പട്‌ന: ബിഹാറിലെ ഭരണകക്ഷിയായ എന്‍ഡിഎയ്‌ക്കെതിരേ വിമർശനവുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ബിഹാറില്‍ ‘മഹാ ജംഗിള്‍രാജ്’ ആണെന്ന് തേജസ്വി യാദവ് ആരോപിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു തേജസ്വി യാദവ്. മൊകാമ മണ്ഡലത്തിലെ ജന്‍ സുരാജ് പാര്‍ട്ടി പ്രവര്‍ത്തകൻ ദുലാര്‍
കാസർകോട്: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് വീട് പൊളിക്കുന്നതിനെതിരെ പ്രതിഷേധവുമായി ആത്മഹത്യാ ഭീഷണി മുഴക്കി കുടുംബം. വീടിന്റെ മേൽക്കൂരയിൽ ഗ്യാസ് സിലിണ്ടർ എടുത്തുവെച്ചാണ് കുടുംബം പ്രതിഷേധം പ്രകടിപ്പിച്ചത്. ദേശീയപാത നിർമാണം ഏറ്റെടുത്ത കമ്പനി ഇന്ന് പ്രവർത്തനം ആരംഭിച്ചതോടെയാണ് സംഘർഷ സാഹചര്യം രൂപപ്പെട്ടത്. വീടിന്റെ മുൻഭാഗം പൊളിക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടതാണ് കുടുംബം
കണ്ണൂർ: കണ്ണൂർ പയ്യാമ്പലത്ത് കടലിലിറങ്ങിയ മെഡിക്കൽ വിദ്യാർത്ഥികളുടെ സംഘം തിരയിൽപ്പെട്ടു. മൂന്നു പേരാണ് തിരയിൽപെട്ടത്. ഇവരിൽ രണ്ടു പേരെ സംഭവം നടന്നയുടനെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് കാണാതായ ഒരാൾക്കായി നടത്തിയ തിരച്ചിലിൽ മൂന്നാമത്തെയാളുടെ മൃതദേഹവും ലഭിച്ചിട്ടുണ്ട്. കര്‍ണാടക സ്വദേശികളായ അഫ്‌നാന്‍, റഹാനുദ്ദീന്‍, അഫ്‌റാസ്
തിരുവനന്തപുരം: കേന്ദ്രസർക്കാർ സംസ്ഥാനത്തിനു നൽകാനുള്ള എസ്എസ്കെ ഫണ്ട് അനുവദിക്കാൻ സാധ്യതയുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ആദ്യ ഗഡുവായ 319 കോടി അനുവദിച്ചേക്കുമെന്നാണ് സൂചന. കേന്ദ്രവിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയുമായുള്ള ചര്‍ച്ച പോസിറ്റീവ് ആയിരുന്നുവെന്ന് മന്ത്രി പറയുന്നു. നവംബർ പത്തിന് വിദ്യാഭ്യാസമന്ത്രി ഡൽഹിയിലേക്ക് പോകുമെന്നും ചർച്ച നടത്തുമെന്നും
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ പ്രതികരിച്ച് അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ. തന്നെ ആരും ഒന്നും അറിയിച്ചില്ല എന്നാണ് പ്രേംകുമാർ പ്രതികരിച്ചത്. നടപടിയിൽ വിഷമമുണ്ടെന്നും റസൂൽ പൂക്കുട്ടി ചുമതലയേൽക്കുന്ന ചടങ്ങിലേക്ക് ആരും ക്ഷണിച്ചില്ലെന്നും പ്രേംകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. നടപടിയിൽ വിഷമം ഉണ്ടെന്നും അദ്ദേഹം
പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണം പോറ്റി ജൂവലറി ബിസിനസുകാരനായ ഗോവര്‍ധന് 15 ലക്ഷം രൂപയ്‌ക്ക് വിറ്റു. ഗോവര്‍ധനാണ് എസ്‌ഐടി സംഘത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ശബരിമലയുടെ പേരില്‍ പല തവണകളായി ഉണ്ണികൃഷ്ണന്‍ പോറ്റി 70 ലക്ഷം രൂപയോളം കൈപ്പറ്റിയെന്നും ഗോവര്‍ധന്‍ മൊഴി നല്‍കി. 476 ഗ്രാം സ്വര്‍ണം ഗോവർധനു വിറ്റപ്പോൾ ആദ്യം 15 ലക്ഷം രൂപയാണ് വാങ്ങിയത്. സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട്
കോഴിക്കോട്: കൊടുവള്ളിയിലെ വോട്ടർ പട്ടികയിൽ വൻ ക്രമക്കേട് നടന്നതായി റിപ്പോർട്ട്. നഗരസഭ അസിസ്റ്റന്റ് സെക്രട്ടറിയുടെ റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിനാണ് ലഭിച്ചത്. വ്യാപകമായാണ് വോട്ടു മാറ്റൽ നടത്തിയിരിക്കുന്നത്. എന്നാൽ വോട്ട് മാറ്റുന്നത് സംബന്ധിച്ച് നോട്ടീസുകളോ രേഖകളോ ഓഫിസിൽ ലഭ്യമല്ല എന്നാണ് അസിസ്റ്റന്റ് ഇലക്ഷൻ റിട്ടേണിംഗ് ഓഫീസറുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. വോട്ട് മാറ്റൽ
ന്യൂഡൽഹി: രാജ്യത്തിന്റെ ജിഎസ്ടി വരുമാനത്തിൽ 4.6 ശതമാനം വർധന രേഖപ്പെടുത്തി. സെപ്റ്റംബറിൽ 1.96 ലക്ഷം കോടി രൂപയാണ് ആകെ ജിഎസ്ടി വരുമാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4.6 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. സെപ്റ്റംബർ 22ന് ജിഎസ്ടി നിരക്കുകൾ കുറച്ചിരുന്നെങ്കിലും അതിന്റെ സ്വാധീനം ആകെ വരുമാനത്തെ കാര്യമായ രീതിയിൽ ബാധിച്ചിട്ടില്ല. അതേസമയം പുകയില ഉൽപ്പന്നങ്ങളിലെ നിലവിലുള്ള ജിഎസ്ടി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് സമരത്തെ അക്രമാസക്തമാക്കുന്നതിന് പിന്നിൽ ഡിഐജി യതീഷ് ചന്ദ്ര ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് പരാതി. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. കർഷക കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറയാണ് പരാതി നൽകിയിരിക്കുന്നത്. സമാധാനപരമായി നടന്നുവന്ന സമരത്തെ
രക്തത്തിൽ കുളിച്ച് യാത്രക്കാർ; ബ്രിട്ടണിലെ ട്രെയിനിൽ കത്തിക്കുത്തിനിടെ ഒൻപത് പേർക്ക് ഗുരുതര പരിക്ക്
ലണ്ടൻ: ബ്രിട്ടനിൽ ട്രെയിനിൽ കത്തിക്കുത്തിനിടെ ഒൻപത് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഡോൺകാസ്റ്ററിൽ നിന്ന് ലണ്ടൻ കിങ്‌സ് ക്രോസിലേക്കുള്ള പാസഞ്ചർ ട്രെയിനിലാണ് ആക്രമണം നടന്നത്. ആക്രമണം നടന്നതോടെ ട്രെയിൻ ഹണ്ടിങ്ഡൺ സ്റ്റേഷനിൽ നിർത്തി പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കേംബ്രിജ്‌ഷെയറിൽ പ്രാദേശിക സമയം വൈകീട്ട് 6.25 ഓടെയാണ് സംഭവം നടന്നത്. ട്രെയിനിലുണ്ടായിരുന്ന


























