Home Archive by category News (Page 14)
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള: ഗോവര്‍ധന്‍റെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി; കേസിൽ മൂന്ന് പേരുടെ പങ്ക് സ്ഥിരീകരിച്ചെന്ന് എസ്ഐടി

ഡൽഹി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ ജ്വല്ലറി ഉടമ ഗോവര്‍ധന്‍റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. അന്വേഷണം നടന്നതിനിടെ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളിയ ഉത്തരവിൽ വ്യക്തമാക്കി. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ഹൈക്കോടതി ​ഗോവർദ്ധന്റെ ജാമ്യാപേക്ഷ
Homepage Featured Kerala Local News

താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു, ബസ് യാത്രക്കാരായ 38 പേർക്ക് പരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം. ബസ് യാത്രക്കാരായ 38 പേർക്ക് അപകടത്തിൽ പരുക്കേറ്റു.16 പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും, 20 പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്കും രണ്ട് പേരെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ആരുടെയും പരുക്ക് സാരമുള്ളതല്ല. ആറാം വളവിനും ഏഴാം വളവിനും ഇടയിലാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന്
Homepage Featured Kerala News

പെണ്‍കുട്ടിക്ക് കൊറിയൻ ബന്ധമുണ്ടെന്ന് കരുതുന്നില്ല, 16കാരിയുടെ മരണത്തിൽ പൊലീസിനെതിരെ അധ്യാപകൻ

കൊച്ചി: 16കാരി പാറമടയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസിനെതിരെ വിമര്‍ശനവുമായി സ്കൂളിലെ അധ്യാപകര്‍. പൊലീസ് വേണ്ട രീതിയിൽ അന്വേഷിച്ചില്ലെന്നും പെണ്‍കുട്ടിക്ക് കൊറിയൻ ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നും സ്കൂളിലെ അധ്യാപകൻ കെഎസ് ബിജു പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. ചോറ്റാനിക്കര വൊക്കേഷഷണൽ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പെണ്‍കുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പരിശോധിച്ചതിൽ
Homepage Featured Kerala News

കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; 384.34 കോടി ചെലവ്, ചികിത്സാ രംഗത്ത് കുതിച്ചുചാട്ടമെന്ന് പിണറായി വിജയൻ

കൊച്ചി: കിഫ്ബി ഫണ്ടിൽ നിന്ന് 384.34 കോടി രൂപ ചെലവഴിച്ച് എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ക്യാമ്പസിൽ നിർമിച്ച കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 6.3 ലക്ഷം ചതുരശ്ര അടിയിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഈ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. 387 കിടക്കകൾ, അത്യാധുനിക ഓപ്പറേഷൻ തീയേറ്ററുകൾ, റേഡിയേഷൻ സൗകര്യങ്ങൾ എന്നിവയടങ്ങുന്ന ഈ കേന്ദ്രം
Homepage Featured Kerala News

വൈദ്യുതി ബില്‍ കുടിശ്ശിക 70000 രൂപ, സെന്‍ട്രൽ ജിഎസ്‍ടി ഓഫീസിലെ ഫ്യൂസ് ഊരി

എറണാകുളം: വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെതുടര്‍ന്ന് ജിഎസ്ടി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. 70000 രൂപയാണ് വൈദ്യുതി ബിൽ കുടിശ്ശികയായി അടയ്ക്കാനുള്ളത്. എറണാകുളം ആലുവ സെന്‍ട്രൽ ജിഎസ്ടടി ഓഫീസിലെ ഫ്യൂസ് ആണ് ഇന്ന് രാവിലെ കെഎസ്ഇബി ജീവനക്കാരെത്തി ഊരിയത്. കുടിശിക വരുത്തിയതോടെയാണ് ഫ്യൂസ് ഊരിയതെന്നാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്. ഇതോടെ ഓഫീസിന്‍റെ പ്രവര്‍ത്തനവും പ്രതിസന്ധിയിലായി.
Homepage Featured Kerala Local News

മലമ്പുഴയിൽ വിഎസിന്റെ പിഎ ആയിരുന്ന എ സുരേഷിനെ മത്സരിക്കാൻ കോൺ​ഗ്രസ് നീക്കം

പാലക്കാട്: മലമ്പുഴയിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്ന എ സുരേഷിനെ മത്സരിപ്പിക്കാൻ കോൺ​ഗ്രസ് നീക്കം. കോൺഗ്രസിന്റെ സംസ്ഥാന നേതാക്കൾ സുരേഷിനെ കണ്ട് സംസാരിച്ചു. അതേസമയം, മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് എ സുരേഷ് പറഞ്ഞു. കോൺ​ഗ്രസ് നേതാക്കൾ തന്നെ സമീപിച്ചിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ട് 11 വർഷത്തോളമായി. എന്നാൽ, ഇപ്പോഴും
Homepage Featured Kerala News

