Home Archive by category News (Page 134)
Homepage Featured Kerala News

വരുന്നൂ.. തിരുവനന്തപുരത്തും മെട്രോ; ആദ്യഘട്ട അലൈൻമെന്റിന് അം​ഗീകാരം, ഡിപിആർ തയ്യാറാക്കും

തിരുവനന്തപുരം: തലസ്ഥാനത്തും മെട്രോ റെയിൽ നിർമിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. തിരുവനന്തപുരം മെട്രോയുടെ ആദ്യ ഘട്ട അലൈന്‍മെന്റിന് സംസ്ഥാനത്തെ സെക്രട്ടറി തല സമിതി കഴിഞ്ഞ ദിവസം അംഗീകാരം നൽകി. തുടർന്ന് ഡിപിആർ തയ്യാറാക്കാനുള്ള നടപടികളിലേക്ക് കടക്കാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് നിർദേശവും ലഭിച്ചു.
Homepage Featured Kerala News

കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും; സ്ഥാനത്തെത്തുന്നത് മുതിർന്ന ഐഎഎസ് ഉദ്യോ​ഗസ്ഥൻ, പ്രഖ്യാപനം ഉടൻ

തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും. സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. മുൻ ചീഫ് സെക്രട്ടറിയായ ജയകുമാറിന്റെ പേര് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദേശിച്ചതെന്നാണ് വിവരം. പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. സെക്രട്ടറിയേറ്റില്‍ അഞ്ചുപേരുകളാണ് അവസാനഘട്ടത്തിലേക്ക് വന്നത്. ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ പത്തനംതിട്ടയില്‍
Homepage Featured Kerala News

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; നടി ലക്ഷ്മി മേനോൻ ഉൾപ്പെട്ട കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ നടി ലക്ഷ്മി ആർ മേനോൻ പ്രതിയായ കേസ് റദ്ദാക്കി ഹൈക്കോടതി. നടിക്കെതിരെ പരാതിയില്ല എന്ന് യുവാവ് ഹൈക്കോടതിയെ അറിയിച്ചതിനാലാണ് കേസ് റദ്ദാക്കിയത്. ബാറിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് ഐ ടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു എന്നായിരുന്നു. സംഭവസമയത്ത് യുവാവിന്റെ സംഘത്തിൽ ഉണ്ടായിരുന്ന യുവതിയോട് നടി ലക്ഷ്മി
Homepage Featured Kerala News

മുഖം മിനുക്കുന്ന ഗോതീശ്വരം ബീച്ച്; മേമുണ്ട ഹയര്‍സെക്കന്‍ഡറിയില്‍ അക്വാടിക് സെന്റർ; സമഗ്രമായ ടൂറിസം വികസനമാണ് ലക്ഷ്യമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട്: ബേപ്പൂർ മുതൽ കോഴിക്കോട് വരെയുള്ള കടൽത്തീരത്തിന്റെ ടൂറിസം സാധ്യതകൾ പൂർണമായും ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി ഗോതീശ്വരം ബീച്ചിന്റെ രണ്ടാം ഘട്ട വികസനത്തിനായി 3,46,77,780 രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. സുസ്ഥിരവും സമഗ്രവുമായ ടൂറിസം വികസനമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കഫെറ്റീരിയ, ടോയ്‍ലെറ്റ് ബ്ലോക്ക്, പാർക്കിംഗ് ഏരിയ, പ്രവേശന കവാടം,
Homepage Featured India News

17കാരിക്ക് നേരെ വെടിയുതിർത്ത സംഭവം: പ്രതി പിടിയിൽ, വിളിക്കാൻ 8 സിംകാർഡുകൾ

ഫരീദാബാദ്: 17കാരിക്ക് നേരെ വെടിയുതിർത്ത് രക്ഷപ്പെട്ട യുവാവ് അറസ്റ്റിൽ. പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ കാലിന് വെടിവെച്ച് വീഴ്ത്തിയാണ് കീഴ്പ്പെടുത്തിയത്. പെൺകുട്ടിക്ക് നേരെ വെടിയുതിർത്ത കേസിൽ പ്രതിയായ ജതിൻ മംഗ്ല എന്ന യുവാവിനെ തിരഞ്ഞ് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. സംഭവം നടന്ന് നാല് ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്. നവംമ്പർ 3ന് ഹരിയാനയിലെ ഫരീദാബാദ്
Homepage Featured Kerala News

