Home Archive by category News (Page 153)
Homepage Featured Kerala News

സംസ്ഥാനത്ത് ശക്തമായ മഴ; മോൻത ചുഴലിക്കാറ്റിനെ കരുതണം, മൂന്ന് ജില്ലകൾക്ക് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് മൂന്ന് ജില്ലകൾക്കാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകൾക്കാണ് ഓറഞ്ച് അലർട്ട്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം,
India Lead News News

ഇന്ത്യയിലുടനീളം തീവ്ര വോട്ടർ പട്ടിക പരിഷ്കരണം: തീയതി നാളെ പ്രഖ്യാപിച്ചേക്കും

വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ (എസ്‌ഐആർ) ഷെഡ്യൂൾ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) നാളെ പ്രഖ്യാപിച്ചേക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ അധ്യക്ഷതയിൽ വൈകുന്നേരം 4.15 ന് ബ്രീഫിംഗ് നടക്കും. ആദ്യ ഘട്ടത്തിൽ 10-15 സംസ്ഥാനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. സംസ്ഥാനങ്ങളിലുടനീളം ഏകോപിതവും സമഗ്രവുമായ സമീപനം ഉറപ്പാക്കിക്കൊണ്ട്, എസ്‌ഐആർ റോൾഔട്ട് പദ്ധതിക്ക് അന്തിമരൂപം
Homepage Featured News World

ബലൂചിസ്ഥാന്‍ പരാമര്‍ശം; നടൻ സല്‍മാന്‍ ഖാനെ തീവ്രവാദിയായി പ്രഖ്യാപിച്ച് പാകിസ്ഥാൻ

ന്യൂഡൽഹി: ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനെ തീവ്രവാദിയായി മുദ്രകുത്തി പാകിസ്ഥാൻ. റിയാദിൽ സംഘടിപ്പിച്ച ജോയി ഫോറം എന്ന പരിപാടിയിൽ നടത്തിയ പ്രസം​ഗത്തിൽ ബലൂചിസ്ഥാനേയും പാകിസ്ഥാനേയും വേർതിരിച്ച് പരാമർശിച്ചതിനെ തുടർന്നാണ് പാകിസ്ഥാൻ സർക്കാർ സൽമാൻ ഖാനെ തീവ്രവാദിയെന്ന് മുദ്രകുത്തിയത്. 1997ലെ ആന്റി-ടെററിസം ആക്റ്റിന്റെ നാലാം ഷെഡ്യൂൾ പട്ടികയിൽ സൽമാൻ ഖാനെയും ഉൾപ്പെടുത്തിയിരിക്കുകയാണ്
Homepage Featured India News

രാജ്യത്തെ ഏറ്റവും വലിയ സ്വർണ അയിര് ശേഖരം; ഖനനത്തിനൊരുങ്ങി ബിഹാറിലെ ജമൂയി

പട്ന: ഇന്ത്യയുടെ ആകെ കരുതൽ സ്വർണ അയിര് ശേഖരത്തിന്റെ 44 ശതമാനത്തോളം ഉണ്ടെന്ന് കരുതുന്ന ബിഹാറിൽ ഖനനത്തിനൊരുങ്ങി സർക്കാർ. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഠനത്തിൽ 222.8 ദശലക്ഷം ടൺ സ്വർണ അയിര് ഇവിടെ ഭൂമിക്കടിയിൽ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. നിയമസഭാ പോരിന് കളമൊരുങ്ങുമ്പോഴും ഖനനത്തിനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് ബിഹാർ സർക്കാർ. 2022ൽ തന്നെ സ്വർണശേഖരമുള്ളകാര്യം
Homepage Featured India News

21-ാം നൂറ്റാണ്ട് ഇന്ത്യയുടേയും ആസിയാന്റേതും; ആസിയാൻ ഉച്ചകോടിയിൽ വെർച്വൽ മീറ്റിലൂടെ പങ്കെടുത്ത് മോദി

ന്യൂഡൽഹി: ഇന്ത്യയ്ക്ക് ആസിയാനുമായുള്ള പങ്കാളിത്തം ആഗോള സ്ഥിരതയ്ക്കും ഭാവിയിലെ ആസിയാൻ കൂട്ടായ്മയുടെ വളർച്ചയ്ക്കും ശക്തമായ അടിസ്ഥാനമായി മാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യ-ആസിയാൻ വാർഷിക ഉച്ചകോടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആസിയാൻ ഇന്ത്യയുടെ ‘ആക്ട് ഈസി’ പോളിസിയുടെ മുഖ്യഘടകമാണെന്നും ഭൗതികമല്ല മറിച്ച് സാംസ്കാരികമായ കൂടിച്ചേരലാണെന്നും മോദി
Homepage Featured Kerala News

നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജി; പരിഹാസ പോസ്റ്റുമായി പി.പി ദിവ്യ

കൊച്ചി: ആത്മഹത്യ ചെയ്ത എ.ഡി.എം നവീൻ ബാബുവിന്റെ കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയെ പരിഹസിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം നാതാവുമായ പി.പി ദിവ്യ. ‘അഴിമതി അവകാശമാക്കാന്‍ ശ്രമിക്കുന്നവരും അഴിമതിക്കാരെ വിശുദ്ധരാക്കാന്‍ അധ്വാനിക്കുന്നവരും ഉള്ളപ്പോള്‍ എങ്ങനെ പ്രതികരിക്കാനാണ്, ഉദ്യമത്തിന് ആശംസകള്‍’. ദിവ്യ ഫെയ്‌സ്ബുക്കില്‍
Homepage Featured Kerala News

സംസ്ഥാന സ്കൂൾ കായികമേള: അർഹരായവർക്ക് വീട് നിർമ്മിച്ചുനൽകും, 50 വീടിന് സ്പോൺസർമാരായി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികമേളയിൽ മീറ്റ് റെക്കോർഡും സ്വർണ്ണവും നേടിയാൽ അർഹരായ കുട്ടികൾക്ക് വീട് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 50 വീടുകൾ വെച്ചുകൊടുക്കാൻ സ്പോൺസർമാരായതായി അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് കോഴിക്കോട് സ്വദേശിനിയായ
Homepage Featured Kerala News

കോട്ടയത്ത് കുട്ടിയെ വിൽക്കാൻ ശ്രമം; പിതാവടക്കം മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ

കോട്ടയം: കോട്ടയത്ത് കുട്ടിയെ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പിതാവടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അസം സ്വദേശിയാണ് പിതാവ്. കോട്ടയം കുമ്മനത്ത് വെച്ച് കുട്ടിയെ വിൽക്കാൻ ശ്രമിച്ചെങ്കിലും കുട്ടിയുടെ അമ്മ എതിർത്തതോടെയാണ് ശ്രമം പരാജയപ്പെട്ടത്. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് കുമരകം പോലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈരാറ്റുപേട്ടയിൽ താമസിക്കുന്ന ഉത്തർപ്രദേശ്
News World

ലൂവർ മ്യൂസിയത്തിലെ വൻ കവർച്ച; രണ്ടുപേർ അറസ്റ്റിൽ, മോഷ്ടിച്ചത് 896 കോടിയുടെ ആഭരണങ്ങൾ

പാരിസ്: ഫ്രാൻസിലെ അതീവ സുരക്ഷയുള്ള ലൂവർ മ്യൂസിയത്തിൽ നിന്ന് ആഭരണങ്ങൾ കവർന്ന സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലെന്ന് റിപ്പോർട്ട്. മ്യൂസിയത്തിലെ വിലയേറിയ 8 ആഭരണങ്ങളായിരുന്നു കവർന്നത്. മോഷണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും അറസ്റ്റുണ്ടാവാത്തതിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഈ മാസം 19-ന് മ്യൂസിയത്തിലേക്ക് ബൈക്കിലെത്തിയ മോഷ്ടാക്കൾ രണ്ടാം നിലയിലെ ബാൽക്കണി വഴി അപ്പോളോ ഗാലറിയിൽ
India News

മാവോവാദി ആക്രമണം; പൊലീസിന് വിവരം നൽകി, സൈനികന്റെ സഹോദരനേയും പൊലീസ് ഉദ്യോഗാർത്ഥിയേയും വെട്ടിക്കൊന്നു

റായാപൂർ: ഛത്തിസ്​ഗഢിലെ ബിജാപൂരിൽ മാവോവാദികൾ രണ്ടുപേരെ വെട്ടിക്കൊന്നു. പൊലീസിന് വിവരം ചോർത്തിയെന്നാരോപിച്ചാണ് ആക്രമണം നടത്തിയത്. സൈനികന്റെ സഹോദരനുംപൊലീസ് ജോലിക്കായി ശ്രമിക്കുന്ന ഉദ്യോഗാർത്ഥിയുമാണ് മാവോവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രവി കട്ടം (25), തിരുപ്പതി സോദി (38) എന്നിവരെയാണ് മാവോവാദികൾ കൊലപ്പെടുത്തിയത്. രവി കട്ടം പോലീസ് ജോലിക്കായി ശ്രമിക്കുന്ന ഉദ്യോഗാർത്ഥിയായിരുന്നു.