തിരുവല്ല സ്പാ ബലാത്സംഗ കേസ്: കാപ്പ നടപടികൾ വേഗത്തിലാക്കി; പൊലീസുകാർക്കെതിരെ വകുപ്പുതല പരിശോധന

പത്തനംതിട്ട: തിരുവല്ല സ്പാ ബലാത്സംഗ കേസിൽ മുഖ്യപ്രതി സുബിനെ പൂട്ടാൻ പൊലീസ് കാപ്പ നടപടികൾ വേഗത്തിലാക്കി. കാപ്പാ ശുപാർശ എസ്പി കളക്ടർക്ക് കൈമാറി. അന്വേഷണസംഘം വിപുലീകരിച്ചു. അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചു. ഇനി പിടികൂടാൻ ഉള്ളത് മൂന്നു പ്രതികളെയാണ്. കിരൺ, സജിൻ, പ്രശോഭ് എന്നീ മൂന്ന് പേർ ഇപ്പോഴും ഒളിവിലാണ്. ഇതിൽ രണ്ട് പേർ ബെംഗളൂരുവിലേക്ക് കടന്നെന്നാണ് സൂചന.
Homepage Featured Kerala News

അറസ്റ്റ് ചെയ്തത് കാരണം കാണിക്കാതെ; ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ പ്രതിക്ക് ജാമ്യം

കൊച്ചി: അറസ്റ്റ് ചെയ്യുമ്പോൾ കാരണം പ്രതിയെ അറിയിക്കണമെന്ന നിയമം പൊലീസ് പാലിച്ചില്ലെന്നത് കണക്കിലെടുത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ പ്രതിക്ക് ജാമ്യം. ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതി ഋതു ജയന് ആണ് ഹൈക്കോടതി ജസ്റ്റിസ് കൗസർ എടപ്പഗത്ത് ജാമ്യം അനുവദിച്ചത്. കർശന വ്യവസ്ഥകളോടെയാണ് ജാമ്യം. പെരേപ്പാടം കാട്ടിപ്പറമ്പിൽ വേണു, ഭാര്യ ഉഷ, മകൾ വിനീഷ എന്നിവരെ ബൈക്കിന്റെ
Homepage Featured Kerala News

പ്രഖ്യാപിച്ച് 5 വർഷമായിട്ടും ശോഭന ഉൾപ്പെടെ മൂന്ന് പേർക്ക് ഡി ലിറ്റ് നൽകിയില്ല; കാലടി സംസ്കൃത സംസ്കൃത സർവകലാശാല നടപടി വിവാദത്തിൽ

കൊച്ചി: അഞ്ച് വര്‍ഷം മുമ്പ് കാലടി സംസ്കൃത സര്‍വകലാശാല പ്രഖ്യാപിച്ച ഡി ലിറ്റ് ബിരുദം നടി ശോഭന അടക്കം മൂന്ന് പേര്‍ക്കും ഇതുവരെ ലഭിച്ചില്ല.സംസ്‌കൃത സാഹിത്യത്തിലും ഗവേഷണത്തിലുമുള്ള സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ഡോ. എന്‍പി ഉണ്ണി, ശാസ്ത്രീയ സംഗീതത്തിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച്​ ടിഎം കൃഷ്ണ, ഭരതനാട്യത്തിലും ചലച്ചിത്ര രംഗത്തും നൽകിയ സംഭാവനകള്‍ കണക്കിലെടുത്ത് ശോഭന എന്നിവർക്ക് ഡി
Homepage Featured Kerala News

ശബരിമല കൊടിമര നിർമാണക്രമക്കേട്; സ്വർണം സ്വീകരിച്ചതിൽ എഎസ്പി കുറുപ്പ് ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തൽ

പത്തനംതിട്ട: ശബരിമല കൊടിമര നിർമ്മാണത്തിനായി മുൻ അഡ്വക്കേറ്റ് കമ്മീഷണർ എഎസ്പി കുറുപ്പ് സ്വർണം സ്വീകരിച്ചത് ചട്ടലംഘനം എന്ന് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. സ്വർണ്ണം സംഭാവനയായി സ്വീകരിക്കാൻ ബോർഡ് എക്സിക്യൂട്ടീവ് ഓഫീസറെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ, കുറുപ്പായിരുന്നു സ്വർണം സ്വീകരിച്ചത്. സ്വർണ്ണം സ്വീകരിച്ചാൽ ത്രീ എ രജിസ്റ്ററിൽ രേഖപ്പെടുത്തണം എന്നാണ് ചട്ടം. എന്നാൽ ഇത്