വീണ്ടും താഴേക്ക്; സ്വർണ്ണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കുറ‍ഞ്ഞു. ഇന്നലെ വൈകിട്ട് 89,880 രൂപയായി കൂടിയ സ്വർണ്ണവിലയാണ് ഇന്ന് 400 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്ന് വിപണിയിൽ ഒരു പവന് 89,480 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 11,185 രൂപയാണ് വില. ഇന്നലെ രാവിലെ 89,400 രൂപയായി കുറഞ്ഞ വിലയാണ് വൈകുന്നേരമായപ്പോൾ കൂടിയത്. വിപണിയിൽ ഇനി സ്വർണ്ണവില കുറയുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. ഇന്നത്തെ
Homepage Featured Kerala News

സർക്കാർ ചർച്ചയ്ക്ക് വിളിച്ചില്ല; മെഡിക്കൽ കോളേജ് ഡോക്ടർമാർ 13 ന് പണിമുടക്കും

തിരുവനന്തപുരം: സമാധാനപരമായി സമരം ചെയ്തിട്ടും സർക്കാർ ചർച്ചയ്ക്ക് വിളിച്ചില്ലെന്ന് ആരോപിച്ച്‌ ഗവൺമെന്റ് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ നവംബർ 13 ന് സമ്പൂർണ്ണ പണിമുടക്ക് നടത്തും. അത്യാഹിത സേവനങ്ങൾ ഒഴികെ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുമെന്നും സംഘടന അറിയിച്ചു. ഇതുവരെ സമാധാനപരമായി സമരമാർഗങ്ങൾ സ്വീകരിച്ചിട്ടും സർക്കാർ അതിനെ കണ്ടില്ലെന്ന്
India Lead News News

പൊതു ഇടങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെ നീക്കണം; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

ന്യൂഡൽഹി: തെരുവ് നായ പ്രശ്നത്തിൽ സുപ്രധാന ഇടക്കാല ഉത്തരവുമായി സുപ്രീംകോടതി. ദേശീയപാതകൾ ഉൾപ്പടെയുള്ള റോഡുകളിൽ നിന്നും പൊതുസ്ഥലങ്ങളിൽ നിന്നും തെരുവ് നായ്ക്കളെ നീക്കണമെന്ന് കോടതിയുടെ നിർദേശം. നായ്ക്കളെയും കന്നുകാലികളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനായി സർക്കാരുകളും ദേശീയപാത അതോറിറ്റികളും ഉടൻ നടപടി സ്വീകരിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കി. മൃഗങ്ങളെ കണ്ടെത്താനും
Homepage Featured News World

ആളുകളെ ആത്മഹത്യയിലേക്ക് നയിക്കുന്നു; ചാറ്റ്‌ജിപിടിക്കെതിരെ ഏഴ് പരാതികള്‍

കാലിഫോര്‍ണിയ: ചാറ്റ്‌ജിപിടിക്കെതിരെ പരാതികൾ കൂടുന്നു. ആളുകളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതായിട്ടാണ് ചാറ്റ്‌ജിപിടിക്ക് എതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം. നിലവിൽ ഏഴ് കേസുകളാണ് ചാറ്റ്‌ജിപിടിയുടെ നിര്‍മ്മാതാക്കളായ ഓപ്പൺഎഐക്കെതിരെ കാലിഫോര്‍ണിയ കോടതികള്‍ക്ക് മുന്നിലെത്തിയത്. മുമ്പ് മാനസിക പ്രയാസങ്ങള്‍ ഇല്ലാതിരുന്നവരാണ് ചാറ്റ്ജിപിടിയുടെ ഉപയോഗത്തെയും നിര്‍ദ്ദേശങ്ങളെയും തുടര്‍ന്ന്
Homepage Featured India News

​ഗൗരി കിഷനെതിരെ വാർത്താ സമ്മേളനത്തിനിടെ ശരീര അധിക്ഷേപം; ശക്തമായ പ്രതികരണവുമായി നടി

ചെന്നൈ: സിനിമാ പ്രചാരണത്തിനിടെ ശരീര അധിക്ഷേപം നടത്തുന്ന രീതിയിലുള്ള ചോദ്യം ചോദിച്ച വ്ലോഗറിന് നടി ഗൗരി കിഷൻ കടുത്ത മറുപടി നൽകി. വാർത്താ സമ്മേളനത്തിനിടെ “നിങ്ങളുടെ ഭാരം എത്ര?” എന്ന യൂട്യൂബറുടെ ചോദ്യത്തിനോടാണ് ഗൗരി രൂക്ഷമായി പ്രതികരിച്ചത്. ചോദ്യം വിഡ്ഢിത്തരമാണെന്നും “നായികമാർ എല്ലാം മെലിഞ്ഞിരിക്കണോ?” എന്നും ഗൗരി തിരിച്ചടിച്ചു. ചോദ്യം ന്യായീകരിക്കാൻ വ്ലോഗർ ശ്രമിച്ചെങ്കിലും അത്