തിരുവനന്തപുരം: ഇന്ത്യയിൽ നിർബന്ധമായും കണ്ടിരിക്കേണ്ട ഏറ്റവും പ്രധാന സ്ഥലമാണ് കൊച്ചിയെന്നാണ് ലോകത്തിലെ മുൻനിര യാത്രാ പ്ലാറ്റ്ഫോമുകളിലൊന്നായ ബുക്കിങ് ഡോട്ട് കോമിന്റെ 2026-ൽ പുറത്തുവിട്ട പട്ടികയിൽ പറയുന്നത്. ലോകത്തിലെ തന്നെ നിർബന്ധമായും സന്ദർശിക്കേണ്ട 10 യാത്രാ കേന്ദ്രങ്ങളുടെ പട്ടികയിലാണ്
എസ്ഐആർ പരിഷ്കരണം; കേരളത്തിലെ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ കേരള സർക്കാർ ഹൈക്കോടതിയിൽ. തീവ്ര വോട്ടർ പട്ടികയുടെ പരിഷ്‌കരണം താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തീവ്ര പരിഷ്‌കരണത്തിന് അടിയന്തര പ്രാധാന്യമില്ലെന്നും, ഇത് ഉദ്യോഗസ്ഥ ക്ഷാമത്തിന് കാരണമാകുന്നുവെന്നും സർക്കാർ ഹർജിയിൽ
ന്യൂഡൽഹി: ഈ സീസണിലെ ആദ്യത്തെ ഏറ്റവും അപകടകരമായ വായു ഗുണനിലവാര ദിവസമാണ് ന്യൂഡൽഹിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വായു ഗുണനിലവാര സൂചിക 404 ആയി ഉയർന്നു. 2024 ഡിസംബറിന് ശേഷമുള്ള ആദ്യ സംഭവമാണിത്.ഇന്ന് രാവിലെ താപനില കുറഞ്ഞപ്പോഴും തലസ്ഥാന നഗരം കനത്ത പുകമഞ്ഞിനടിയിൽ തന്നെ തുടരുകയാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) ഇന്ന് രാവിലെ പുറത്തിറക്കിയ വായു ഗുണനിലവാര
തൃശൂർ: തൃശൂർ പുതുക്കാട് മണ്ഡലത്തിൽ സപ്ലെൈകോ വഴി നെല്ല് സംഭരണം നടക്കാതായതോടെ വിവിധ പാടശേഖര സമിതികളുടെ കീഴിൽ നൂറുകണക്കിന് ടൺ നെല്ലാണ് കെട്ടിക്കിടക്കുന്നത്. കൊയ്തെടുത്ത് ഒന്നരമാസമായിട്ടും കർഷകരുടെ വീട്ടുമുറ്റത്തും പറമ്പുകളിലും ടൺ കണക്കിന് വിരിപ്പൂ കൃഷിയുടെ നെല്ലാണ് കെട്ടിക്കിടക്കുന്നത്. പല കർഷകരുടെയും നെല്ല് സൂക്ഷിക്കാൻ ഇടമില്ലാത്തതിനാൽ നശിച്ചുപോകുന്ന അവസ്ഥയാണ്. തുടർച്ചയായി
കൊല്ലം: താമര ബിന്ദു എന്ന തലക്കെട്ടിൽ കൊല്ലത്ത് ബിന്ദു കൃഷ്ണയ്ക്കെതിരെ പോസ്റ്റർ. ഡിസിസിയ്ക്ക് മുന്നിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. താമര ചിഹ്നത്തിനൊപ്പം നരേന്ദ്ര മോദിയുടെയും ബിന്ദു കൃഷ്ണയുടെയും ചിത്രം വെച്ചാണ് പോസ്റ്ററുള്ളത്. ബിന്ദു കൃഷ്ണ ബിജെപി ഏജന്റാണോയെന്ന തരത്തിലുള്ളതാണ് പോസ്റ്ററിലെ ചോദ്യം. അതേസമയം, പോസ്റ്ററിന് പിന്നിൽ രാഷ്ട്രീയ എതിരാളികളെന്ന് ബിന്ദു കൃഷ്ണ പ്രാദേശിക
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് വെള്ളിയാഴ്ച (നവംബര്‍ 14) മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 നും വൈകിട്ട് മൂന്നിനും ഇടയിലാണ് പത്രിക സമര്‍പ്പിക്കേണ്ടത്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 21. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 21.
പറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപി സ്‌പോൺസേർഡ് ആണെന്നും അത് തള്ളിക്കയണമെന്നും പ്രവർത്തകരോട് ആർജെഡി ആഹ്വാനം ചെയ്തു. മഹാസഖ്യത്തിന് 160 ന് മുകളിൽ സീറ്റ് കിട്ടുമെന്നാണ് ആർജെഡി നേതൃത്വം പറയുന്നത്.നാളെയാണ് തെരെഞ്ഞെടുപ്പ് ഫലം സ്ത്രീ വോട്ടർമാരുടെ എണ്ണത്തിൽ ഇക്കുറി റെക്കോർഡ് വർധനയാണുണ്ടായത്. പുരുഷ വോട്ടർമാരേക്കാൾ 8.8 ശതമാനം വർധനയുണ്ടായി. 71.6 ശതമാനം സ്ത്രീകൾ
ആലപ്പുഴ: അരൂർ–തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ ഗർഡർ വീണ് ഡ്രൈവർ മരിച്ച സംഭവം അങ്ങേയറ്റം വേദനയുണ്ടാക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറിയും എംപിയുമായ കെ. സി. വേണുഗോപാൽ അഭിപ്രായപ്പെട്ടു. ഏത് നിമിഷവും അപകടം സംഭവിക്കുമെന്ന ഭയത്തിൽ ആയിരുന്നു നാട്ടുകാർ. ഇതുസംബന്ധിച്ച് നിരവധി തവണ കേന്ദ്ര സർക്കാരിന് കത്തയച്ചതും മുന്നറിയിപ്പുകൾ നൽകിയതുമാണ് എന്ന് അദ്ദേഹം പറഞ്ഞു. “മനുഷ്യജീവിതത്തിന്
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ. പത്മകുമാറിനെ ഇന്ന് എസ്ഐടി ചോദ്യം ചെയ്യും. ഇതിനായി പത്മകുമാറിന്റെ സെക്രട്ടറി അടക്കമുള്ളവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. കേസിലെ പ്രതിയായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പത്തനംതിട്ട ജില്ലാ കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് ശേഷമാണ് കോടതി
വാഷിങ്ടൺ: 43 ദിവസമായി നീണ്ടുനിന്ന അമേരിക്കൻ സർക്കാർ ഷട്ട്ഡൗൺ അവസാനിച്ചു. സെനറ്റിൽ ധനാനുമതി ബിൽ പാസായി. 222 വോട്ടുകൾ അനുകൂലമായപ്പോൾ 209 പേർ ബില്ലിനെതിരെ വോട്ടുചെയ്തു. ആറു ഡെമോക്രാറ്റുകൾ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. ബില്ലിൽ ഉൾപ്പെടുത്തിയ പ്രധാന വ്യവസ്ഥകളിൽ പിരിച്ചുവിട്ട എല്ലാ ഫെഡറൽ ജീവനക്കാരെയും പുനഃസ്ഥാപിക്കുകയും ഷട്ട്ഡൗൺ സമയത്ത് ലഭിക്കാനുണ്ടായിരുന്ന ശമ്പളം


























