ചെന്നൈ: പടിഞ്ഞാറൻ മദ്ധ്യ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മൊൻത ചുഴലിക്കാറ്റ് കഴിഞ്ഞ ആറു മണിക്കൂറിനിടെ മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിൽ വടക്കു- വടക്കുപടിഞ്ഞാറൻ മേഖലിയിലേക്ക് നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രാവിലെ 5.30 ഓടെ ശക്തമായ ചുഴലിക്കാറ്റായി ശക്തിപ്പെട്ട മൊൻത കരതൊടാൻ
കബഡിയും ജാതി രാഷ്ടീയവും പ്രമേയമാക്കിയ സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം ബൈസണിന്റെ ചിത്രീകരണരംഗങ്ങള്‍ കോർത്തിണക്കി വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ബ്ലാക്ക് ആന്റ് വൈറ്റ് കളർ ടോണിലൊരുക്കിയിരിക്കുന്ന വീഡിയോയില്‍ സംവിധായകന്‍ മാരി സെൽവരാജ് സിനിമാ ചിത്രീകരണത്തിനിടെ നടത്തുന്ന വിശദീകരണങ്ങളും നായകൻ ധ്രുവ് വിക്രമിന്റെ കഠിനാധ്വാനവും ഒക്കെ മനോഹരമായി കാണിച്ചിട്ടുണ്ട്. കഥാപാത്രത്തിനായി
കോട്ടയം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രായോഗികവും ക്രിയാത്മകവുമായ വികസന പദ്ധതികൾക്ക് മിച്ചഫണ്ടുള്ള സഹകരണ സംഘങ്ങൾ വഴി വായ്പകൾ നൽകുന്ന പദ്ധതി നടപ്പാക്കുമെന്ന് സഹകരണം-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. സഹകരണ മേഖലയിലെ ഭാവി വികസനം ചർച്ച ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച വിഷന്‍ 2031 ഏകദിന സെമിനാര്‍ ഏറ്റുമാനൂര്‍ ഗ്രാൻഡ് അരീന കണ്‍വെന്‍ഷന്‍
ആഘോഷങ്ങളും ആർഭാടവും ഒഴിവാക്കി അങ്കമാലി എംഎൽഎ റോജി എം ജോണിന് വിവാഹം. ചിലവുചുരുക്കി ലഭിക്കുന്ന തുക ഉപയോഗിച്ച് നിർധന കുടുംബത്തിന് വീടൊരുക്കി നൽകും. തന്റെ ഫേസ്ബുക്ക് പേജിലൂടെ എംഎൽഎ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത കുടുംബാംഗങ്ങൾ മാത്രമാകും ചടങ്ങിൽ പങ്കെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. ‘നിങ്ങളെ എല്ലാവരേയും വിവാഹത്തിന് നേരിട്ട് ക്ഷണിക്കണമെന്ന് അതിയായ
ഡൽഹി: ഇന്ത്യയില്‍ ആദ്യമായി പൂർണമായും ഒരു യാത്രാവിമാനം നിർമിക്കുമെന്ന് എച്ച്എഎൽ. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍) റഷ്യയുടെ യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷനുമായി ഇക്കാര്യത്തിൽ ധാരണയായി. ആഭ്യന്തര യാത്രകള്‍ക്കും ഹ്രസ്വദൂര യാത്രകള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന എസ്ജെ-100 വിമാനമാണ് ഇന്ത്യയിൽ നിർമിക്കാൻ ധാരണയായത്. രണ്ട് എഞ്ചിനുകളുള്ള വീതി കുറഞ്ഞ വിമാനമാണ്
തിരുവനന്തപുരം: കാർഷിക സർവകലാശാലയിൽ ഫാസ് വർധിപ്പിച്ചതിനെ തുടർന്ന് വിദ്യാർത്ഥി ടിസി വാങ്ങിയ പോയ സംഭവത്തിൽ വിദ്യാർത്ഥിയെ തിരികെ കൊണ്ടുവരുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. കാർഷിക സർവകലാശാല അധികൃതരുമായി സംസാരിക്കുകയും വിദ്യാർത്ഥിയെ തിരിച്ചെടുക്കാൻ എടുക്കാൻ കോളേജ് മുൻകൈയെടുക്കണമെന്ന് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. സർവകലാശാലയുടെ ഫീസ് ഘടനയിൽ ഭേദഗതി വരുത്തണമെന്നും മന്ത്രി
നടനും ടിവികെ പാര്‍ട്ടി അധ്യക്ഷനുമായ വിജയ് കരൂര്‍ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെ മഹാബലിപുരത്തുള്ള സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. വിജയ് ക്ഷണിച്ചതു പ്രകാരം 37 പേരുടെ കുടുംബാംഗങ്ങള്‍ റിസോര്‍ട്ടില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. വിജയ് അധ്യക്ഷനായ ടിവികെ പാര്‍ട്ടിയുടെ റാലിക്കിടെയാണ് കരൂരില്‍ അപകടമുണ്ടായതും 41
തിരുവനന്തപുരം: ബിഹാറിൽ നടപ്പിലാക്കുകയും കേരളത്തിലടക്കം രണ്ടാംഘട്ടത്തിൽ നടപ്പിലാക്കാനൊരുങ്ങുകയും ചെയ്യുന്ന എസ്ഐആർ ഭരണഘടനാവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരർക്ക് ഉറപ്പുനൽകുന്ന സാർവത്രിക വോട്ടവകാശത്തിന്റ ലംഘനമാണിതെന്ന് മുഖ്യമന്ത്രി പറയുന്നു. പൗരന്റെ മൗലിക അവകാശങ്ങൾ രാഷ്ട്രീയ താല്‍പര്യത്തിന് അനുസരിച്ച് എടുത്തുമാറ്റാന്‍ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നവമാധ്യമ
കേരളത്തില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനു (എസ്‌ഐആര്‍) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തുടക്കമിട്ടിരിക്കുകയാണ്. എസ്.ഐ.ആര്‍ നടപടികള്‍ നീട്ടിവയ്ക്കണമെന്ന് സംസ്ഥാനത്തിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ഒന്‍പത് സംസ്ഥാനങ്ങള്‍, മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് രണ്ടാംഘട്ട തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയത്.
കൊച്ചി: ഐടി പഠിച്ച ഉദ്യോഗാർഥികൾക്ക് കൈത്താങ്ങുമായി സംസ്ഥാനസർക്കാർ. വിവിധ സ്വകാര്യ കമ്പനികളുമായി ചേർന്ന് നൈപുണ്യവികസനത്തിന് കൊച്ചിയിൽ പരിശീലനകേന്ദ്രമൊരുക്കുകയാണ് സർക്കാർ. തിരുവനന്തപുരത്തെ ഐസിടി (ഇന്‍ഫര്‍ മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി) അക്കാദമി ഓഫ് കേരളയുടെ ഇതിനുള്ള നാലാമത്തെ പരിശീലന കേന്ദ്രമാണ് കൊച്ചിയിൽ ഒരുങ്ങുന്നത്. കച്ചേരിപ്പടിയില്‍ ആരംഭിക്കുന്ന


























