറിച്ചുവിറ്റു; ചന്ദ്രശേഖറിനെതിരെ പരാതി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറനെതിരെ കോടികളുടെ സർക്കാർ ഭൂമി അനധികൃതമായി മറിച്ചു വിറ്റതായി പരാതി. കർണാടകയിലെ സർക്കാർ ഭൂമി മറിച്ചു വിറ്റെന്നാണ് പരാതി. അഭിഭാഷകൻ കെ. എൻ. ജഗദീഷ് കുമാറാണ് സുപ്രീംകോടതിയിലും കർണാടക ഹൈക്കോടതിയിലും പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ എസ്‌ഐടി അന്വേഷണം ആരംഭിക്കണമെന്നും ഭൂമി സർക്കാർ തിരിച്ചുപിടിക്കണമെന്നുമാണ്
Homepage Featured News World

വേൾഡ് സീരീസിലെ പരസ്യം ചൊടിപ്പിച്ചു; കാനഡയ്ക്ക് അധിക നികുതി ചുമത്തുന്നുവെന്ന് ട്രംപ്

വാഷിങ്ടൺ: കാനഡയ്ക്കുമേൽ ഇപ്പോഴുള്ളതിനേക്കാൾ 10 ശതമാനം അധികനികുതി ചുമത്തുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വേൾഡ് സീരീസിന്റെ പ്രദർശനത്തിന് തൊട്ടു പിന്നാലെയാണ് ട്രംപിന്റെ നടപടി. അമിത താരിഫുകളുമായി ബന്ധപ്പെട്ട മുൻ യുഎസ് പ്രസിഡന്റിന്റെ പരാമർശങ്ങൾ ഉൾപ്പെടുത്തിയ വേൾഡ് സീരീസിന്റെ പരസ്യം സംപ്രേഷണം ചെയ്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ട്രൂത്ത് സോഷ്യലിലൂടെയാണ് ഇതുമായി
Homepage Featured India News

രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്‌ഐവി; ജാർഖണ്ഡിൽ സർക്കാർ ആശുപത്രിയിൽ ഗുരുതര വീഴ്ച

ന്യൂഡൽഹി: ജാർഖണ്ഡിലെ ഒരു സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് സംസ്ഥാനത്ത് ആശങ്കയും പ്രതിഷേധവും തുടരുകയാണ്. സിംഗ്ഭൂം ജില്ലയിലെ സർദാർ സർക്കാർ ആശുപത്രിയിലാണ് സംഭവം നടന്നത്. ജനിതക രോഗം ബാധിച്ച കുട്ടികൾക്കാണ് രക്തം നൽകിയത്. സ്വീകരിച്ച രക്തത്തിലൂടെ എച്ച്‌ഐവി കുട്ടികളിലേക്ക് പകർന്നു എന്നാണ്
Homepage Featured India News

20വർഷത്തെ ഭരണത്തിൽ അഴിമതിയും അക്രമവും മാത്രം, ബിഹാറിലെ ജനത ഭരണ മാറ്റം ആഗ്രഹിക്കുന്നുണ്ട്; തേജസ്വി യാദവ്

ന്യൂഡൽഹി: ബിഹാറിൽ 20 വർഷമായി തുടരുന്ന നിതീഷ് കുമാറിന്റെ ഭരണത്തിൽ അഴിമതിയും അക്രമവുമാണ് മാത്രം ഉണ്ടായതെന്ന് ആർജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവ്. സംസ്ഥാന ജനത ഇപ്പോൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും തേജസ്വി യാദവ് പറഞ്ഞു. ജനങ്ങൾ ഭരണ മാറ്റത്തിനായി ഒരുങ്ങിയിരിക്കുകയാണെന്നും നിതീഷ് കുമാർ ഇനി ഒരിക്കലും മുഖ്യമന്ത്രിയാകില്ലെന്നും അദ്ദേഹം
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള: ബെം​ഗളൂരുവിൽ വാങ്ങി കൂട്ടിയത് കോടികളുടെ ഭൂമി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ബെംഗളൂരുവിൽ കോടികളുടെ ഭൂമി ഇടപാടുകൾ നടത്തിയതായി എസ്ഐടി കണ്ടെത്തി. ഭൂമിയും കെട്ടിടങ്ങളും സ്വന്തം പേരിലും പങ്കാളിയുടെ പേരിലുമായാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട നിർണായക രേഖകൾ എസ്ഐടി പിടിച്ചെടുത്തിട്ടുണ്ട്. ഭൂമി ഇടപാടുകളോടൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി പണം പലിശയ്ക്കും നൽകിയിരുന്നതായി
Homepage Featured Kerala News

പിഎം ശ്രീ വിവാദം: അനുനയശ്രമം, വിവാദ വ്യവസ്ഥകൾ വീണ്ടും ചർച്ച ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പ് വച്ചതിനെ തുടർന്നുണ്ടായ വിവാദത്തിൽ സിപിഐയെ അനുനയിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് പുതിയ നീക്കങ്ങളുമായി രംഗത്തെത്തുകയാണ്. പദ്ധതിയിലെ വിവാദ വ്യവസ്ഥകൾ വീണ്ടും ചർച്ച ചെയ്യാമെന്ന നിലപാട് വകുപ്പ് മുന്നോട്ട് വെയ്ക്കുന്നത്. വ്യവസ്ഥകൾ പരിശോധിക്കാൻ സിപിഐ മന്ത്രിമാരെയും ഉൾപ്പെടുത്തി സമിതി രൂപീകരിക്കാമെന്ന നിർദേശവും മുന്നോട്ട് വന്നു. എന്നാൽ