ലണ്ടൻ: സുഡാനിലെ ആഭ്യന്തര കലാപം കടുത്ത മാനുഷിക പ്രതിസന്ധിക്ക് ഇടയാക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നൽകി. അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് നടത്തിയ ആക്രമണത്തെ തുടർന്ന് ആയിരക്കണക്കിന് മനുഷ്യർ പടിഞ്ഞാറൻ മേഖലയായ ഡാർഫറിൽ നിന്ന് അഭയം തേടി പലായനം ചെയ്യുകയാണ്.ഡാർഫറിന് പിന്നാലെ സർക്കാർ
കൊച്ചി: അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട കലൂർ സ്റ്റേഡിയം കൈമാറ്റം വിവാദത്തിലായതിനെ തുടർന്ന്, നിയമകുരുക്ക് ഒഴിവാക്കാൻ പുതിയ നീക്കവുമായി കായികവകുപ്പും ജിസിഡിഎയും രംഗത്ത്. സ്റ്റേഡിയം കൈമാറ്റവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ ഒഴിവാക്കുന്നതിനായി സ്പോൺസറുമായി പുതിയ ത്രികക്ഷി കരാർ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇരുവിഭാഗങ്ങളും. സ്റ്റേഡിയം നവീകരണത്തിന്
തൃശൂർ: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് വീണ്ടും രക്ഷപ്പെട്ടു. വിയ്യൂർ സെൻട്രൽ ജയിലിന് സമീപത്താണ് ഇയാൾ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. കവർച്ചയും കൊലപാതകശ്രമവും ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ് ബാലമുരുകൻ. ഇന്നലെ രാത്രി 9.45ഓടെയായിരുന്നു സംഭവം. തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ വിരുദുനഗർ കോടതിയിൽ ഹാജരാക്കി വിയ്യൂർ
തിരുവനന്തപുരം: വർക്കലയിൽ മദ്യലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട 19കാരി ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ യുവതി ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജിക്കൽ ഐസിയുവിലാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. പെൺകുട്ടിയുടെ തലച്ചോറിൽ ചതവ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇപ്പോഴും
ഡൽഹി: ഒക്ടോബർ 31-ന് പ്രൊജക്റ്റ് സിൻഡിക്കേറ്റിൽ പ്രസിദ്ധീകരിച്ച ‘ഇന്ത്യൻ രാഷ്ട്രീയം ഒരു കുടുംബ ബിസിനസ്സാണ്’ എന്ന ലേഖനം ചർച്ചയാകുന്നു. ഇന്ത്യൻ രാഷ്ട്രീയം കുടുംബ ബിസിനസാണെന്ന ശശി തരൂരിന്റെ പരാമർശം കോൺഗ്രസിനെ ലക്ഷ്യമിട്ടെന്ന് ബിജെപി ആരോപിച്ചു. സ്വജനപക്ഷപാതത്തെയും കുടുംബവാഴ്ച രാഷ്ട്രീയത്തെയും കുറിച്ചുള്ള ശശി തരൂർ എം.പിയുടെ ലേഖനം രാഹുല്‍ ഗാന്ധിയേയും തേജസ്വി
മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയതിൽ സന്തോഷവും സ്നേഹത്തിന് നന്ദിയുമറിയിച്ച് മമ്മൂട്ടി. ഇത് ഓട്ടമത്സരം പോലെ ഒരു മത്സരമല്ലെന്നും ഇതൊരു യാത്രയാണെന്നും മമ്മൂട്ടി പറഞ്ഞു. പുരസ്കാര ലബ്ധിക്ക് ശേഷമുള്ള ആദ്യപ്രതികരണത്തിൽതന്റെയൊപ്പം അംഗീകാരം നേടിയ എല്ലാവരേയും മമ്മൂട്ടി അഭിനന്ദിച്ചു. ഭ്രമയുഗത്തിലെ കഥയും കഥാപാത്രവുമെല്ലാം വ്യത്യസ്തമായിരുന്നെന്നും അവാർഡൊന്നും
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് തന്നെ ഏല്‍പ്പിച്ചത് സന്തോഷത്തോടെ കാണുന്നുവെന്ന് കെഎസ് ശബരീനാഥൻ. താൻ പാർട്ടിക്കാരനാണെന്നും പാർട്ടി പറയുന്നത് ചെയ്യുമെന്നും ശബരീനാഥൻ പറഞ്ഞു. ഒന്നാമത് എത്തുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. താന്‍ പാര്‍ട്ടിക്കാരനാണന്നും പാര്‍ട്ടി നല്‍കുന്ന ഏത് ചുമതലയും
കോട്ടയം: ബിരിയാണിയിൽ പഴുതാരയെ കണ്ടെത്തിയെന്ന പരാതിയിൽ ഹോട്ടലിനും ഓൺലൈൻ ഭക്ഷണവിതരണ പ്‌ളാറ്റ്‌ഫോമായ സൊമാറ്റോയ്ക്കും പിഴ ചുമത്തി ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. ഏറ്റുമാനൂർ സ്വദേശി വിഷ്ണുവാണ് പരാതിക്കാരൻ. 2024 നവംബർ പത്തിന് അതിരമ്പുഴ മൂപ്പൻസ് ഹോട്ടലിൽനിന്ന് സൊമാറ്റോ ആപ്പ് വഴി ഓർഡർ ചെയ്ത മുട്ട ബിരിയാണിയിൽനിന്നു ചത്ത പഴുതാരയെ കിട്ടിയെന്നാണ് പരാതി. പരാതിക്കാരൻ കേരള
തൃശൂർ: 55ാമത് സംസ്ഥാന ചലചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച നടൻ മമ്മൂട്ടി. ഭ്രമയുഗം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം ലഭിച്ചത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. ആസിഫ് അലി, വിജയരാഘവൻ, ടൊവിനോ തോമസ്, സൗബിൻ എന്നിവരെ പിന്തള്ളിയാണ് മമ്മൂട്ടി മികച്ച നടനായത്.ഇത് എട്ടാമത്തെ തവണയാണ് മമ്മൂട്ടി
തിരുവനന്തപുരം: എന്‍ഡിഎ പ്രകടനപത്രിക ഹൈടെക്കായി. പ്രകടനപത്രികയിലേക്ക് യുവാക്കള്‍, കര്‍ഷകര്‍, സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ രാജ്യത്തിന്റെ പുരോഗതിയില്‍ പങ്കാളിയാവാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് അഭിപ്രായം തേടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ്ചന്ദ്രശേഖര്‍ ഫേസ്ബുക്കിൽ കുറിപ്പിറക്കി. വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ പ്രകടനപത്രികയില്‍


























