തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തി കണ്ണനെത്തൊഴുത് മുകേഷ് അംബാനി. സോപാനപടിയില്‍ കാണിക്കയുമര്‍പ്പിച്ച അദ്ദേഹം മേല്‍ശാന്തിയില്‍ നിന്ന് പ്രസാദവും ഏറ്റുവാങ്ങി. തുടര്‍ന്ന് ഉപദേവന്മാരെയും തൊഴുതു. അരമണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ച റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി
തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരെ ഗുരുതരമായ ചികിത്സാപിഴവ് ആരോപണം. ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി അണുബാധയെ തുടർന്ന് മരിച്ചതോടെയാണ് ബന്ധുക്കൾ ആരോപണവുമായി രംഗത്തെത്തിയത്. കരിക്കകം സ്വദേശിനിയായ ശിവപ്രിയ (വയസ് 22)യാണ് മരിച്ചത്. നവംബർ 22ന് ആശുപത്രിയിൽ പ്രസവത്തിനെത്തിയ ശിവപ്രിയയെ 25ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. എന്നാൽ അടുത്ത ദിവസം തന്നെ
കൊച്ചി: എറണാകുളം – ബംഗളൂരു വന്ദേ ഭാരത് ഉദ്ഘാടനത്തിനിടെ കുട്ടികളെക്കൊണ്ട് ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ച സംഭവം അതീവ ഗൗരവകരമാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുട്ടികളെ വർഗീയ അജണ്ടകൾക്ക് ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ‘കുട്ടികളെ ഏതെങ്കിലും ഒരു രാഷ്ട്രീയ സംഘടനയുടെ വർഗ്ഗീയ അജണ്ടകൾക്ക്
പാലക്കാട്: അട്ടപ്പാടിയിൽ വീടിന്റെ സൺഷേഡ് തകന്നുവീണ് രണ്ട് കുട്ടികൾ മരിച്ച സംഭവത്തിൽ കൃത്യസമയത്ത് വാഹനം കിട്ടിയിരുന്നെങ്കിൽ ഒരാളുടെ ജീവനെങ്കിലും രക്ഷിക്കാമായിരുന്നുവെന്ന് കുട്ടികളുടെ അമ്മ ദേവി. പല തവണ വിളിച്ചിട്ടും വാഹനം എത്തിയില്ലെന്നും അവസാനം സ്കൂട്ടറിൽ കൊണ്ടുപോകേണ്ടി വന്നു എന്നും ദേവി പറഞ്ഞു. പ്രമോട്ടറെയും മെമ്പറെയും ബന്ധപ്പെട്ടിട്ടും പ്രതികരണമൊന്നും ലഭിച്ചില്ലെന്നും
തിരുവനന്തപുരം: ഓൺലൈൻ ടാക്സികൾ തടയുന്ന പരമ്പരാഗത ടാക്സി ഡ്രൈവർമാർക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ടാക്സി ഡ്രൈവർമാർ നടത്തുന്ന പ്രവൃത്തികൾ ഗുണ്ടായിസമാണെന്നും, ആരെങ്കിലും ആക്രമണത്തിൽ ഏർപ്പെട്ടാൽ അവരുടെ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി വ്യക്തമാക്കി. “ഓൺലൈൻ ടാക്സിക്കാർക്ക് നേരെയുള്ള ആക്രമണങ്ങളും യാത്ര തടയലുകളും അനുവദിക്കാനാകില്ല.
തിരുവനന്തപുരം: കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ സംസ്കൃതം വിഭാഗം മേധാവിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഡോ. സി.എൻ. വിജയകുമാരിക്കെതിരെയാണ് ശ്രീകാര്യം പൊലീസ് കേസ് എടുത്തിരിക്കുന്നത്. ക്യാമ്പസിലെ ഗവേഷകനും മുൻ എസ്എഫ്ഐ നേതാവുമായ വിപിൻ വിജയൻ നൽകിയ പരാതിയിലാണ് നടപടി. എസ്.സി./എസ്.ടി. അതിക്രമ നിരോധന നിയമപ്രകാരമാണ് കേസ്. പരാതിപ്രകാരം അധ്യാപിക ജാതി അടിസ്ഥാനമാക്കി ആക്ഷേപങ്ങൾ
തിരുവനന്തപുരം: ലഹരി കേസിൽ കാണാതായ തൊണ്ടിമുതൽ കണ്ടെത്തിയതായി കോടതിയിൽ നിന്ന് കണ്ടെത്തി. കഴക്കൂട്ടം പൊലീസ് പ്രതിയിൽ നിന്ന് പിടിച്ചെടുത്ത എൽഎസ്ഡി സ്റ്റാമ്പും ഹാഷിഷ് ഓയിലുമാണ് ആറ്റിങ്ങൽ മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നാണ് കണ്ടെത്തിയത്. 2018ൽ പിടിച്ചെടുത്ത ഈ ലഹരിവസ്തുക്കൾ കാണാതായതിനെ തുടർന്ന് കേസ് വിചാരണ നിർത്തിവെച്ചിരുന്നു. തൊണ്ടിമുതൽ കാണാതായ വിവരം പുറത്തുവന്നതിനെ തുടർന്ന് പൊലീസ്
വേണുവിന്റെ മരണത്തിൽ ചികിത്സ പിഴവുണ്ടായിട്ടില്ലെന്ന് പ്രാധമിക വിലയിരുത്തൽ; കേസ് ഷീറ്റിൽ പോരായ്മകളില്ല
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ അനാസ്ഥയെ തുടർന്ന് രോദി മരണപ്പെട്ടു എന്നാരോപിക്കുന്ന സംഭവത്തിൽ വേണുവിന്റെ ചികിത്സയിൽ വീഴ്ചയില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വിലയിരുത്തൽ. കേസ് ഷീറ്റിൽ യാതൊരു പോരായ്മകളും കണ്ടെത്തിയിട്ടില്ലെന്നും ചികിത്സാ പ്രോട്ടോക്കോൾ പൂർണമായും പാലിച്ചതായും രേഖകൾ സൂചിപ്പിക്കുന്നു. ഡോക്ടർമാർ നൽകിയ മൊഴികളിലും ചികിത്സാ പിഴവുണ്ടായിട്ടില്ലെന്ന
തിരുവനന്തപുരം: വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വിദ്യാർത്ഥികൾ ഗണഗീതം പാടിയ വീഡിയോ ദക്ഷിണ റെയിൽവേ വീണ്ടും എക്‌സിൽ പോസ്റ്റ് ചെയ്തു. ഗണഗീതത്തിൻറെ ഇംഗ്ലീഷ് വിവർത്തനവും ചേർത്താണ് പുതിയ വീഡിയോ പങ്കുവെച്ചത്. എറണാകുളം സൗത്ത്–ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിന് ശേഷം വിദ്യാർത്ഥികൾ ട്രെയിനിനകത്ത് നിന്ന് ഗണഗീതം ആലപിക്കുന്നതാണ് വീഡിയോ. ഈ ദൃശ്യങ്ങൾ ദക്ഷിണ റെയിൽവേ നേരത്തെ
തിരുവനന്തപുരം: മലപ്പുറത്തെ ഗ്രീന്‍വാലി അക്കാദമി അടക്കമുള്ള എട്ട് സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. നിരോധിതസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെയും രാഷ്ട്രീയപാര്‍ട്ടിയായ എസ്ഡിപിഐയുടേയും വിവിധയിടങ്ങളിലുള്ള സ്വത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടിയത്. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനവുമായി ബന്ധപ്പെട്ട് ഇഡിയും എന്‍ഐഎയും രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ അന്വേഷണം


























